കഥക്കൂട്ട്-കഥാ സമാഹാരം - Raj Mohan (classic reads .txt) 📗
- Author: Raj Mohan
Book online «കഥക്കൂട്ട്-കഥാ സമാഹാരം - Raj Mohan (classic reads .txt) 📗». Author Raj Mohan
കുറേ ദുഷ്ട മൃഗങ്ങൾ വലിച്ചു കീറിയ എന്റെ അമ്മയുടെ ഒാർമ്മ. അതുമാത്രമെ ഇപ്പോളെന്റ പക്കലുള്ളു.
ലക്ഷ്മിക്ക് അവളോട് വല്ലാത്ത ഒരു അനുകമ്പയും സ്നേഹവും തോന്നി. കാരണം തന്റെ അനാഥത്വത്തെക്കാൾ എത്രയോ ഭീകരമാണ് ഈ ഒറ്റപ്പെടൽ അവളിലുണ്ടാക്കിയ വിഹ്വലത? പ്രകൃതിയെന്നെ നിർദ്ദയം ഒരുറക്കത്തിൽ അനാഥയാക്കി. എന്നാൽ പീഡനപർവ്വങ്ങളിലൂടെ തച്ചുടയ്ക്കപ്പെട്ട് നീറിജിവിക്കുന്ന മരിയയെപ്പോലുള്ള എണ്ണമറ്റ അനാഥർ. ചിന്തകളില്‍ നിന്നും മെല്ലെ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.
പൊടുന്നനെ ഇരുട്ടിനു കൈകൾ മുളച്ചതുപോലെ. ആ തണുത്ത കൈകൾ ചൂട് തേടി അവളിലുടെ ഒഴുകി നടക്കുമ്പോളാണ് ലക്ഷ്മി ഞെട്ടിയുണർന്നത്. ആ ഇരുട്ടിൽ ചെന്നായയുടെ മുന്നിലകപ്പെട്ട കാട്ടുകോഴിയുടെ തുവലുരിയുന്നതു പോലെ നിമിഷങ്ങൾക്കകം താൻ വിവസ്ത്രയാക്കപ്പെടുകയാണെന്ന് അവളറിഞ്ഞു. പിടഞ്ഞെഴുന്നേൽക്കാൻ സമയം ലഭിക്കും മുമ്പേ വിയർപ്പുകലർന്ന മഞ്ഞളിന്റെ മണം അവളെ പൊതിഞ്ഞിരുന്നു. അയാളിലെ ദുർഗന്ധം നിറഞ്ഞ ഉഛ്വാസവായു അവളുടെ മുഖത്തുനിന്നും കനം വെക്കുന്നതിനനുസരിച്ച് അവള്‍ ഇരുട്ടിലേക്ക് വലിച്ചടുത്തുകൊണ്ടിരുന്നു ആ ഇരുട്ടില്‍ നിന്നും പരിചയമുള്ള ആരുടെയൊക്കെയോ കരച്ചിൽ ഉയർന്നുകേട്ടു. അകലെ നിന്നുള്ള ആ കരച്ചിൽ ഒഴുകി ഒഴുകി അടുത്തുവന്ന് തന്നെയും വലിച്ചു കൊണ്ട് ദൂരെയെങ്ങോ ഒഴുകി നീങ്ങുന്നതായി അവളറിഞ്ഞു. ഇരുട്ടിൽ അവൾ കണ്ടു. മരിയയുടെ അമ്മയുടെ ശരീരത്തിനുമുകളിലിരിക്കുന്ന രണ്ടു രൂപങ്ങൾ. മരിയയും പിന്നെ അവളും.
(രാജ്മോഹ൯)
ശരണാലയം(കഥ)
ഗോപാലന്‍ ചേട്ടാഎന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ. മോനെ ഇതുവരെ കണ്ടില്ലല്ലോ. മരുന്ന് മേടിച്ചിട്ട് വരാം എന്ന് പറഞ്ഞിട്ട് പോയിട്ട് ദിവസം രണ്ടായി. അവനു എന്തെങ്കിലും സംഭവിച്ചു കാണുമോ?
എനിക്ക് പേടി ആകുന്നു. നിങ്ങള്‍ ഒന്നു തിരക്കൂ.” ഗോപാലന്‍ ചേട്ടാ അവന്‍ മരുന്നു മേടിക്കാന്‍ പോയതല്ലെ ?
“അവന്‍ മരുന്നു മേടിക്കാന്‍ പോയതല്ല ജാനു.”
പിന്നെ ?
സിസ്റ്റര്‍ എന്നോട് പറഞ്ഞു നമുക്ക് ആശുപത്രിയില്‍ കിടക്കേണ്ട അസുഖം ഒന്നും ഇല്ല പ്രായമായതിന്റെ അവശത ആണ് വീട്ടില്‍ കൊണ്ടുപോകാം എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവന്‍ വണ്ടി വിളിച്ചുകൊണ്ടു വരാം എന്നു പറഞ്ഞു പോയതാണ്.
അവന്‍ നമ്മളോട് പറഞ്ഞത് മരുന്നു മേടിച്ചിട്ട് വരാം എന്നല്ലെ. അതെ അവന്‍ നുണ പറഞ്ഞതാ ജാനു .
നമ്മള്‍ ഇനി എന്താ ചെയ്യുക .
ഇവിടെത്തെ ഡോക്ടര്‍ പല ശരണാലയങ്ങളിലും തിരക്കുന്നുണ്ട് . പക്ഷെ എങ്ങും ഒഴിവു ഇല്ല. എല്ലായിടവും വയസായവര്‍ നിറഞ്ഞിരിക്കുക ആണ് .
ഇനി എന്ത് ചെയ്യും നമ്മള്‍.... അതാ സിസ്റ്റര്‍ വരുന്നുണ്ടല്ലോ . ഗോപാലന്‍ ചേട്ടാ....ശരണാലയത്തില്‍ ഒഴിവു വന്നിട്ടുണ്ട് . ആണോ... എന്നാല്‍ അങ്ങോട്ട് പോകാം ഞങ്ങള്‍ . രണ്ടു ശരണാലയങ്ങളിലെയ്ക്കാണ് പോകേണ്ടത്. വണ്ടികള്‍ ഇപ്പോള്‍ വരും .. രണ്ടു പേരും വന്നോളൂ...
സിസ്റ്റര്‍ പോകുന്നതും നോക്കി ഇരുന്നപ്പോള്‍ രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു ....
“ഇനി എന്നാ നമ്മള്‍ കാണുക “ “എനിക്കറിയില്ല ജാനു . നമുക്ക് ആരും ഇല്ലാതെ പോയല്ലോ.”
“വരൂ പോകാം.” ജാനുവമ്മയുടെ കൈ പിടിച്ചു ഗോപാലന്‍ പുറത്തേയ്ക്ക് നടന്നു. വണ്ടിയില്‍ ഇരുത്തിയിട്ട് ഗോപാലന്‍ പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ജാനുവമ്മ ഗോപാലന്റെ കയ്യില്‍ മുറുകെ പിടിച്ചു.
വിഷമത്തോടെ ആണെങ്കിലും കൈ വിടുവിച്ചു ഡോര്‍ അടച്ചു വ്യദ്ധസദനത്തിലെ ഒരു വണ്ടി ജാനുവമ്മയേയും കൊണ്ടു പോയപ്പോള്‍ സങ്കടം സഹിക്ക വയ്യാതെ രണ്ടു കൈയ്യും കൊണ്ട് മുഖം പൊത്തി അടുത്ത വണ്ടിയില്‍ ഗോപാലന്‍ കയറി ഇരുന്നു.
അകന്നു പോകുന്ന വണ്ടിയില്‍ നിന്നു ജാനുവമ്മയുടെ ദയനീയ മുഖം ഗ്‌ളാസിനിടയില്‍ കൂടെ കാണാമായിരുന്നു.
ദ്രവിച്ചു തുടങ്ങാറായ പുതിയ ഇരുമ്പ് കൂട്ടിലെയ്ക്കു അവര്‍ യാത്ര ആയി.യാത്രയിലും ജാനുവമ്മ ആലോചിച്ചു... എവിടെയാണ് തങ്ങളുടെ കണക്കുകൂട്ടലുകള് തെറ്റിയത്...ഏക മകനോട് വാത്സല്യം കൂടുതലായതുകൊണ്ട് അവനോടൊപ്പം താമസിക്കാമെന്ന ത൯െറ വാശിക്ക് ഗോപാലേട്ട൯ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു.
വീട് വിറ്റ് പണം മകനെ ഏല്പിച്ചു.തീരെ വയ്യാതെ വന്ന ഒരു ദിവസം അവ൯ എന്നെ ആശുപത്രിയിലാക്കി.... ഗോപാലേട്ടനെ എനിക്ക് കാവലാക്കി..... പിന്നീട് അവ൯ അവ൯െറ താവളമായ ബംഗുലുരുവിലേക്ക് ഒന്നും പറയാതെപോയിരിക്കാം...വയസ്സായ തങ്ങളെ അവന് വേണ്ടായിരുന്നു....
പഠനത്തിനായി ബംഗലുരുവിലേക്ക് പോയ പ്രകാശ് അവിടെത്തന്നെ ജോലിക്ക് ചേരുകയായിരുന്നു. അവനിഷ്ടപ്പെട്ട രേണുകയെന്ന കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തു.എവിടെയും തെറ്റുപറ്റിയതായി തോന്നിയിരുന്നില്ല.
ആലോചനക്ക് ഭംഗം വരുത്തിക്കൊണ്ട് കാ൪ ആ കെട്ടിടത്തിലെ പോ൪ച്ചിലെത്തി നിന്നു.
(രാജ്മോഹ൯)
നിന്നോ൪മ്മയിലൊരു നിമിഷം. (കഥ)
മനസ്സിലെ വേദന തീരുന്ന വരെ അന്ന് ഞാൻ കരഞ്ഞു. അന്ന് പെണ്ണുകാണലായിരുന്നു. വിളിച്ചാലിറങ്ങി വരുമായിരുന്നിട്ടും നീ അതിന് തയ്യാറായില്ല.ആദ൪ശമായിരുന്നു നിന്നെ തടഞ്ഞത്.
ആ കരച്ചിലിനൊടുവിൽ എനിക്കായി കാത്തിരുന്നത് ഞാനാഗ്രഹിക്കാത്ത ഒരു പുതിയ ജീവിതമായിരുന്നു. പക്ഷെ നിന്നെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എങ്ങിനെ പൊരുത്തപ്പെടണമെന്ന് നിനക്ക് പറഞ്ഞു തരാമായിരുന്നില്ലേ?
കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ ആവേശം നിറഞ്ഞ ഒരു കോളേജ് ജീവിതമായിരുന്നു ഞാ൯ എന്ന നി൪മ്മലാ മേനോ൯ നയിച്ചിരുന്നത്.എൻ്റെ ജീവിതം മാറിമറിഞ്ഞത് ചുവപ്പു കൊടിയുടെ അനുയായിയായി രാജീവ് എന്ന നീ ആ കാംപസിലെത്തിയ ശേഷമാണ്.
രാഷ്ട്രീയം എന്നിലേക്ക് വന്നു തുടങ്ങിയത് നീ കാംപസിലേക്ക് വന്നതിനു ശേഷമാണ്. നിൻ്റെ പ്രീയനിറമായ ചുവപ്പായിരുന്നു പിന്നീട് എ൯െറ ഇഷ്ടനിറം.
കലാലയത്തിലെ എല്ലാവർക്കും പ്രീയപെട്ടവനായി മാറിയ ഒരാളോടു തോന്നിയ ഒരു ഇഷ്ടം. ആദ്യമെല്ലാം എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന ആളോട് മനസ്സിൽ ഒരു ആരാധനയായിരുന്നു. പീന്നിടെപ്പോഴോ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങി നിന്നിലെ ചുവപ്പിനെ എല്ലാത്തിനുമുടുവിൽ ചുവപ്പിലൂടെ നിന്നെയും.
ആ കലാലയം മുഴുവൻ നീ ചുരുങ്ങിയ സമയം കൊണ്ട് ചുവപ്പണിയിപ്പിച്ചു നിന്നിലൂടെആയിരുന്നു പലരും രാഷ്ട്രീയം പഠിച്ചത്. ചുവപ്പ് നിനക്കൊരു വികാരം തന്നെയായിരുന്നു.
വീറോടെ മുദ്രാവാക്യം വിളിച്ചു പോകുന്ന ജാഥയുടെ മുൻപിൽ നീ നില്ക്കുന്നത് ഞാൻ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. കാലഘട്ടത്തിനൊത്ത പ്രസംഗ പരിജ്ഞാനം നിന്നെ അദ്യാപകരുടെപോലും കണ്ണിലുണ്ണിയാക്കി.
അയിടെ കോളേജിൽ വന്നാൽ ഞാൻ ആദ്യം തേടിയിരുന്നത് മിക്കപ്പോഴും നിന്നെ ആയിരുന്നു. ഞാൻ അറിയാതെ എൻ്റെ ജീവിതവും നിന്നോടൊപ്പം ചുറ്റി തുടങ്ങി. നിൻ്റെ വാക്കിലും നോക്കിലും കറങ്ങിയ ഞാൻ അറിഞ്ഞിരുന്നില്ല ആ അടുപ്പം എന്നിൽ പ്രണയമായി നിറയുകയായിരന്നെന്ന യാഥാ൪ത്യം.
അന്ന് കോളേജിലെ വലിയ സമരകാര്യങ്ങളായിരുന്നു നീ എന്നോട് സംസാരിച്ചിരുന്നത്. ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് അല്ല നീ പറഞ്ഞതെങ്കിലും അതിലെ ഒരു ഭാഗം മാത്രം ഞാൻ നല്ലപോലെ കേട്ടു. ഈ സമരം നിറഞ്ഞ രാഷ്ട്രീയ സംഘനൊപ്പം ചേരാമോ എന്ന് നീ ചോദിച്ചപ്പോൾ ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു അത് നിൻ്റെ ജീവിതത്തിലേക്ക് ആയിരുന്നെങ്കിൽ എന്ന്.
നിൻ്റെ കൈകളിൽ നിന്ന് മെംപ൪ഷിപ്പ് വാങ്ങിയപ്പോൾ എൻ്റെ മനസ്സിലെങ്ങോ ഒരു പ്ര തീക്ഷയായ് നീയുമൊത്തുള്ള ചങ്ങാത്തം മുളപൊട്ടിയിരുന്നു. പിന്നീട് അങ്ങോട്ട് എൻ്റെ ഓരോ പകലും നിനക്കൊപ്പം രാഷ്ട്രീയ ചുവടുവയ്പ്പായിരുന്നു. അന്ന് വരെ വിലകൂടിയ വസ്ത്രം ധരിച്ചിരുന്ന ഞാ൯ ലളിതമായ ഡ്രെസ്സുകൾ തേടി പിടിച്ചു വാങ്ങി തുടങ്ങി. നിനക്ക് തരാനായി ഞാൻ വാങ്ങി കൂട്ടിയ സമ്മാനങ്ങൾ എല്ലാം ലളിതമായ ആയിരുന്നു.
എൻ്റെ നോട്ട് പുസ്തകത്തിൽ ഞാൻ മനസ്സി൯െറ മഷി പേനയാൽ നിൻ്റെ പേര് കുറിച്ചിട്ടു. പക്ഷെ എന്തു കൊണ്ടോ ഞാൻ ഭയപ്പെട്ടു എൻ്റെ ഇഷ്ടം നിന്നോട് പറയാൻ.
നീ എങ്ങനെ പ്രതികരിക്കും എന്ന വിചാരം എന്നെ പിന്തിരിപ്പിച്ചു. ഒരു വാക്കിനാൽ പോലും നിനക്ക് എന്നെ ഇഷ്ടമല്ല എന്ന് പറയുന്നത് കേൾക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ കാത്തിരുന്നു പിന്നെയും ഒരുപാട് നാൾ നിന്നോട് പറയാൻ.
നിനക്ക് എല്ലാരും ഒരുപോലെയാണ് എന്ന സത്യം മനസ്സിലാക്കാൻ ഞാൻ ഏറെ വൈകി. അങ്ങനെ വർഷങ്ങൾ പലത് കടന്ന് പോയി. എല്ലാ കലാലയ ജീവിതം പോലെയും വിട പറയലിന്റെ ആ ദിവസം എൻ്റെ ജീവിതത്തിലും വന്നെത്തി.
ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു വിങ്ങൽ എനിക്ക് അനുഭവപെട്ടു. ആരെയോ, വിലപ്പെട്ട എന്തൊക്കെയോ എന്നിൽ നിന്ന് എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നതായി മനസ്സിൽ ഒരു തോന്നൽ. അവസാനമായി ആ ക്ലാസ്സിലെ ഒരു വകമാരചുവട്ടിൽ ഇരുന്നു ഞാൻ ഒരുപാട് കരഞ്ഞു..... അപ്പോഴാണ് നീ എൻ്റെ അരികിൽ വന്നിരുത്. നിൻ്റെ വിറയാർന്ന കൈകൾ മെല്ലെ എൻ്റെ ചുമലിൽ പതിഞ്ഞു. കരഞ്ഞു ചുവന്ന കലങ്ങിയ കണ്ണുകൾ മെല്ലെ ഉയർത്തി ഞാൻ നിന്നെ നോക്കി. അന്ന് നീ പറഞ്ഞു.
കുട്ടി... ഇങ്ങനെ ഒരു ഇഷ്ടം എനിക്ക് നേരത്തെ അറിയാമായിരുന്നു.. പക്ഷെ ഞാൻ കണ്ടില്ലെന്ന് നടിക്കുക ആയിരുന്നു.അത് ശരിയാകില്ല... നമ്മൾ തമ്മിൽ ചേരില്ല. എൻ്റെ ജീവിത സാഹചര്യം, കുടുംബം, പിന്നെ ബാധ്യതകൾ എല്ലാം നമുക്ക് എതിരാണ്.. എനിക്ക് പ്രസ്ഥാനത്തിന് വേണ്ടി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാറുണ്ട്. കുട്ടിക്ക് നല്ലൊരു ജീവിതം വന്നു ചേരും...
അതും പറഞ്ഞു നടന്നു നീങ്ങുന്ന നിൻ്റെ രൂപം കരഞ്ഞു കലങ്ങിയ എൻ്റെ കണ്ണുകൾ മറച്ചുകളഞ്ഞു.
ഇന്ന് ഞാൻ ഈ വിവാഹമണ്ഡപത്തിൽ ഇരിക്കുന്നതിന് തൊട്ടു മുൻപായി നിനക്ക് വേണ്ടി ഒരുപാട് കണ്ണു നീരൊഴുക്കിയിരുന്നു.
അവയ്ക്ക് നിൻ്റെ ഓർമ്മകൾ കഴുകി കളയാനുള്ള ശക്തിയുണ്ടായിരുന്നു. മറ്റൊരു പുരുഷനു മുന്നിൽ തല കുനിച്ചു നിൽക്കുമ്പോഴും, താലി ചരട് എൻ്റെ കഴുത്തിൽ വന്ന് വീഴുമ്പോഴും മനസ്സിൽ അവശേഷിച്ച ചിന്തയുംഎന്നേക്കുമായി മറഞ്ഞിരുന്നു.
(രാജ്മോഹ൯- www.fb.com/Rajmohanepage)
കാവ്യ വഴിത്താര-കവിതാ സമാഹാരംമനോഹരമായ ഒരു പുതിയ കവിതാ സമാഹാരം - കാവ്യ വഴിത്താര.ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.....വെബ് ലി൯ക് ഉപയോഗിക്കുക
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,504,30438
Book also available now in our digital library:- https://www.facebook.com/digitalbooksworld
പ്രണയതീരം-കവിതാ സമാഹാരം
പ്രണയതീരം-കവിതാ സമാഹാരം-Written by -Rajmohan-മനോഹരമായ
ഒരു പുതിയ കവിതാ സമാഹാരം ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.
വെബ് ലി൯ക് ഉപയോഗിക്കുക....Free to read....
https://www.bookrix.com/book.html?bookID=zle3ff22b012f75_1495874066.4834320545#0,504,18846
മിഴികളിലൂടെ-കവിതാ സമാഹാരം
ജ൪മ്മ൯ ഡിജിററല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ടച്ചിലൂടെ വായന സാധ്യമാക്കികൊണ്ട് ഡിജിറ്റലായി തയ്യാറാക്കിയ കവിതാ സമാഹാരം മിഴികളിലൂടെ- തുറന്ന് വായിക്കുവാ൯ താഴോട്ട്... വെബ് അഡ്രസ്സ് പ്രസ്സ് ചെയ്യുക..FREE TO READ BOOK..Press below link.Written by: Rajmohan
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,504,26928
Book also available in our free digital book library:- https://www.facebook.com/digitalbooksworld
Imprint
Text: Raj Mohan
Images: Raj Mohan
Cover: Rajmohan
Editing: Raj Mohan
Translation: Raj Mohan
Layout: Rajmohan
Publication Date: 07-08-2017
All Rights Reserved
Dedication:
കഥകൾ വായിക്കാനിഷ്‌പ്പെടുന്ന പ്രിയ വായനക്കാർക്കായി ഈ ബുക്ക് സമർപ്പിക്കുന്നു -രാജ്‌മോഹൻ
Comments (0)