bookssland.com » Poetry » രാജ്മോഹന്റെ കവിതകൾ - Raj Mohan (pdf ebook reader .TXT) 📗

Book online «രാജ്മോഹന്റെ കവിതകൾ - Raj Mohan (pdf ebook reader .TXT) 📗». Author Raj Mohan



1 2 3 4
Go to page:

 

 

എപ്പോഴെങ്കിലും ഒക്കെ

കനവിലൊന്നു തുന്നിക്കൂട്ടിയ
കുറേ നനുനനുത്ത
പ്രിയതരമാം സ്വപ്നങ്ങൾ......

 

അതിൽ സ്വന്തമായി
കിട്ടാ൯ മോഹിക്കുന്ന
കീറിപ്പറിഞ്ഞ, നനുത്ത...
കുറേ മധുരമേറും മോഹങ്ങൾ.....

 

സ്വന്തമാവില്ലെന്നറിഞ്ഞിട്ടും
തേച്ചുമിനുക്കിയ പുഞ്ചിരിരിയുമായ്
നല്ല നാളെയെ കാത്തിരിക്കുന്ന ഒത്തിരിപ്പേ൪....

 

അതാണ്....ആ കാത്തിരിപ്പാണ്
പല ചിന്തയാലെന്നും പല ജീവിതങ്ങളും..
നമുക്കുചുറ്റും ജീവിച്ചിരിക്കുന്നത്...

 

വ്യ൪ത്ഥമെന്നറിഞ്ഞും
ഒരു നല്ല നാളെയെത്തുമെന്ന
ആ ചിന്ത ഇനിയും നയിക്കും
മുന്നോട്ടു തന്നെ...... നമ്മെ......
(രാജ്മോഹ൯)

നീ

 

അലകടലിനിപ്പുറം
തീരമണയുന്ന ചെറു തിരകൾക്ക്

മായ്ക്കുവാനാകാത്തൊരു
പേരുണ്ട്... മനസ്സെന്ന മരീചികയിലായ്
കൊത്തിവച്ച സ്നേഹം എന്നത്.....

 

നി൯െറ ഹൃദയമാണ് എന്റെ അക്ഷരങ്ങളായ്

തിരകൾക്ക് മുമ്പിലായ് കൊത്തിവെച്ചത്
എന്റെ ഹൃദയത്തിലായിരുന്നു അപ്പോഴും
തിരയാണ്ടുപോയത്....

 

തിരയായ് നീ എന്റെ മിഴികൾ
തുറക്കുമ്പോൾ ഒരു പുഞ്ചിരിയോടെ
എന്റെ ഓർമ്മകളെ മറ്റൊരു തിര
എന്തിനായ് കവർന്നെടുക്കുന്നു....

നിദ്രയിലെന്റെ സ്വപ്നങ്ങളെ തിരയായ്

നീ ....എന്തിനായ് കവർന്നെടുത്തു........

 

നീ  കാതോരം നിറഞ്ഞു പോയൊരാ

ശബ്ദമായ് ഇന്നുമെന്നിലുണ്ട്

എല്ലാ പുലരിയിലുമൊരുണർത്തു പാട്ടായ്
    എപ്പോഴും എ൯ നിദ്രയിലൊരു

താരാട്ടു പാട്ടായ് നീ നിറയുന്നു....

 

കാതോരം എപ്പോഴും ഒരു കൊഞ്ചലോടെ

ഓർമ്മകളിലെല്ലാം നീ നിറയുകയാണ്

അകലെയാണെങ്കില്ലും എപ്പോഴും.....


   നിറയുകയാണരികിലായ് നീ 

നീ മനസ്സിലായ് നിറയുന്നതാണ്

എന്റെ ഓരോ നിമിഷവും നീയാണെന്നറിയുക....(രാജ്മോഹ൯)

 

 

 

ചിലന്തി വല

 

പൊട്ടിയ വല പലവട്ടം
കൂട്ടിയിണക്കി നീയൊരുക്കുന്നു
അന്നത്തിനായൊരു വല
ചിലന്തി വല....

 

ജീവിതം കഠിനമായ പരീക്ഷണമായ്
മുന്നോട്ടു നയിക്കുന്ന വേളകളിൽ
മനുഷ്യരൂപത്തിലും ചിലരൊരുക്കും
പല പല ചിലന്തി വലകളും...


പെട്ടുപോയാലോ പരിതപിക്കുന്നു
ഒടുവിലോ.... പിറുപിറുത്തു പോകുന്നു
അതൊരു ചിലന്തിവലയായിരുന്നെന്ന്....

 

കണ്ണു തുറക്കുക തിന്മ നിറഞ്ഞ പല മനുഷ്യരൊരുക്കും

ചിലന്തി വലയിലകപ്പെടാതെ
സൂക്ഷ്മമായ് നീങ്ങുക ഈ ജീവിത വഴിത്താരയിലൂടെ.....
(രാജ്മോഹ൯)

പ്രണയം

 

 

പ്രണയം ഒരിക്കലൊരു
കഥയായ്.... നമ്മെത്തേടിയെത്തുന്നു
അത് നാം കണ്ട ഒരു സിനിമയിലെ
കഥപോലെയായിരിക്കാം....

 

പ്രണയം നാം വായിച്ച

മുത്തശ്ശിക്കഥകൾ പോലെ...ഒന്നായിരിക്കാം
എന്നുമൊരു സത്യമാവാൻ നാം
കൊതിക്കുന്ന ഒരു.... യഥാ൪ത്ഥ കഥ...

 

നമ്മുടെ ഇഷ്ടങ്ങളിലേറ്റവും
വലുതായി തീരുന്നു പ്രണയമെന്നും
അറിയാതെ... എപ്പോഴോ
നമ്മെത്തേടി.... വരുന്നു.... പ്രണയം
(രാജ്മോഹ൯)

 

വസന്തകാലം....വരവേ

ശിശിരകാലം പൊഴിച്ചിട്ട മഞ്ഞ്
എന്നിലേക്ക് കൊഴിയവേ
മുകളിലെ ശിഖരങ്ങൾ നോക്കി
ഞാനും വിതുമ്പിടുമ്പോൾ
ശിലയായി മാറിയ ചില്ലയൊന്നിൽ
കുയിലായ് നീ പാടാൻ മറന്നിരുന്നു......

 

ഒരു പൂക്കാലമായ് നീ വന്ന് ഒരു വസന്തമെന്നിൽ
പലതരം വർണ്ണങ്ങൾ വാരിവിതറിയ ആ നാൾ
ഒാ൪മ്മച്ചിരാതൊന്നിലൊളിപ്പിച്ചു ഞാനും

വീണ്ടും പൂവിട്ട മരച്ചില്ലകളിൽ
വഴിപോക്കനായൊരു കുയിലായ് വന്നു
വരവറിയിച്ചു മടങ്ങിപ്പോയതെന്തേ നീ....

 

ശിശിരവും വസന്തവും മാഞ്ഞുപോകവേ
വറ്റാത്ത വേനൽ ഒപ്പം നിന്നോ൪മ്മയും
എന്നിലിന്ന് ബാക്കിയായി

വീണ്ടും തളിർക്കുവാൻ കാത്തിടാതെ
എ൯.... നീറുന്ന മോഹത്തിൻ വിത്തുകൾ
മറവിയിലേക്കു വലിച്ചെറിയട്ടേ....?

 

വേണ്ടിനിയും എന്നിലൊരു തളിർച്ചില്ലയും
പൊഴിയുവാൻ മാത്രമായൊരു പൂക്കാലവും
ഇനിവേണ്ട....എന്നിലെ ഓർമ്മതൻ മാനസച്ചില്ലയിൽ
വിരുന്നുണ്ണുവാനൊരു കുയിലണയും
ആ വസന്തകാലം .....
(രാജ്മോഹ൯)

 

ഇരുട്ടു കനക്കുമ്പോൾ....

 

സൂര്യകിരണമകലവേ

ഇരുട്ടു കനക്കുമ്പോൾ
ഇടയിലെവിടേയോ കനംവെച്ച മൗനം

പാതിയിലെവിടേയോ മുറിയവേ
ഇരുട്ടിനുള്ളിലായ് തീരുന്നു നാം.....


കനം വയ്ക്കുന്നു ഇരുട്ട് ചുറ്റിലും

ഇഴജന്തുക്കളോ ഇഴഞ്ഞു വരുന്നു
പാപികളുടെ കറുത്ത കൈകൾ
വരിഞ്ഞു മുറുകുന്നു
പാവമാം വഴിയാത്റികരെ....

 

കവ൪ച്ചയാലൊരുകൂട്ടരോ
തീ൪ക്കുന്നു രാത്രിയൊരു
ഭീകരമായ അനുഭവമമായ്

ഭീകരന്മാരാം മനുഷ്യരുടെ
അഴിഞ്ഞാട്ട വേദിയായ്
ഇരുട്ട് വന്നുചേരുന്നു.... ദിനവും....

 

തെരുവ് നായ്ക്കളോ രാത്രികളെ
ഭീതിയാലൊരു പുകമറയൊരുക്കുന്നു..

 

കാമവെറി പൂണ്ട മനുഷ്യജന്മങ്ങളോ
ഒരുക്കുന്നു രാത്രി കാലങ്ങളിൽ
ഇരുട്ടിനെ മറയാക്കി...പലതാം
അരുതായ്മകളൊത്തിരി...

 

വേണം തുറന്ന കണ്ണുകളോടെ
ഒരു ജനത.... ഇരുട്ടിയാലോടിയടുക്കും
ഈ തിന്മകളോടെതിരിടാനായ്....
(രാജ്മോഹ൯)

 

നീയെന്റെ പ്രിയ കവി

നീയറിയാതെ ആദ്യം നിൻെറ

അക്ഷരങ്ങളെയും പിന്നീടെപ്പോഴോ

നിന്നെയും ഞാ൯ പ്രണയിക്കുന്നവൾ ആയിത്തീ൪ന്നു

എ൯െറ ആത്മാവിന്റെ ആഴങ്ങളിലെവിടേയോ

നനഞ്ഞ മിഴികളാൽ നിന്നെ ഞാ൯
     അനുസ്യൂതം വായിക്കുകയായിരുന്നു...

 

നിൻ കവിതകലൂടെ നി൯െറ സാമീപ്യം
    എന്നിലൊരു വർഷപാതമായ് പതിക്കുകയായിരൂന്നു

മഷിത്തുള്ളിയാലെന്നും നീ തീ൪ത്ത

ഓരോ വരികളിലും ഞാ൯ നിന്നിലൊന്നായ്
    അലിയുവാൻ മോഹിക്കുന്നവൾ

ആയിത്തിരുകയായിരുന്നു....

 

കാവ്യ വർണ്ണങ്ങളാൽ നീ തീ൪ത്ത
    കവിതക്കായ് മനസ്സാം വർണ്ണങ്ങളാൽ

നിനക്കായ് എന്നും പ്രണയക്കൂടാരം
    തീർക്കുന്നവൾ ഈ ഞാ൯...

 

നിൻ പ്രണയത്തൂലികയിൽ
നീയറിയാതെ അനുരാഗലോലയായ്
അറിയാതെ അലിയുന്നവൾ ഈ ഞാ൯..

 

എഴുതിത്തീരാത്ത നി൯െറ രാവിൽ
സ്വപ്നം വിരിയുമാ മിഴികളിൽ

കുളിരായ് എന്നും നിന്നെ

പുതയ്ക്കുന്നവൾ ഈ ഞാ൯...

 

 പ്രണയമായ് നി൯ തൂലികയാലെ
     രചിച്ച കവിത, മൗനം ചാലിച്ച

ഏ൯ മിഴികളാൽ വായിക്കവേ...

ജന്മജന്മാന്തരങ്ങൾക്കപ്പുറത്ത്

നിന്നെപ്പോഴോ ഞാ൯ നിന്നെ

ആവാഹിച്ച് എ൯ ഹൃദയത്തിൽ

കുടിയേറ്റിയവൾ എന്നറിയുന്നു...

 

നീയോ  എനിക്കു പ്രിയ കവിയായ്...

എന്നിലെ മോഹങ്ങൾക്ക് കവിതയാലൊരു

സ്വപ്നച്ചിറകുകൾ എന്തിനു നല്കി...

 

അറിയുക.... പ്രണയത്തിന്റെ ആ പറുദീസയിൽ
   എനിക്കൊപ്പം നീയും പാറുന്നവൻ...

പൂത്ത് വിടർന്ന എൻ സ്വപ്നമാം
   പൂവിലെ മലരുകളിൽ.....


   മധു ശലഭമായ് പാറിടും
   കവിതയായ് പ്രണയാമൃതം നുകരുന്നവൻ...നീ

എ൯ ഇടനെഞ്ചിനുൾപ്പുളകമാകും
ഇടവപ്പാതിയായി ....നി൯ മനോഹര
കവിതകളെന്നും എന്നിൽ തോരാതെ പെയ്തു
നിറയുന്നു.....ഒരു പേമാരിയായ്..

 

കാവ്യമായ് ആദ്യ പ്രണയത്തി൯ വേവുകൾ
അഗ്നിയായ് എന്നിലെന്നും
ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നവൻ..നീ

എ൯ ഹൃദയം എന്നോ തീറെഴുതിയ വിശ്വാസ
പ്രമാണങ്ങളാൽ നീ തീ൪ത്തു....


നി൯െറ മൗനത്തിന്റെ കൂട്ടിൽ

എന്നെ ഏകയാക്കി നീയെഴുതുന്നു...
പ്രണയ നോവാൽ എന്നെ
നിറയ്ക്കുന്ന മനോഹര കവിത....

 

മധുരമൂറുമൊരു പഴത്തിന്റെ രുചിയായ് ...
എൻ സിരാതന്ത്രികളെ ത്രസിപ്പിച്ച്...
എൻ കനവുകളിൽ ചുറ്റിപ്പടരുന്നു...
നീയെഴുതും പുതിയ കവിതകളെന്നും....

(രാജ്മോഹ൯)

 

ഓണമേ....വരിക..

വരിക നീ പൊന്നോണമേ
ഈ ചിങ്ങത്തിലൊരു
ആഘോഷത്തേരൊരുക്കവുമായ്

നന്മതൻ കഥയുമായ്...


മാവേലിത൯ കാലത്തിലേക്ക്
തിന്മയില്ലാതിരുന്നൊരാ കാലത്തി൯ മേ൯മ
ഈ തലമുറയോട് ചൊല്ലാൻ വരിക...നീ
വരിക പൊന്നോണമേ....

 

കള്ളവും, ചതിയുമില്ലാത്തൊരാ
ഭുതകാലത്തിലേക്കിന്നും
വഴിക്കണ്ണുമായ് കാത്തിരിക്കുന്നു
പ്രജകളാം ഞങ്ങളിന്നും
വരിക മാവേലി....

 

പുസ്തക ചിന്തകളിലോ
ഒരൊഴിവു കാലമായി
ആശങ്ക നീക്കി ആഘോഷ കാലവുമായ്
വരിക പൊന്നോണമേ....

 

ജാതിത൯ വേലിക്കെട്ടില്ലാത്ത
സ്നേഹമാം വൻമതിലിലോ
തീ൪ക്കുന്നു സ്നേഹ സന്ദേശവുമായ്
മലയാളക്കരക്ക് നന്മയേകാൻ
വരിക പൊന്നോണമേ.....

 

തുംപയും തുളസിയും
മണ്ണിലും മനസ്സിലും വിരിയിക്കാനായ്
പുതുപൂക്കൾ ഏറെ
വാരി വിടർത്തി പൂക്കളമൊരുക്കാനായ്
വരിക പൊന്നോണമേ....

 

കാലഘട്ടങ്ങളുടെ ഓട്ടപ്പാച്ചിലിലും
ഈ നന്മനിറഞ്ഞ ഓണാഘോഷം
നിലക്കാതിരിക്കമെന്നുമീ മാമലകളുടെ
നാട്ടിലെന്നു നാം....തീരുമാനമെടുക്കുക


പാടുക നാമൊന്നായി
വരിക പൊന്നോണമേ...
(രാജ്മോഹ൯)

 

വേണം.... രണ്ട് കണ്ണ്

കടിച്ചുകീറുന്നു തെരുവു നായ
നമ്മുടെ പ്രിയപ്പെട്ടവരെ
അവ കാണുവാനും വേണം
ഈ ജനാധിപത്യ രാജ്യത്ത്
നമ്മുടെ രണ്ടു കണ്ണും....

 

കൂട്ടം തെറ്റി നാടിറങ്ങി നാട്ടാരെ
ഭീതിയിലാഴ്ത്തും കാട്ടാനകളെ
തളക്കാനായ് വേണം നീതിയുടെ
രണ്ട് കണ്ണുകള്‍ ......

 

വേണം നമുക്കും
രണ്ടു കണ്ണുകള്‍... നമ്മുടെ സോദരിമാരെ
തെരുവിലപമാനഭീതിയിലാഴ്ത്തുന്ന
കാമക്കണ്ണുകളെ തിരിച്ചറിയാനായിനിയും

നന്മതിന്മകള്‍ വേ൪തിരിച്ചറിയാനായ് ....


ആവശ്യത്തിന് പ്രതികരിക്കാനായ്
വേണം.... പുതു തലമുറയ്ക്കിന്ന്
തിരിച്ചറിവേകാനൊരു കണ്ണ്...

 

ജീവിതമറിയാനും.... ജീവിതമെന്ന
നാടകം.... ആടിത്തീ൪ക്കുംവരെയും
വേണം നമുക്കിന്ന്...കാഴ്ച്ചക്കായ്
രണ്ട് കണ്ണ്......

(രാജ്മോഹ൯)

 

മഴമേഘങ്ങളേ.....ശാന്തിയേകൂ

 

അകലെ ആകാശവീഥിയിലുടെ
ആ൪ത്തിരമ്പി കടന്നു വരുന്നു നീ....


അനന്തവിഹായസ്സിന്റെ
താഴ്‌വരയിലൂടെ മഴയുടെ നനുത്ത
സന്ദേശവുമായി നീ കടന്നുപോകുന്നു...

മഴ മേഘങ്ങളുണ്ട് ആകാശത്ത്
ചില വെളുത്തവ....ചെറുമഴക്കായ്
ചില കറുത്തമേഘങ്ങളും പെരുമഴക്കായ്..

 

ചിലപ്പോളൊക്കെ മനസിലും കാ൪മേഘം
ഉരുണ്ട് കൂടുന്നു ചില സന്ദേശവുമായി
അവ കടന്നുവരാറുണ്ട്...സംശയവുമായ്


അങ്ങനെ ചിലമേഘങ്ങൾ തക൪ക്കുന്നു
അനവധി.... ജീവിതങ്ങളെ.....

 

മഴപെയ്ത് ആകാശത്തിന്റെ
ഇരുണ്ട കാ൪മേഘ താഴ്‌വര
തെളിഞ്ഞപോലെ
തുറന്ന് പറഞ്ഞ് മനസ്സ് തെളിക്കുക...

 

ഇന്നും ഇരുണ്ട മേഘങ്ങളുടെ സംശയ
തടവറയിൽ ബന്ധനത്തിലായ
പല മനുഷ്യ മനസ്സും ആത്മശാന്തിയിലാത്ത
നിത്യബന്ധത്തിൽ ആശങ്കയും
നാളെയുടെ ആകുലതകളുമായ്
കാലം കഴിക്കുന്നു....

 

ഓർക്കുക ഇന്നിനപ്പുറം

ശാശ്വതമില്ലൊന്നും
നാളെയെന്നത് ഒരു മിഥ്യ....


പെയ്തു തീ൪ക്കുക സങ്കടങ്ങളൊക്കെയും
മഴയായ്, തുറന്ന് പറച്ചിലായ്
സാന്ത്വനക്കടലായ് അരികിലണയും
നിങ്ങളുടെ പ്രിയരാം

സ്നേഹക്കടലുകളെന്നും..
(രാജ്മോഹ൯)

 

മഴ

നീ വരാത്ത നാളുകളിലൊക്കെ
മാധ്യമ വാ൪ത്തയിലെല്ലാം
കാടു നശിച്ചതിനാലോ
ഇനി മഴയില്ലെന്ന് ഘോരഘോരം
ആശങ്കയാലുഴലുന്നു കുറേപ്പേ൪...

 

നീയൊരു പേമാരിയായ്
ആഞ്ഞു പതിക്കവേ കണ്ടതില്ല
ച൪ച്ചയൊരിടത്തും....


 മഴക്കെടുതിയിലുഴലും
ഒരുകൂട്ടം ജനത.... കാത്തിരുന്നു...

മഴയൊന്നു ശാന്തമാകാ൯---(രാജ്മോഹ൯)

 

മരുഭൂമിയിലെ.... ഓർമ്മ

എനിക്കെഴുതാൻ നിന്നോ൪മ്മകളും

നീയില്ലാതെ ഞാ൯ നടന്ന
വേവുന്ന പകലുകളെക്കുറിച്ചുമാണ്

ആ ഓർമ്മകൾക്ക്
മരുഭൂമിയിലെ കൊടും ചൂടാണ്...

 

എന്നിൽ ഒരു സാന്ത്വന മഴയായ്
പെയ്യാൻ നീയില്ലാതെ
നീണ്ടു പോവും രാവുകൾക്ക് 
തീരെ ജലാംശമില്ലാതെ വറ്റിവരണ്ട
പുഴയുടെ പരവേശമാണ്...

 

എന്നിൽ നീ കാറ്റായ് അലയടിച്ച
ആ നിനവുകളുമായ്, നീയില്ലാതെ
പോവുന്ന സന്ധ്യകൾക്ക്
വേലിയിറക്കം വന്ന കടലി൯െറ
അലകളില്ലാത്ത ശൂന്യതയാണ്..

 

നീയില്ലാതെ നി൯ നിനവായ്
വന്നുപോകുന്നു ദിനരാത്രങ്ങളെന്നും

 

വന്നുപോം ആ ദിനരാത്രങ്ങളെന്നിലെന്നും
നി൫യില്ലാതെ ജീവനില്ലാതെ
എഴുതിത്തീ൪ക്കട്ടെ ഞാനീ
ഭൂമിയിലെ നന്മ, തിന്മകളുടെ

കഥക്കൂട്ടുകളനവധി

 

എൻ വിരൽത്തുപിലെന്നും
വിടരുന്ന കവിതകളിൽ
ചിറകറ്റുവീണ കിളിയാണ്
മനോഹര സ്വപ്നമാണ്...നീ...


നിന്നിലെ സ്നേഹ സാന്ത്വനം
എന്നുമൊരു പ്രണയാർദ്ര ഭാവം

ചേതനയാ൪ന്നൊരാ വിരഹത്തിൻ
ഭാവമാ൪ന്ന വരികളും
എ൯ സ്വപ്നങ്ങളെ കീറിമുറിച്ച
ഒരു പ്രണയഗീതത്തിൻ വരികളായ്...

 

പെയ്തൊഴിയാത്ത പേമാരിപോലെ
എ൯ ഹൃദയതാളങ്ങളെ നീ സങ്കീർണ്ണമാക്കുന്നു.
ആ ചിന്തകൾ വരികളായ് എഴുതവെ

തെളിയുന്നു നീയെന്നരകിലോ ഒപ്പം..
എഴുതട്ടെ വിരഹത്തിൻ

ഏറെ പ്രണയകാവ്യങ്ങളും..

 

നനുനനുത്തൊരീ.. രാത്രിതൻ
അവസാന യാമമെ൯കിലും
വന്നുചേരുക സ്വപ്നമായ്
നീയെൻ ചാരത്ത്.....

 

വർണ്ണമേഘം നിഴല് വിരിക്കുമാ
മാനത്തു.... പ്രണയഗീതവുമായ്
മിന്നാമിനുങ്ങായി വെട്ടം പരത്തിയും,
അഴിവാതിലൂടെ തഴുകിയെത്തുന്നൊരാ
കാറ്റിലായ് നീയെന്റെ പ്രണയമായ് മാറിയും

 

പിന്നെ ,പെയ്തുതീരാത്തൊരാ

പേമാരിയിൽ എ൯ കരളും പറിച്ചു നീ

സ്വപ്നമായ്തീ൪ന്നതും എന്നോട് ചേർന്നതും....

 

ഇന്നെൻ തൂലികതുമ്പിൽ പൊഴിയുന്ന
പ്രണയം ആവാഹിച്ചൊരീ വരികളിൽ


ഇരുളിന്റെ ചങ്ങലക്കെട്ടിൽ തുടിക്കുന്നു
വിടരാൻ മറന്നൊരാ പ്രണയത്തിൻ രോദനം..


വിടരാതെ, കൊഴിയാതെ, ചിറകറ്റുവീഴാതെ
ഓർമ്മച്ചിരാതിലെ ഞെട്ടറ്റു വീഴാത്ത
പ്രണയത്തിൻ രോദനം......
(രാജ്മോഹ൯)

1 2 3 4
Go to page:

Free e-book «രാജ്മോഹന്റെ കവിതകൾ - Raj Mohan (pdf ebook reader .TXT) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment