ഓഹരി വിപണി - Raj Mohan, Raj, Raj Mohan (best color ebook reader .txt) 📗
Book online «ഓഹരി വിപണി - Raj Mohan, Raj, Raj Mohan (best color ebook reader .txt) 📗». Author Raj Mohan, Raj, Raj Mohan
മ്യൂച്വല്‍ ഫണ്ടിലെ നോ യുവര്‍ കസ്റ്റമര്‍ അഥവാ കെവൈസി
മ്യൂച്വല്‍ ഫണ്ടിലെ നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) ഫോമിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് നിക്ഷേപകര്‍ തങ്ങളുടെ സ്വകാര്യവിവരങ്ങള്‍ പ്രത്യേക ഫോമുകളായാണ് നല്‍കേണ്ടത്. വരുമാനത്തെക്കുറിച്ചുളള വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിഷ്‌ക്കര്‍ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സെബി ഈ മാറ്റം നടപ്പാക്കിയത്. പേര്, വിലാസം, വാര്‍ഷികവരുമാനം തുടങ്ങിയവയെല്ലാം നേരത്തെ കെവൈസി ഫോമില്‍ത്തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. വരുമാനവിവരങ്ങള്‍ക്കായി പ്രത്യേക കെവൈസി ഫോം നടപ്പാക്കിയത് സെബി ആയിരുന്നു. രാഷ്ട്രീയമേഖലയിലുളളവര്‍ക്ക് ഇത് ബാധകമല്ല. മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ വരുമാനവിവരങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. നിക്ഷേപിച്ച തുകയും നിക്ഷേപകന്റെ വരുമാന വിവരവും തമ്മില്‍ താരതമ്യം ചെയ്യാനാണിത്.മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ നിക്ഷേപകന്റെ വരുമാനവിവരങ്ങള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ നല്‍കണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇതരവിഭാഗങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കൈമാറുന്നതും അനാലിസിസ് നടത്തുന്നതും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റാണ്. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലായാണ് കെവൈസി ഫോമുകള്‍ നല്‍കേണ്ടത്. പ്രധാന വിവരങ്ങള്‍ പാര്‍ട്ട് ഒന്നിലും മറ്റുള്ളവ പാര്‍ട്ട് രണ്ടിലും രേഖപ്പെടുത്തണം. വരുമാനവിവരങ്ങള്‍ പാര്‍ട്ട് രണ്ടിലാണ് ഉള്‍ക്കൊളളിക്കേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുമ്പോള്‍ രണ്ട് കെവൈസി ഫോമുകള്‍ പൂരിപ്പിക്കണം. പാര്‍ട്ട് ഒന്നില്‍ അടിസ്ഥാനവിവരങ്ങളും പാര്‍ട്ട് രണ്ടില്‍ കമ്പനികള്‍ക്ക് ആവശ്യമായ വരുമാനവിവരങ്ങളും ഉള്‍ക്കൊളളിക്കണം.
ഓഫര്‍ ഡോക്യുമെന്റില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍ ?
മ്യൂച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമുളള കാര്യമൊന്നുമല്ല. സ്‌കീമിനെക്കുറിച്ച് മതിയായ ധാരണയുണ്ടാക്കാനും റിസ്‌ക്ക് സ്വയം വിലയിരുത്താനും ഓഫര്‍ ഡോക്യുമെന്റ് സഹായിക്കും. ഫണ്ട് അവസാനിപ്പിക്കുന്നതിനെക്കുറിച്ചും തുടരുന്നതിനെക്കുറിച്ചും നിക്ഷേപകര്‍ അറിഞ്ഞിരിക്കണം. മ്യൂച്വല്‍ ഫണ്ടില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങളിലേക്ക്...
ഡെബ്റ്റ് ആണോ ഇക്വിറ്റിയാണോ ? മ്യച്വല്‍ ഫണ്ട് സ്‌കീമില്‍ ഡെബ്റ്റിലാണോ ഇക്വിറ്റിയിലാണോ പണം നിക്ഷേപിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. റിസ്‌ക്ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം ഇക്വിറ്റി ഫണ്ടുകളെക്കുറിച്ച് ശ്രദ്ധിക്കാതിരിക്കാം. ഇവര്‍ക്ക് ഡെബ്റ്റ് സ്‌കീമിനെക്കുറിച്ച് ചിന്തിക്കാം. വരുമാനവും ക്യാപ്പിറ്റല്‍ ഗ്രോത്തും ജോലിയില്‍ നിന്ന് വിരമിച്ച നിക്ഷേപകരാണെങ്കില്‍ മാസത്തില്‍ നിശ്ചിത തുക വരുമാനമാണ് ആഗ്രഹിക്കുക. സുരക്ഷയോടൊപ്പം മാസത്തില്‍ നിശ്ചിത തുക വരുമാനവും പ്രദാനം ചെയ്യുന്ന സ്‌കീമായിരിക്കും ഇത്തരക്കാര്‍ക്ക് നല്ലത്. ക്യാപ്പിറ്റല്‍ ഗ്രോത്ത് എന്ന ഓപ്ഷന്‍ മറക്കാം. ഓപ്പണ്‍ എന്‍ഡഡും ക്ലോസ്ഡ് എന്‍ഡഡും എളുപ്പം പണം കിട്ടണമെന്നാണ് ആഗ്രഹമെങ്കില്‍ ഓപ്പണ്‍ എന്‍ഡഡ് സ്‌കീം തിരഞ്ഞെടുക്കുക. ക്ലോസ്ഡ് എന്‍ഡഡ് സ്‌കീമില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാവില്ല. ട്രാക്ക് റെക്കോര്‍ഡ് മ്യൂച്വല്‍ ഫണ്ടിലെ ട്രാക്ക് റെക്കോര്‍ഡ് എപ്പോഴും പരമപ്രധാനമായ ചോദ്യമായി നിലനില്‍ക്കുന്നു. ഓഫര്‍ ഡോക്യുമെന്റില്‍ പഴയ ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിക്കുന്നത് നല്ലതാണ്. റിസ്‌ക്ക് ഘടകങ്ങള്‍ നിരീക്ഷിക്കാം ഓഫര്‍ ഡോക്യുമെന്റില്‍ ഫണ്ടിലെ റിസ്‌ക്ക് ഫാക്ടറുകളെക്കുറിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഇവ നന്നായി പരിശോധിക്കാവുന്നതാണ്. പ്രാധാന്യമര്‍ഹിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ ഇതിലൂടെ ലഭിച്ചേക്കും. നിക്ഷേപത്തെക്കുറിച്ച് മിനിമം സബ്‌സ്‌ക്രിപ്ഷന്‍ മ്യൂച്വല്‍ ഫണ്ടിലെ ഓരോ സ്‌കീമിലും വ്യത്യസ്ഥമായിരിക്കും. അതിനാല്‍ തുകയെക്കുറിച്ച് ധാരണയുണ്ടാകണം. ഓപ്പണ്‍ എന്‍ഡഡ് ഫണ്ടിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ചെലവും ഫീസും എക്‌സിറ്റ് ലോഡ്, എന്‍ട്രി ലോഡ്, സ്വിച്ചിങ് ചാര്‍ജ്, മാനേജ്‌മെന്റ് ഫീസ്, മറ്റ് സേവന ചാര്‍ജുകള്‍ എന്നിവ പരിശോധിക്കാന്‍ മറക്കരുത്. നിങ്ങള്‍ക്ക് സേവനം ചെയ്യാന്‍ മാത്രമാണ് മ്യൂച്വല്‍ ഫണ്ടുകളെന്ന ധാരണ മാറ്റിവയ്ക്കുക. ഫണ്ടിന്റെ നിലനില്‍പ്പും വളരെ പ്രധാനമാണ്. അതിനാല്‍ത്തന്നെ ചെലവിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.
നിക്ഷേപിക്കാന്‍ 5 മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍
ഓഹരി വിപണി ഉയരുമ്പോഴും പിന്നീട് ചാഞ്ചാടുമ്പോഴും നിക്ഷേപകര്‍ ഉറ്റുനോക്കുന്നത് മ്യൂച്വല്‍ ഫണ്ടുകളെയാണ്, എസ്‌ഐപി മാര്‍ഗത്തില്‍ ഇപ്പോള്‍ നിക്ഷേപം നടത്താന്‍ പറ്റുന്ന അഞ്ച് ഫണ്ടുകള്‍ .
നിശ്ചിത തുക, നിശ്ചിത ഇടവേളകളില്‍ കൃത്യമായി നിക്ഷേപിച്ച് നേട്ടം കൊയ്യാന്‍ സഹായിക്കുന്ന അഞ്ച് മ്യൂച്വല്‍ ഫണ്ടുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
എസ്ബിഐ ബ്ലൂചിപ് ഫണ്ട് (SBI Bluechip Fund)
ബിഎസ്ഇ 100 സൂചികയിലെ കമ്പനികളില്‍ ഏറ്റവും കുറഞ്ഞതോ അത്രതന്നെയോ വിപണി മൂല്യമുള്ള മറ്റ് കമ്പനികളിലാണ് ഈ സ്‌കീം നിക്ഷേപം നടത്തുന്നത്. പോര്‍ട്ട്‌ഫോളിയോയുടെ 78 ശതമാനം ലാര്‍ജ് കാപ് ഫണ്ടുകളിലാണ്.
2.ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്രണ്ട്‌ലൈന്‍ ഇക്വിറ്റി ഫണ്ട് (Aditya Birla Sun Life Frontline Equity fund)
വളര്‍ച്ചാ സാധ്യതയുള്ള മേഖലകളും അതിലെ മികച്ച കമ്പനികളും തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്ന
ഈ സ്‌കീം, ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഇതിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ 83.82 ശതമാനം ലാര്‍ജ്കാപാണ്. 15.81 ശതമാനം മിഡ്കാപും 0.37 ശതമാനം സ്‌മോള്‍ കാപ് സ്റ്റോക്കുകളും.
3.ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് ഫണ്ട് (Franklin India High growth fund)
വളരെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ ആണ് ഇതിന്റേത്. പ്രധാനമായും കുറച്ച് തെരഞ്ഞെടുത്ത മേഖലകളിലാണ് ഇത് ശ്രദ്ധയൂന്നുന്നത്. ലാര്‍ജ് കാപിലാണ് 81.33 ശതമാനവും. 17.60 ശതമാനം മിഡ് കാപിലും 1.06 സ്‌മോള്‍ കാപിലുമാണ്. തുടര്‍ച്ചയായി മികച്ച പ്രകടനമാണ് ആ ഫണ്ട് കാഴ്ചവെക്കുന്നത്. വിപണി സാഹചര്യങ്ങള്‍ അനുസരിച്ച് ലാര്‍ജ് കാപിലും മിഡ് കാപിലും നിക്ഷേപം നടത്താറുണ്ട്.
4.കോട്ടക് സെലക്റ്റ് ഫോക്കസ് ഫണ്ട് (Kotak Select Focus Fund)
ഉയര്‍ന്ന വളര്‍ച്ചയോ വളര്‍ച്ചാ സാധ്യതയോ ഉള്ള ഇന്ത്യന്‍ കമ്പനികള്‍ / മേഖലകള്‍ എന്നിവയിലാണ് ഇത് നിക്ഷേപം നടത്തുന്നത്. നിലവില്‍ 66.22 ശതമാനം ലാര്‍ജ് കാപിലാണ്. 27.64 ശതമാനം മിഡ് കാപിലും 6.13 ശതമാനം സ്‌മോള്‍ കാപിലും നിക്ഷേപിച്ചിരിക്കുന്നു. മൂന്ന്, അഞ്ച് വര്‍ഷ കാലയളവില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ദീര്‍ഘകാലത്തേക്ക് ഇതില്‍ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ നേട്ടമുണ്ടാകാനാണിട.
5.എച്ച്ഡിഎഫ്‌സി മിഡ്കാപ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് (HDFC Midcap Opportunities Fun-d)
മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളിലും ഓഹരി അധിഷ്ഠിത ഉല്‍പ്പന്നങ്ങളിലും നിക്ഷേപം നടത്തി നേട്ടമുണ്ടാക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. ഫണ്ടിന്റെ 59.12 ശതമാനം മിഡ് കാപിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. 11.90 ശതമാനം സ്‌മോള്‍ കാപിലും. ലാര്‍ജ് കാപില്‍ 28.98 ശതമാനം നിക്ഷേപമുണ്ട്. ഫണ്ടിന്റെ പോര്‍ട്ട് ഫോളിയോയിലുള്ള വൈവിധ്യമാണ് എസ്‌ഐപി നടത്താന്‍ മാത്രം മികച്ച ഒന്നാക്കി ഇതിനെ മാറ്റുന്നത്.
എസ്.ഐ.പി എന്നാല്‍ എന്താണ്?
ചിട്ടയോടെ നടത്തുന്ന ചെറുനിക്ഷേപങ്ങളിലൂടെ വലിയ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (ക്രമ നിക്ഷേപ പദ്ധതി അഥവാ എസ് ഐ പി). നേരിട്ട് ഓഹരിയില്‍ നിക്ഷേപം നടത്താന്‍ സാധാരണക്കാര്‍ക്ക് പൊതുവേ ഭയമാണ്. എവിടെ, എങ്ങനെ, എത്ര നിക്ഷേപിക്കണം എന്നൊക്കെ അവര്‍ക്ക് വലിയ നിശ്ചയമുണ്ടാവില്ല. ഇതോടെ ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിക്കാവുന്ന മികച്ച നേട്ടം ഇവര്‍ക്ക് അന്യമാവുകയും ചെയ്യുന്നു. എന്നാല്‍ മികച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ എസ് ഐ പി മാര്‍ഗത്തില്‍ നിക്ഷേപം നടത്തിയാല്‍ ബുദ്ധിമുട്ടുകളും പേടിയുമില്ലാതെ ഓഹരി നിക്ഷേപത്തിന്റെ മെച്ചങ്ങള്‍ ഒരു പരിധി വരെ നേടാനാകും.
എസ്‌ഐപി
മ്യൂച്വല്‍ ഫണ്ട് പദ്ധതിയില്‍ നിശ്ചിത കാലയളവില്‍ ചിട്ടയായി നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണ് എസ്‌ഐപി.
എസ്.ഐ.പി എന്തിന്?
സാമ്പത്തിക അച്ചടക്കം ജീവിതത്തില്‍ കൊണ്ടുവരാന്‍ എസ്‌ഐപി ഏറെ ഉപകരിക്കും. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളില്‍ ആശങ്കപ്പെടാതെ നിക്ഷേപം നടത്താനും മികച്ച മാര്‍ഗമാണ് എസ്‌ഐപി. ഓഹരികളെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തവര്‍ ഓഹരി നിക്ഷേപത്തിന് മടിക്കും. അല്‍പ്പം ധാരണയുള്ളവര്‍ വിപണിയിലെ കയറ്റിറക്കങ്ങളെ നോക്കിയിരുന്ന് നിക്ഷേപ തീരുമാനം നീട്ടിക്കൊണ്ടുപോകുകയും ചെയ്യും. എന്നാല്‍ എസ്‌ഐപി ഇത്തരം ആശങ്കകളെ അപ്പാടെ ഇല്ലാതാക്കും.
എസ്.ഐ.പി മെച്ചങ്ങള്‍
ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്. ഫണ്ട് വില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. നിശ്ചിത കാലയളവില്‍ നിശ്ചിത തുക എസ്‌ഐപി വഴി നിക്ഷേപിച്ചുകൊണ്ടേയിരിക്കുമ്പോള്‍, മെച്ചങ്ങള്‍ പലതുണ്ട്. ഫണ്ട് വില കൂടുതലാണെങ്കില്‍ കുറവ് യൂണിറ്റാകും ലഭിക്കുക. ഫണ്ട് വില കുറയുമ്പോള്‍ കൂടുതല്‍ യൂണിറ്റ് ലഭിക്കും. ശരാശരി യൂണിറ്റ് വില കുറയാന്‍ ഇത് ഏറെ സഹായകരമാകും. അതോടൊപ്പം നേട്ടം ഉയരുകയും ചെയ്യും.
കൂട്ടുപലിശ സൃഷ്ടിക്കുന്ന മാജിക്കും ഇതോടൊപ്പം ലഭിക്കും. ദീര്‍ഘകാലം നിശ്ചിത ഇടവേളയില്‍ നിക്ഷേപം തുടര്‍ന്നാല്‍ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സാമ്പത്തിക ലക്ഷ്യം നിറവേറ്റാന്‍ ഇത് ഏറെ ഉപകാരപ്പെടും. ഏറ്റവും കുറഞ്ഞത് 500 രൂപയില്‍ എസ്‌ഐപി തുടങ്ങാം.
എസ്.ഐ.പി ശ്രദ്ധിക്കേണ്ടവ
എസ്‌ഐപിയില്‍ ഒരിക്കല്‍ ചേര്‍ന്നാല്‍ പിന്നെ അതില്‍ നോക്കേണ്ടെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് ഒട്ടും ശരിയായ രീതിയല്ല. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഫണ്ടിന്റെ പ്രകടനം പരിശോധിക്കണം. ആവശ്യമെങ്കില്‍ നിക്ഷേപ തുകയും കാലയളവും ഒക്കെ പുനഃപരിശോധിക്കുകയും വേണം.
അതുപോലെ തന്നെ എസ്‌ഐപിയുടെ പ്രാരംഭഘട്ടത്തില്‍ റിസ്‌ക് ഏറെ കുറഞ്ഞിരിക്കും. എന്നാല്‍ നിക്ഷേപ കാലയളവിന്റെ പകുതി പിന്നിടുമ്പോള്‍ നിക്ഷേപം കൂടുകയും അതോടൊപ്പം റിസ്‌ക് വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് നിക്ഷേപ കാലാവധി അവസാനിക്കാന്‍ അധികനാളില്ലാതിരിക്കുമ്പോള്‍ വിപണിയില്‍ വലിയ ഇടിവ് സംഭവിച്ചാല്‍ അതുവരെയുള്ള നേട്ടത്തെയും അത് ബാധിക്കും. അതുകൊണ്ട് നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കേണ്ട കാലപരിധി എത്രയാണോ അതില്‍ കുറവ് പരിധിയാണ് എസ്‌ഐപി നിക്ഷേപത്തിന് നിശ്ചയിക്കേണ്ടത്.
അതുപോലെ വിപണിയില്‍ തിരുത്തല്‍ നടക്കുമ്പോള്‍ എസ്‌ഐപി നിര്‍ത്തരുത്. അത്തരം സാഹചര്യത്തില്‍ നിക്ഷേപം തുടരുന്നവര്‍ക്കാണ് ഭാവിയില്‍ മികച്ച നേട്ടം ലഭിക്കുന്നത്.
മാസം 1000 രൂപ നീക്കിവെയ്ക്കൂ ജീവിക്കാം, ടെന്‍ഷനില്ലാതെ സമ്പാദിക്കാനുള്ളത്ര വരുമാനമൊന്നുമില്ലെന്ന് പറയുന്ന പുതുതലമുറയ്ക്കും സ്ത്രീകള്‍ക്കും യുവ ഫിനാന്‍ഷ്യല്‍ പ്ലാനറുടെ മാര്‍ഗനിര്‍ദേശം ഒപ്പം സാമ്പത്തിക ആസൂത്രണത്തിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.
എവിടെ തുടങ്ങണം?
സമ്പാദിക്കുകയെന്നത് ഒരു ശീലമാണ്. നമ്മള്‍ തുടങ്ങാതെ ആ ശീലം ജീവിതത്തിന്റെ ഭാഗമാകില്ല. എത്രയും നേരത്തെ ആ ശീലം തുടങ്ങുന്നുവോ അത്രയും നല്ലത്. എന്തായാലും കരിയറിന്റെ തുടക്കത്തില്‍ തീര്‍ച്ചയായും തുടങ്ങേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്. വീട്ടമ്മമാരായ സ്ത്രീകള്‍ക്കും ഇതേ വഴി തെരഞ്ഞെടുക്കാം.
റിട്ടയര്‍മെന്റ് പദ്ധതികള്‍
ജോലിക്ക് കയറുമ്പോഴേ വിരമിക്കലിനെ കുറിച്ച് ചിന്തിക്കണമോ എന്നു സംശയിക്കേണ്ട. വേണം. പ്രതിമാസം 1000 രൂപയെങ്കിലും ഇതിനായി മാറ്റിവെയ്ക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്. ഇന്ന് എന്‍.പി.എസില്‍
പോലും 9 - 9.5 ശതമാനം പലിശ കിട്ടുന്നുണ്ട്. വളരെ നേരത്തെ തന്നെ നിക്ഷേപം തുടങ്ങുന്നവര്‍ക്ക് ജോലിയില്‍ നിന്ന് വിരമിക്കുന്ന കാലത്ത് പ്രതിമാസം നല്ലൊരു തുക തന്നെ ഇത്തരം പദ്ധതികളിലൂടെ ലഭിക്കും. റിട്ടയര്‍മെന്റ് പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ വൈകുന്തോറും, നിലവിലുള്ള ജീവിതശൈലിയില്‍ വലിയ വ്യത്യാസമില്ലാതെ ജീവിക്കാന്‍ പറ്റുന്ന വിധം വരുമാനം ലഭിക്കാന്‍ വന്‍ തുക നിക്ഷേപം നടത്തേണ്ടി വരും. നേരത്തെ തുടങ്ങിയാല്‍ ചെറിയ തുകയിലൂടെ വലിയൊരു തുക സമ്പാദിക്കാനാകും.
ഓഹരി വിപണി പുതിയ ഉയരങ്ങളില്‍
ഓഹരി തെരഞ്ഞെടുക്കല്‍ ഒട്ടും എളുപ്പമല്ല, ഏറെ ശ്രദ്ധയോടെ കണക്കുകൂട്ടലുകള്‍ നടത്തിയാല്‍ അവസരങ്ങള്‍ മുതലെടുക്കാം നമ്മുടെ സമ്പദ് വ്യവസ്ഥ ആഭ്യന്തര ഉപഭോഗത്താല്‍ മുന്നോട്ട് നയിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ആഗോള കയറ്റിറക്കങ്ങളോട് വല്ലാതെ പ്രതികരിക്കാതെ നിലനില്‍ക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ലോകമെമ്പാടുമുള്ള ഫണ്ട് മാനേജര്‍മാരുടെ ഇഷ്ടഡെസ്റ്റിനേഷനാക്കി നിലനിര്‍ത്തുകയാണ്.
ഇത് നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണോ?
നിക്ഷേപകര്‍ പൊതുവേ ചോദിക്കുന്ന ചോദ്യമാണിത്. വരും മാസങ്ങളില്‍ വിപണിയില്‍ അതിന്റെ ചരിത്രപരമായ ഉയര്‍ന്നതലത്തേക്കാള്‍ കൂടുതല്‍ ഉയരങ്ങളില്‍ ട്രേഡിംഗ് നടന്നേക്കാം. പക്ഷേ ഇതിന്റെ അര്‍ത്ഥം കുമിളയാണെന്നല്ല. ടേബിളില്‍ കാണുന്നതുപോലെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനപരമായ സാമ്പത്തിക സൂചകങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, നാം ഇപ്പോഴും പീക്ക് സ്റ്റേജില്‍ നിന്നും വളരെ അകലെയാണ്.
വിപണി ആരോഗ്യകരമായി നിലനില്‍ക്കാന്‍ കാലാനുസൃതമായ തിരുത്തലുകള്‍ സ്വാഗതാര്‍ഹമാണ്. ഇന്ത്യയിലെ വാല്യു ഇന്‍വെസ്‌റ്റേഴ്‌സ് ട്രംപ്, നോര്‍ത്ത് കൊറിയ, ചൈന, ആണവായുധം പോലുള്ള ബഹളങ്ങളില്‍ ഒന്നും ചെയ്യേണ്ടതില്ല. ഡെബ്റ്റ് / ലെവറേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇനിയും ഉയര്‍ന്നുവന്നേക്കാം. എല്ലാ നിക്ഷേപകരോടുമുള്ള എന്റെ ഉപദേശം ഇതാണ്; എല്ലാ ശ്രദ്ധയും സ്‌റ്റോക്ക് പിക്കിംഗില്‍ മാത്രം നല്‍കൂ. ഇതൊരു അനായാസമായ ജോലിയാണെന്ന് ധരിക്കാതിരിക്കുക. ചെയ്യാനുള്ള കണക്കുകൂട്ടലുകള്‍ മുഴുവന്‍ ചെയ്യുക. വരുന്ന അവസരങ്ങള്‍ മുതലെടുക്കുക.
നിക്ഷേപകര്‍ക്ക് വന്‍ നേട്ടം നല്‍കി കേരള എന്‍.ബി.എഫ്.സികള്‍
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ നല്‍കിയത് 100 ശതമാനം നേട്ടം! മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവും സമ്മാനിച്ചത് 50 ശതമാനത്തിലധികവും.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോള്‍ അതിന്റെ മുന്‍നിരയില്‍ തിളക്കമാര്‍ന്ന നേട്ടത്തോടെ കേരള കമ്പനികള്‍.
2016 ഡിസംബര്‍ 30ന് മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഓഹരി വില 198.36 ആയിരുന്നുവെങ്കില്‍ 2017 സെപ്റ്റംബര്‍ 11ന് വില 570.15 രൂപ. നേട്ടം 187.43 ശതമാനം! ബാങ്കിംഗ് ഇതര ധനകാര്യ (എന്‍ബിഎഫ്‌സി) കമ്പനികളില്‍ ഉയര്‍ന്ന നേട്ടം സമ്മാനിച്ചിരിക്കുന്നതും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസാണ്. ഇതേ കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 282.25 രൂപയില്‍ നിന്ന് 503.15 രൂപയായി. നേട്ടം 78.26 ശതമാനം. പത്തുരൂപയാണ് ഈ രണ്ട് ഓഹരികളുടെയും മുഖവില.
രണ്ട് രൂപ മുഖവിലയുള്ള മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 2016 ഡിസംബര്‍ 30ന് 67.25 രൂപയായിരുന്നുവെങ്കില്‍ 2017 സെപ്റ്റംബര്‍ 11ന് 108.05 രൂപയിലെത്തി. നേട്ടം 60.67 ശതമാനം. ഇതോടെ ജനുവരി മുതലുള്ള ഈ കലണ്ടര്‍ വര്‍ഷത്തില്‍ മിന്നുന്ന നേട്ടം നല്‍കിയ എന്‍ബിഎഫ്‌സികളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഈ കേരള കമ്പനികള്‍.
കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെ എന്‍ബിഎഫ്‌സികള്‍ മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. വായ്പാ വിതരണത്തിലുണ്ടായ വളര്‍ച്ചയാണ് എന്‍ബിഎഫ്‌സികള്‍ക്ക് അനുഗ്രഹമാകുന്നത്. ''കിട്ടാക്കടം വര്‍
ധിച്ചതോടെ ബാങ്കുകള്‍ വായ്പാ വിതരണത്തില്‍ കര്‍ശനമായ ചട്ടങ്ങള്‍ പാലിക്കാന്‍ തുടങ്ങി. ബാങ്കുകള്‍ സൂക്ഷിച്ചുമാത്രം വായ്പ കൊടുക്കുന്ന രീതി പിന്തുടര്‍ന്നത് എന്‍ബിഎഫ്‌സികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്.
ശ്രദ്ധ വേണം
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന സൂചനകള്‍ ശക്തമാണ്. പണഞെരുക്കം അനുഭവപ്പെടുമ്പോള്‍ അത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുകൂലമാകുമെന്ന ധാരണ പൊതുവേയുണ്ട്. എന്നാല്‍ വായ്പകളുടെ തിരിച്ചടവ് ഉറപ്പാക്കുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നവര്‍ക്കേ ഈ സാഹചര്യത്തില്‍ മേല്‍ക്കൈ നേടാനാകൂ. കിട്ടാക്കടത്തിന്റെ തോത് വര്‍ധിച്ചാല്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലാഭക്ഷമതയെയും അത് പ്രതികൂലമായി ബാധിക്കും.
അതുകൊണ്ട് കുറഞ്ഞ നിഷ്‌ക്രിയാസ്തി, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള സുസജ്ജമായ സംവിധാനം, ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തന രീതി, മികച്ച നേതൃത്വം, ബിസിനസ് വിപുലീകരണം എന്നിവയെല്ലാം പരിഗണിച്ചുമാത്രമേ നിക്ഷേപം നടത്താവൂ. മുന്‍കാല നേട്ടം ഭാവി നേട്ടത്തിന്റെ സൂചനയായി കണക്കാക്കരുത്.
ഐപിഒയിലൂടെ 27,000 കോടിയുടെ റെക്കോഡ് നേട്ടം, മുന്‍നിരയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ നേടിയത് 27,000 കോടി രൂപ.നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ നേടിയത് 27,000 കോടി രൂപ. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ വ്യത്യസ്ത മേഖലകളിലെ 19 കമ്പനികള്‍ ചേര്‍ന്ന് 26,720 കോടി രൂപയാണ് ഐപിഒയിലൂടെ നേടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 15 കമ്പനികള്‍ ചേര്‍ന്ന് 16,535 കോടി രൂപ നേടിയ സ്ഥാനത്താണ് ഇത്തരമൊരു മികച്ച നേട്ടം കമ്പനികള്‍ കൊയ്തിരിക്കുന്നത്.
2007-08 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ 6 മാസക്കാലത്ത് ഐപിഒ മുഖേന കമ്പനികള്‍ നേടിയ 21,244 കോടി രൂപയുടെ റെക്കോഡാണ് ഇപ്പോഴത്തെ പ്രകടനത്തിലൂടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്. എസ്ബിഐ ലൈഫാണ് ഐപിഒയിലൂടെ ഇപ്പോള്‍ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത് (8400 കോടി). ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് (5700 കോടി), എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (1912 കോടി), എറിസ് ലൈഫ് സയന്‍സ് (1741 കോടി), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (1468 കോടി), ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (1224 കോടി) എന്നിവയാണ് ഐപിഒയിലൂടെ വമ്പന്‍ നേട്ടം കൊയ്ത മറ്റുചില കമ്പനികള്‍. കേരള കമ്പനിയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഇതില്‍ പങ്കാളിയായിയെന്നത് ശ്രദ്ധേയമാണ്.
ദ്വീതീയ വിപണിയിലെ കുതിപ്പ്, സര്‍ക്കാരിന്റെ ബിസിനസ് അനുകൂല നടപടികള്‍, പോസിറ്റീവായിട്ടുള്ള ഇന്‍വെസ്റ്റര്‍ സെന്റിമെന്റ്‌സ് തുടങ്ങിയവയാണ് ഐപിഒകളൂടെ നേട്ടത്തിന് വഴിയൊരുക്കിയത്. വിപണിസാഹചര്യം അനുകൂലമായതിനാൽ വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ്, റിലയന്‍സ നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ്, എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ നിരവധി കമ്പനികള്‍ ഐപിഒയിലൂടെ ഏകദേശം 35,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുകയാണ്.
Famous Share Trading company in Kerala
PROFIWAYS SERVICES PVT.LTD
Call +91 94474 04272
info@profiways.com
Page:- https://www.facebook.com/pg/Profiways-338583106715785/about/?ref=page_internal
അക്ഷരം മാസിക-.(December-2019-ലക്കം )
അക്ഷരം മാസിക-.(December-2019-ലക്കം)
നവമാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ ഗ്രൂപ്പുകളും സാഹിത്യ പേജുകളും ചേർന്നൊരുക്കുന്ന, സാഹിത്യ രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും കൈകോർക്കുന്ന, ഡൌൺലോഡ് ചെയ്യാതെ വായിക്കാവുന്ന, ഡിജിറ്റലായി തയ്യാറാക്കിയ മാസിക . ഉപദേശക സമിതിയിൽ പ്രമുഖ കവി സലാം പനച്ചുമൂട്. എഡിറ്റോറിയൽ ബോർഡിൽ മാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ നിര.... പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ. വാസുദേവൻ അന്തിക്കാടിന്റെ സ്ഥിരം പംക്തി, ഹിമാലയം-യാത്ര വിവരണം(രശ്മി എന്‍ കെ) , കഥകൾ,കവിതകൾ, നോവലുകൾ,
വിദ്യാഭ്യാസരംഗത്ത് ഈയിടെ നടന്ന പ്രധാനപ്പെട്ട സംഭവം അടിസ്ഥാനമാക്കി തയ്യാറാക്കിയ ശക്തമായ എഡിറ്റോറിയൽ.(ഇത് ഓരോ മാതാപിതാക്കളും,അദ്ധ്യാപകരും, ജനപ്രതിനിധി കളും വായിച്ചിരിക്കേണ്ടത് ) എന്നിവ ഈ ലക്കം ചേർത്തിരിക്കുന്നു.... എഡിറ്റർ -രാജ്‌മോഹൻ Press below link to read free..
https://wordemagazine.wordpress.com/2019/12/01/aksharam-masika-december-2019/
മത്സര പരീക്ഷ സഹായി (ഡിജിറ്റൽ ഗൈഡ് )മത്സര പരീക്ഷ സഹായി (ഡിജിറ്റൽ ഗൈഡ് ) വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി അക്ഷരം മാസിക ടീം തയ്യാറാക്കിയ പൊതു വിജ്ഞാനം അടിസ്ഥാനമാക്കിയ ഒരു പുസ്തകമാണ് ഇത് . മത്സരത്തിന്റെ ഈ ലോകത്തു ജയിച്ചു മുന്നേറാൻ ഈ പുസ്തകം ഒരു ചെറിയ സഹായം എങ്കിലും ചെയ്യും എന്ന് വിശ്വസിക്കുന്നു . വിദ്യാർത്ഥികൾക്ക്, മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്ക് ഉപകാരപ്രദമായ ഈ ബുക്ക് നിങ്ങളുടെ പ്രിയപെട്ടവർക്ക് അയക്കുക . മത്സരത്തിന്റെ ഈ ലോകത്തു അവർക്കു ഒരു വെളിച്ചമാകട്ടെ . സൗജന്യ വായനക്ക് താഴെയുള്ള ലിങ്ക് പ്രസ് ചെയ്യുക https://www.bookrix.com/book.html?bookID=zle3ff22b012f75_1571903019.1799600124#0,558,34611
Comments (0)