ഓഹരി വിപണി - Raj Mohan, Raj, Raj Mohan (best color ebook reader .txt) 📗
Book online «ഓഹരി വിപണി - Raj Mohan, Raj, Raj Mohan (best color ebook reader .txt) 📗». Author Raj Mohan, Raj, Raj Mohan
ഓഹരി വിപണി
ഏറ്റവും കൂടുതൽ ലാഭ സാധ്യതകളും ജോലി സാധ്യതകളും ഉള്ള ഓഹരി വിപണിയെ കുറിച്ച് മലയാളികളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരം മാസിക ടീം തയ്യാറാക്കിയ ഒരു പുസ്തകം ആണിത്. ഒരു നല്ല വരുമാന മാർഗമോ, ഒരു ജോലി സാധ്യതയോ ഇതിലൂടെ വായനക്കാർക്കു ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നു.അറിവുകൾ പകർന്നു നൽകുക എന്ന ഉദ്ദേശം ആണ് അക്ഷരം മാസിക മുന്നോട്ടു വക്കുന്ന ആശയം.
വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി അക്ഷരം മാസിക ടീം തയ്യാറാക്കിയ പൊതു വിജ്ഞാനം അടിസ്ഥാനമാക്കിയ ഒരു പുസ്തകം, സൗജന്യമായി വിവിധ മേഖലകളിൽ പ്രവീണ്യം നൽകുന്ന കോഴ്സുകൾ നടത്തുന്ന പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങൾ , വിവിധ ജോലികൾക്കു അപേക്ഷിക്കാവുന്ന ജോബ് സൈറ്റുകളുടെ വിവരങ്ങൾ കൂടാതെ അക്ഷരം മാസികയുടെ വിവിധ സൗജന്യ പ്രസിദ്ധീകരണങ്ങൾ എന്നിവ ഈ ബുക്കിൽ ചേർത്തിരിക്കുന്നു. Book Author :- Rajmohan
Raj Mohan M.com,BLIS,PGDCA,DTTM
Chief Editor-Aksharama Masika-അക്ഷരം മാസിക
Member:-Amazon writers central: http://www.amazon.com/author/rajmohan
Published By:- ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക
https://www.facebook.com/groups/508054989269794/
Page:- https://www.facebook.com/aksharamdigitalmagazine/
E-Mail:- aksharamemasika@rediffmail.com
മുഖവുര
കേരളത്തിലെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ബാങ്ക്, സ്റ്റോക്ക് ബ്രോക്കര്‍, എന്നീ വിഭാഗങ്ങളൊക്കെ പണം എങ്ങനെ ശരിയായി വിന്യസിക്കണമെന്നും അതിന്റെ റിസ്‌ക്ക് മാനേജ്‌മെന്റ് എങ്ങനെയാണെന്നുമൊക്കെ ആഴത്തിലറിയാവുന്നവര്‍ ആയിരിക്കണം. ഇപ്പോള്‍ ഈ രംഗത്ത് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ആ സ്ഥാപനത്തില്‍ ചേര്‍ന്നതിനു ശേഷം കിട്ടിയ പരിചയവും അറിവും പരിശീലനവും ഒഴിച്ചാല്‍ അടിസ്ഥാനപരമായ ഒരറിവും ഈ മേഖലയില്‍ നേടിയവരല്ല. ഓണ്‍ലൈന്‍ രംഗത്ത് നടക്കുന്ന വിദ്യാഭ്യാസ വിപ്ലവം നമുക്ക് ഈ കാര്യത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഓഹരിയിലെ കയറ്റിറക്കങ്ങള്‍ക്കനുപാതികമായി വിപണിയെ സശ്രദ്ധം വീക്ഷിച്ചു നിക്ഷേപം നടത്തി നേട്ടം കൊയ്യുന്ന ട്രേഡിംഗ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു മായാലോകമായിരുന്നു. സ്റ്റോക്ക് ബ്രോക്കര്‍മാരുടെ കൈയില്‍ പണം നിക്ഷേപിച്ച് ട്രേഡിംഗ് പുറത്തു നിന്ന് കണ്ട് ഭാഗ്യം പരീക്ഷിച്ചിരുന്ന കാലം കഴിഞ്ഞു, ഇപ്പോള്‍ സാധാരണക്കാര്‍ക്കും ട്രേഡിംഗിലൂടെ ലാഭം കൊയ്യാനുള്ള അവസരം .
ഓഹരി വാങ്ങുക എന്ന തീരുമാനം വളരെ കഠിനമായ ഒന്നാണ്. ഓഹരി വാങ്ങുകയെന്നാല്‍ ഒരു കമ്പനിയുടെ ബിസിനസ്സില്‍ പങ്കാളിയാകുക എന്നതാണ്. സാമ്പത്തികമായി നമ്മുടെ സമൂഹം പുരോഗതി നേടുകയാണെങ്കിലും സമ്പത്തിനെപ്പറ്റിയുള്ള സമൂഹത്തിന്റെ ധാരണകള്‍ ഇപ്പോഴും പഴയ നൂറ്റാണ്ടിലേത് തന്നെയാണ്. ഈ നിക്ഷേപത്തില്‍ നിന്ന് നേട്ടം കൊയ്യാന്‍ ദീര്‍ഘകാല നിക്ഷേപമാണ് നല്ലത്. ദീര്‍ഘകാലം എന്നു പറയുന്നത് പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ഒക്കെ ആകാം. ശരിയായ സമയത്തുള്ള വില്‍പ്പന രണ്ട് തരത്തില്‍ നിക്ഷേപകന് അനുഗ്രഹമാകും. ഒന്ന് നിക്ഷേപത്തിന് ന്യായമായ നേട്ടം കിട്ടും. രണ്ടാമതായി ഉചിതമായ സമയത്തുള്ള വില്‍പ്പനയിലൂടെ വലിയ നഷ്ടം തന്നെ ഒഴിവാക്കാനും സാധിക്കും. ദീര്‍ഘകാലയളവിലേക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയില്‍ നിക്ഷേപിക്കുക. അതായത് അഞ്ച് വര്‍ഷമെങ്കിലും മുന്നില്‍ കണ്ടുവേണം ഓഹരിയില്‍ തുക മുടക്കാന്‍. അതുകൊണ്ടുതന്നെ കടംവാങ്ങി നിക്ഷേപം നടത്തരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സമ്മര്‍ദത്തിലാകും.
ഓഹരി വ്യാപാരം / ട്രേഡിംഗ് എന്നു പറഞ്ഞാല്‍ എന്താണ് ?
ലക്ഷങ്ങള്‍ നേടാന്‍, ലക്ഷ്യമറിഞ്ഞ് നിക്ഷേപിക്കാം !
ഇന്ത്യന്‍ ഓഹരി വിപണി സൂചികയായ നിഫ്ടി 9000 കടന്നു, 9500 കടന്നു ,10000 കടന്നു !.
നമ്മള്‍ എല്ലായിപ്പൊഴും കാണുന്ന , കേള്‍ക്കുന്ന ഒരു വാര്‍ത്തയാണിത് , ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം , നിഫ്ടി ഇത്ര പോയിന്റ് ഉയര്‍ന്നു സെന്‍സെക്സ് ഇത്ര കടന്നു എന്നൊക്കെ .
എന്താണ് ഈ പറയുന്ന ഓഹരി വിപണി ?
ലളിതമായി പറഞ്ഞാല്‍ ഓഹരി വിപണയെന്നാല്‍ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഉത്പ്പനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ ലിസ്റ്റ് ചെയ്ത ഓഹരികള്‍ നിയമ സാധുതയോടെ വാങ്ങാനും വില്‍ക്കാനുമുള്ള ചന്ത അഥവാ മാര്‍ക്കറ്റ്.
ചില ഉദാ : V-Guard ,Kitex, Bajaj, Maruthi
എന്തിനാണ് ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കുന്നത് ?
നല്ല ലാഭമുണ്ടാക്കാന്‍ , ടാക്സ് ലാഭിയ്ക്കാന്‍ ,സമ്പാദ്യം വളര്‍ത്താന്‍ . വസ്തു ,സ്വര്‍ണ്ണം ,ബാങ്ക് എന്നിവയില്‍ നിന്നു വ്യത്യസ്തമായ നിക്ഷേപം എന്ന നിലയില്‍ .വ്യക്തികളുടെ കയ്യില്‍ ഉള്ള പണം/ മൂലധനം രാജ്യ വികസനത്തിന് ഉപയോഗിക്കാന്‍ പറ്റുന്നു. അങ്ങനെ രാഷ്ട്ര നിര്‍മ്മാണത്തില്‍ നമുക്കും നമ്മുടെതായ പങ്ക് വഹിയ്ക്കാന്‍ സാധിയ്ക്കുന്നു . കമ്പനികള്‍ വളരുബോള്‍ നമ്മള്‍ വാങ്ങിച്ച കമ്പനികളുടെ ഓഹരികളുടെ വിലയും (ഓഹരി മൂല്യവും ) വര്‍ദ്ധിയ്ക്കുന്നു .അങ്ങനെ നമ്മുടെ നിക്ഷേപവും വളരുന്നു .
ഓഹരി വ്യാപാരം / ട്രേഡിംഗ് എന്നു പറഞ്ഞാല്‍ എന്താണ് ?
ലളിതമായി പറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കു ഓഹരി വാങ്ങി കൂടിയ വിലയക്ക് വില്‍ക്കല്‍ .ഉദാഹരണത്തിന് ഇന്ന് X എന്ന് പേരുള്ള ഒരു കമ്പനിയുടെ അമ്പത് രൂപ വില വരുന്ന 10 ഓഹരികള്‍ നിങ്ങള്‍ വാങ്ങിയെന്നിരിക്കട്ടെ . നിങ്ങളുടെ മുതല്‍ മുടക്ക് 500 രൂപ . ആ ഒഹരിയുടെ വില നാളെ 60 രൂപയായി ഉയര്‍ന്നു എന്നുമിരിക്കട്ടെ .നിങ്ങള്‍ 50 രൂപ നിരക്കില്‍ ഇന്നലെ വാങ്ങിയ 10 ഓഹരികള്‍ ഇന്ന് 60 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ നിങ്ങളുടെ ലാഭം 500-600 = രൂപ 100 .ഇനി നിങ്ങള്‍ 10 എണ്ണത്തിനു പകരം 1000 ഓഹരികള്‍ ആയിരന്നു വാങ്ങിയിരുന്നത് എങ്കില്‍ നിങ്ങളുടെ ഒറ്റ ദിന ലാഭം രൂപ 10000 . ( ഇതില്‍ അല്പം തുക ബ്രോക്കറെജ് കമ്മിഷന്‍ ,എക്സ്ചേഞ്ച് ചാര്‍ജ് സ് , ടാക്സ് എന്നിവ പോകും )
ഓഹരി വിപണിയില്‍ നിക്ഷേപിയ് ക്കല്‍ എന്ന് പറയുന്നത് എന്താണ് ?
ലളിതമായി പറഞാല്‍ ദീര്‍ഘകാലം അല്ലെങ്കില്‍ ഹൃസ്സ കാലം നമ്മള്‍ക്ക് ഇഷ്ട്ടമുള്ള ഒരു കമ്പനിയുടെ ,
അല്ലെങ്കില്‍ അനേകം കമ്പനികളുടെ ഓഹരികള്‍ വാങ്ങി കൈവശം വയ്ക്കല്‍ .
ദീര്‍ഘകാല നിക്ഷേപം എന്നാല്‍ :-
ഉദാ: 1980 ല്‍ നിങ്ങള്‍ വിപ്രോ എന്ന കമ്പനിയുടെ 100 ഓഹരി കള്‍ (അന്നത്തെ വില ഓഹാരിയൊന്നിന് 100 രൂപ ) 10000 രൂപ മുടക്കി വാങ്ങിയിട്ടൂണ്ടായിരിന്നുവെന്നിരിയ്ക്കട്ടെ . വിപ്രോയുടെ ഇന്നത്തെ ഓഹരി വില അനുസരിച്ച് അന്നത്തെ നിങ്ങളുടെ 10000 രൂപയുടെ നിക്ഷേപ് മുല്യം ഇന്ന് 534 കോടി രൂപയായി മാറുമായിരുന്നു .
ഹൃസ്വകാല നിക്ഷേപം :-
ഇന്ന് വാങ്ങി ഇന്ന് വില്‍ക്കാം . അതിനെ ഡേ ട്രടിംഗ് എന്ന് വിളിക്കുന്നു .
ഇന്ന് വാങ്ങി നാളെ ,അല്ലെങ്കില്‍ രണ്ടു ദിവസം ,ഒരാഴ്ച ,ആറു മാസം കഴിഞ്ഞ് ഇങ്ങനെ വാങ്ങി വില്‍ക്കുന്നതിനെ ഹൃസകാല നിക്ഷേപം എന്ന് പറയാം.
ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കാന്‍ / ട്രേഡിംഗ് നടത്താന്‍ എന്ത് ചെയ്യണം ?
ഓഹരി വാങ്ങുന്നതിന് ,വാങ്ങുവാന്‍ പോകുന്നയാളിന് ഒരു ബാങ്ക് അക്കൗണ്ട്, ഒരു ട്രേഡിങ് അക്കൗണ്ട്, ഒരു ഡീമാറ്റ് അക്കൗണ്ട് എന്നിങ്ങനെ മൂന്ന് അക്കൗണ്ടുകള്‍ ആവശ്യമാണ്.
ബാങ്ക് അക്കൗണ്ട് എന്തിന് :-
ഓഹരികള്‍ വാങ്ങുന്നതിന് പണം കൈമാറാനും വില്‍ക്കുമ്പോള്‍ പണം സ്വീകരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളത്. നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ടാണെങ്കില്‍ അനായാസം പണം കൈമാറാനും ഓഹരി വാങ്ങാനും കഴിയും.
ട്രേഡിങ് അക്കൗണ്ട് :-
സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക.
ഡീമാറ്റ് അക്കൗണ്ട് :-
നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതുപോലെ ഓഹരികള്‍ സൂക്ഷിക്കുന്ന ഇടമാണ് ഡീമാറ്റ് അക്കൗണ്ട്. ഓഹരി വാങ്ങിയാല്‍ നിങ്ങളുടെ പേരിലുള്ള ഡീമാറ്റ് അക്കൗണ്ടിലാണ് വരവ് വയ്ക്കുക. അതുപോലെതന്നെ വിറ്റാല്‍ അക്കൗണ്ടില്‍നിന്ന് പ്രസ്തുത ഓഹരി പിന്‍വലിക്കുകയും ചെയ്യും. നിക്ഷേപകന്‍ നേരിട്ടല്ല, ഓഹരി ബ്രോക്കര്‍ വഴിയാണ് ഡീമാറ്റ് അക്കൗണ്ട് എടുക്കുക.
ഓണ്‍ലൈന്‍ അക്കൗണ്ട് :
ഓഹരി ഇടപാടുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയില്‍ കുതിപ്പ് തന്നെയുണ്ടായിട്ടുണ്ട്. നിക്ഷേപകന് ഓണ്‍ലൈനായി ഓഹരി വാങ്ങാനും വില്‍ക്കാനും കഴിയും. കംപ്യൂട്ടര്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഇത് സാധ്യമാണ്. ആരെയും ആശ്രയിക്കാതെ നേരിട്ടുതന്നെ ടെര്‍മിനലില്‍നിന്ന് ഓഹരി വാങ്ങാന്‍ ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ കഴിയും. ഓഹരി വിലയുടെ നീക്കങ്ങള്‍ നേരിട്ട് കാണുകയുമാകാം. യാത്രയിലാണെങ്കില്‍പോലും ഓഹരി വാങ്ങാനും വില്‍ക്കാനും മൊബൈല്‍ ആപ്പ് സഹായിക്കും.
ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കാന്‍ എത്ര പണം ? :വെറും 500 രൂപ കൊണ്ടും തുടങ്ങാം ..!
മ്യൂച്ചല്‍ ഫണ്ട്‌സ് ,ബോണ്ട്സ് , ഈ.ടി.എഫ് ,കമ്മോടിറ്റി ട്രേഡിംഗ് തുടങ്ങിയ മറ്റനേകം നിക്ഷേപ വ്യാപാര രീതികളും ഓഹരി വിപണിയില്‍ ഉണ്ട് .
ഓഹിരിയില്‍ എങ്ങനെ നിക്ഷേപിക്കാം
ഓഹിരിയില്‍പണം എങ്ങനെ നിക്ഷേപിക്കണം, റിയല്‍ എസ്റ്റേറ്റില്‍ വില്‍ക്കലും വാങ്ങലും എങ്ങനെ നടത്തണം എന്നതൊന്നും പഠിക്കുന്ന ഒരു കോഴ്‌സും നമ്മുടെ നാട്ടിലില്ല. കേരളം പുരോഗതി പ്രാപിക്കണമെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക സാക്ഷരത കൂടിയേ തീരൂ. ഷെയര്‍ മാര്‍ക്കറ്റിലെ വിവിധ നിക്ഷേപ സാധ്യതകള്‍ ഏതെല്ലാം? നിങ്ങളുടെ സമ്പാദ്യം ഓഹരിയിലാണോ മ്യൂച്വല്‍ ഫണ്ടിലാണോ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്?
മ്യൂച്വല്‍ ഫണ്ട്
നിങ്ങളുടെ സമ്പാദ്യം ഓഹരിയിലാണോ മ്യൂച്വല്‍ ഫണ്ടിലാണോ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്? ഒരുപാടുപേര്‍ക്ക് ഓഹരിയില്‍ പരീക്ഷണം നടത്തണമെന്നുണ്ട്. ഒരു തുടക്കം കിട്ടാത്തതിന്റെ പ്രശ്നമാണ് പലര്‍ക്കും. അതോടൊപ്പം കഷ്ടപ്പെട്ട് കൂട്ടിവെച്ച പണം നഷ്ടപ്പെടുമോയെന്ന ആശങ്കയും കൂടെയുണ്ട്. വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ആദ്യം ആശങ്ക ഒഴിവാക്കുക... മികച്ച ഓഹരികള്‍ കണ്ടെത്തുക, അവയില്‍ നിക്ഷേപിക്കുക, ഓഹരിയുടെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക തുടങ്ങിയവയ്ക്ക് സമയമില്ലാത്തവര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണ് ഉചിതം.
കുറഞ്ഞ തുകയാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടാണ് മികച്ചത് ചെറിയ തുകമാത്രമേ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ നേരിട്ട് എപ്പോഴും മ്യൂച്വല്‍ ഫണ്ടാണ് അനുയോജ്യം. അതായത്, പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപയില്‍ താഴെയാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മ്യുച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം. മികച്ച ഓഹരികള്‍ കണ്ടെത്തുക, അവയില്‍ നിക്ഷേപിക്കുക, ഓഹരിയുടെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക തുടങ്ങിയവയ്ക്ക് സമയമില്ലാത്തവരും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണ് ഉചിതം.
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്ലാന്‍ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അഡൈ്വസര്‍ പറഞ്ഞു തരുന്നത് അപ്പാടെ സ്വീകരിക്കാതിരിക്കുക. തുക മുഴുവനായും തവണകളായും നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പ്ലാനുകളുണ്ട്. ഒരേ ഫണ്ട് ഫാമിലിയിലുള്ള മറ്റു ഫണ്ടുകളിലും നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന ഫണ്ടുകളും വിപണിയില്‍ സുലഭം. നിക്ഷേപകന്റെ ആവശ്യവും സാഹചര്യവുമനുസരിച്ച് പ്ലാനുകള്‍ തിരഞ്ഞെടുക്കണം.
ഓഹരി വില്‍പ്പന പരമാവധി വൈകിയാക്കുക ഓഹരി വില്‍ക്കുന്ന തീരുമാനം പരമാവധി വൈകിപ്പിക്കുന്നതാണ് നല്ലത്. ഓഹരികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങി ഉയര്‍ന്ന വിലയില്‍ വില്‍ക്കുക എന്നതൊക്കെ തികച്ചും സാങ്കല്‍പ്പികമായ കാര്യമാണ്. നല്ല കമ്പനികളുടെ സ്റ്റോക്കുകള്‍ ന്യായമായ നിരക്കില്‍ വാങ്ങി കൂടിയ വില എത്തുമ്പോള്‍ വില്‍ക്കുക എന്നതാണ് നിക്ഷേപകര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രം. പക്ഷേ അന്തിമ തീരുമാനമെടുക്കും മുമ്പ് ചില കാര്യങ്ങളും സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉചിതമാകും.
വിപണിയിലെ മാറ്റങ്ങളില്‍ പതറരുത് നിക്ഷേപം നടത്തിയ കമ്പനിയുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ മാറിയ സാഹചര്യത്തില്‍ സാധ്യതയില്ലെന്ന് കണ്ടാലും എത്രയും വേഗം അത്തരം കമ്പനികളുടെ സ്റ്റോക്കുകള്‍ വിറ്റുമാറണം. എന്നാല്‍ ഏതാനും പാദങ്ങളിലായി മോശം റിസര്‍ട്ട് പുറത്തുവിടുകയും അതിന്റെ ഫലമായി ഓഹരി വിലയിടിഞ്ഞാലും ഭാവിയില്‍ സാധ്യത നിലനിര്‍ത്തുന്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇത്തരം ഒരു തീരുമാനമെടുക്കുമ്പോഴും ഓരോ നിക്ഷേപകനും റിസ്‌കെടുക്കാനുള്ള ശേഷി സ്വയം വിലയിരുത്തണം. ഓഹരി വാങ്ങുമ്പോള്‍ തന്നെ അതില്‍ നിന്നുണ്ടാക്കാവുന്ന നേട്ടത്തെ കുറിച്ചും താങ്ങാവുന്ന നഷ്ടത്തെ കുറിച്ചും കൃത്യമായ ധാരണ നിക്ഷേപകര്‍ മനസില്‍ കുറിക്കുന്നത് ഉചിതമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഓഹരി എപ്പോള്‍ വില്‍ക്കാം?
ഏതൊരു നിക്ഷേപവും വ്യക്തമായ ലക്ഷ്യത്തോടെ നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എന്തിനുവേണ്ടിയാണോ ഓഹരി നിക്ഷേപം നടത്തിയത് ആ ലക്ഷ്യം നേടാന്‍ വേണ്ടി വില്‍ക്കാം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്താനോ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിശ്രമ ജീവിതം സുഖമായി നയിക്കാനോ ഒക്കെയാണ് ഓഹരി നിക്ഷേപം നടത്തിയതെങ്കില്‍ ആ സാഹചര്യം വരുമ്പോള്‍ ഓഹരി വിറ്റ് പണം നേടുക തന്നെ ചെയ്യാമെന്ന് വിദഗ്ധര്‍ പറയുന്നു.
2016ലെ ഓഹരി വിപണിയെ വിശകലനം ചെയ്യുമ്പോള്‍ കൗതുകകരമായ പല കണക്കുകളും നമ്മുടെ മുന്നിലെത്തും. ഇന്ത്യയില്‍ 2009നുശേഷം എണ്ണ, ഗ്യാസ്, മെറ്റല്‍ മേഖലകള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിലധികം ലാഭം നല്‍കിയ 5 പ്രധാന ഓഹരികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്
കഴിഞ്ഞ ഡിസംബറില്‍ 80 രൂപയുണ്ടായിരുന്ന ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ 169.75ലാണ് ട്രേഡിങ് നടത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 184.75 വരെ ടച്ച് ചെയ്യാന്‍ ഈ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
വേദാന്ത ലിമിറ്റഡ്:-ഇപ്പോള്‍ 226നിരക്കില്‍ ട്രേഡിങ് നടത്തി കൊണ്ടിരിക്കുന്ന വേദാന്തയുടെ കഴിഞ്ഞ ഡിസംബറിലെ വില 90 രൂപയ്ക്കടുത്തായിരുന്നു. 52 ആഴ്ചയിലെ കണക്ക് നോക്കുകയാണെങ്കില്‍ 248.50 ആണ് ഏറ്റവും ഉയര്‍ന്ന വില.
ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ്:-ഒരു വര്‍ഷം മുമ്പ് 146 രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോള്‍ 268 രൂപ നല്‍കണം. നിക്ഷേപകര്‍ക്ക് വന്‍ ലാഭമാണ് ഈ ഓഹരി നല്‍കിയിട്ടുള്ളത്. 52 ആഴ്ചക്കിടയില്‍ ഒരിക്കല്‍ 289.85ലും എത്തിയിരുന്നു.
ടാറ്റാ സ്റ്റീല്‍ ലിമിറ്റഡ്:-ഒരു വര്‍ഷം മുമ്പ് 257 രൂപയായിരുന്നു ഓഹരിയുടെ വില. എന്നാല്‍ ഇപ്പോള്‍ 405ലാണ് വില്‍പ്പന നടത്തികൊണ്ടിരിക്കുന്നത്. 52 ആഴ്ചക്കുള്ളില്‍ 440 എന്ന മെച്ചപ്പെട്ട ലക്ഷ്യത്തിലെത്താനും ഈ ഓഹരിക്ക് സാധിച്ചു.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്:-ഒരു വര്‍ഷം മുമ്പ് 513 രൂപ മാത്രമുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ ട്രേഡിങ് നടത്തികൊണ്ടിരിക്കുന്നത് 897 രൂപയിലാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തെ കണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനം 925.50 രൂപയാണ്.
ബ്ലുചിപ്പ് ഓഹരികള്‍?
ദീര്‍ഘകാലമായി മികച്ച പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന വന്‍കിട കമ്പനികളുടെ ഓഹരികളെയാണ് പൊതുവെ ബ്ലുചിപ്പ് എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ഓഹരി വിപണിയില്‍ എന്തു സംഭവിച്ചാലും നിക്ഷേപകര്‍ക്ക് കൃത്യമായി ഡിവിഡന്റുകള്‍ നല്‍കുന്നവയായിരിക്കും ഈ കമ്പനികള്‍.
സ്വാഭാവികമായും നിക്ഷേപകര്‍ക്ക് ഏറെ വിശ്വാസമുള്ള ഈ ഓഹരികളുടെ വില വളരെ കൂടുതലായിരിക്കും. ബ്ലുചിപ്പ് കമ്പനികളില്‍ നിക്ഷേപിച്ചാല്‍ ഏത് സമയത്തും ലാഭം കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ചില പ്രധാന ബ്ലുചിപ്പ് കമ്പനികള്‍ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍(ഒഎന്‍ജിസി), റിലയന്‍സ് ഇന്‍ഡസ്ട്രിസ് ലിമിറ്റഡ്, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍(എന്‍ടിപിസി), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്(ടിസിഎസ്), ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ്.
മ്യൂച്വല്‍ ഫണ്ട് ട്രേഡിംഗിന് ബി എസ് ഇ ആപ്പ് പുറത്തിറക്കി
ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്കാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഈ മൊബൈല്‍ ആപ്പിലൂടെ ഇനിമുതല്‍ ഫണ്ടുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. പ്രതിമാസം നാലു ലക്ഷം എസ്‌ഐപികള്‍ ബിഎസ്ഇ സ്റ്റാര്‍ എംഎഫ് കൈകാര്യം ചെയ്യുന്നുണ്ട്. നിലവില്‍തന്നെ ബിഎസ്ഇ സ്റ്റാര്‍ എംഎഫ് എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുണ്ട്. ഈ പ്ലാറ്റ് ഫോംവഴി നാല് ലക്ഷം എസ്ഐപി നിക്ഷേപമാണ് പ്രതിമാസം നടക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം വിവിധ മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപകര്‍ 2.86 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തി. 2015-ല്‍ ഇത് 1.77 ലക്ഷം കോടി രൂപയായിരുന്നുവെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പറഞ്ഞു.
ഓഹരി, മ്യൂച്വല്‍ ഫണ്ട്ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അവയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിനും ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിനൂം നികുതി അടയ്‌ക്കേണ്ടതില്ല.
മ്യൂച്വല്‍ ഫണ്ടുകളില്‍ എന്തിനാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്?
മ്യൂച്വല്‍ ഫണ്ട് വിവിധ നിക്ഷേപകരില്‍ നിന്നും പണം സംഭരിച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. ഈ നിക്ഷേപങ്ങള്‍ ഓഹരികളില്‍ ബോണ്ടുകളില്‍ മറ്റു സെക്യൂരിറ്റികളില്‍ ഇല്ലെങ്കില്‍ ഇതില്‍ ഏതിലെങ്കിലും കൂടിച്ചേര്‍ന്നതിലായിരിക്കും. ഇത് ഒരുമിച്ച് കൂടിച്ചേരുന്നതിനെ ആണ് പോര്‍ട്ട് ഫോളിയോ എന്ന് പറയുന്നത്.
പ്രൊഫഷണല്‍ മാനേജ്‌മെന്റ്:-ഫണ്ട് മാനേജര്‍ വഴിയാണ് പണം നിക്ഷേപിക്കുന്നത്. ഇതിന്റെ തീരുമാനങ്ങള്‍ എടുക്കുന്നത് പോര്‍ട്ട് ഫോളിയോ മാനേജര്‍ ആണ്.
ഇക്‌ണോമി ഓഫ് സ്‌കെയില്‍:-മ്യൂച്വല്‍ ഫണ്ടില്‍ നമുക്ക് ഒരേ സമയം വാങ്ങാനും വില്‍ക്കാനും സാധിക്കും. സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍സ്സിനേക്കാള്‍ കുറവാണ് ഇതിന്റെ ട്രാന്‍സാക്ഷന്‍സ്സ്.
ലിക്യുഡിറ്റി:-ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യപ്രകാരം മ്യൂച്ച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കൂം. പല ബാങ്കുകളും അവരുടേതായ മ്യൂച്വല്‍ ഫണ്ടുകളില്‍ ചെറിയ തുക വരെ നി ക്ഷേപിക്കാവുന്നതാണ്.
ആവശ്യത്തിന് അനുയോച്യമായ മ്യൂച്വല്‍ ഫണ്ട്:- മ്യൂച്വല്‍ ഫണ്ട് യുവ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഒരു പോലെ അനുയോച്യമാണ്.
ഇടിഎഫ്:-എക്സചേഞ്ച് ട്രേഡഡ് ഫണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്ന ഒരു നിക്ഷേപ ഫണ്ട് ആണ്. കുറഞ്ഞ ചെലവുള്ള ഒരു നിക്ഷേപ മാർഗമാണിത്. 1980കൾ മുതലാണ് ഇടിഎഫ് നിക്ഷേപങ്ങൾ ആരംഭിക്കുന്നത്.
ഇഎൽഎസ്എസ്:-ഇഎൽഎസ്എസ് അഥവാ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം എന്നത് വളരെ മികച്ച ഒരു നിക്ഷേപ മാർഗമാണ്. ഇതുവഴി നിക്ഷേപകർക്ക് നികുതി ആനുകൂല്യങ്ങൾ നേടാൻ സാധിക്കും.
ഓഹരി-സ്റ്റോക്ക്, കടപത്ര-ബോണ്ട് നിക്ഷേപങ്ങള്‍ നടത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
നിക്ഷേപകരില്‍ നിന്നു പണം സ്വീകരിച്ച് സ്റ്റോക്കുകള്‍ കൂട്ടത്തോടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ രത്‌നച്ചുരുക്കം. സുരക്ഷിതത്വം കൂടുതലുള്ളവ, വളര്‍ച്ചാനിരക്കു കൂടുതലുള്ളവ എന്നിങ്ങനെ പലതരം മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട്. ബുദ്ധിപൂര്‍വ്വമായ നിക്ഷേപത്തിനു വിലങ്ങുതടിയാകുന്ന ഏതാനും മിഥ്യാധാരണകള്‍ നമുക്കൊന്നു പരിശോധിക്കാം
മ്യൂച്വല്‍ ഫണ്ടുകള്‍ സാമ്പത്തികവിദഗ്ധര്‍ക്കു മാത്രം പറ്റിയവയാണ് അത് ഇക്വിറ്റി മാര്‍ക്കറ്റിന്റെ കഥ. ഇവിടെ നിങ്ങള്‍ക്കു വേണ്ടി ഷെയറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ഫണ്ട് മാനേജര്‍മാരാണ്. എവിടെ നിക്ഷേപിക്കണമെന്നു തീരുമാനിക്കാന്‍ അവര്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കു മാത്രമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കു ചില മെച്ചങ്ങളുണ്ടെന്നതു ശരി തന്നെ. എന്നാല്‍ ഒരു ദിവസം മുതല്‍ ഏതാനും ആഴ്ചകള്‍ വരെ നിക്ഷേപദൈര്‍ഘ്യമുള്ള ഹ്രസ്വകാല നിക്ഷേപങ്ങളും സാധ്യമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ ഇക്വിറ്റി ഉത്പന്നങ്ങളാണ് ഇക്വിറ്റി, ഡെറ്റ് ഫണ്ട്... അങ്ങനെ സാമ്പത്തിക ഉത്പന്നങ്ങള്‍ ഒരുപാടുണ്ട്. റിസ്‌ക് എടുത്തു കൂടുതല്‍ വളരണോ, വളര്‍ച്ച കുറഞ്ഞാലും സുരക്ഷിതത്വം ഉറപ്പാക്കണോ-അതു നിങ്ങളുടെ ഇഷ്ടം. അതനുസരിച്ചു വിവിധ ഇടങ്ങളില്‍ നിക്ഷേപിക്കുകയാണ് മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാര്‍ ചെയ്യുക. 10 രൂപ എന്‍.എ.വി. ഉള്ള ഫണ്ടുകളാണ് 25 രൂപ എന്‍.എ.വി.യുള്ള ഫണ്ടുകളെക്കാള്‍ നല്ലത് എന്‍.എ.വി. കുറഞ്ഞ കൂടുതല്‍ യൂണിറ്റുകള്‍
Comments (0)