bookssland.com » Poetry » രാജ്മോഹന്റെ കവിതകൾ - Raj Mohan (pdf ebook reader .TXT) 📗

Book online «രാജ്മോഹന്റെ കവിതകൾ - Raj Mohan (pdf ebook reader .TXT) 📗». Author Raj Mohan



1 2 3 4
Go to page:
ആമുഖം

 

മനസ്സ്..അതി൯െറ..ചില..തോന്നലുകളാ

യിരിയ്ക്കാം...ഇവിടെ..കുറിച്ചിടുന്നത്...
     ..ഇത്.. ..ഇഷ്ടമായി..എന്നുകരുതുന്നു..... 

ഈ..കാലത്തിനൊപ്പം ഞാനൊഴുകുന്നു.. ...

ഇടയ്ക്ക്....കോറിയിട്ട വരികളിവിടെ.. .

....കുറിച്ചിടുന്നു....ഈ...

പുസ്തക താളിലടുക്കിവയ്ക്കുന്നു...

സരളലിപികളാലിവയെ...ഡിജിറ്റലായി....

നിങ്ങളുടെ വായനയ്ക്ക് സമ൪പ്പിക്കുന്നു...

 

( പ്രമുഖ കവി കെ.സച്ചിദാനന്ദൻ സർ ഈ കവിതാ സമാഹാരം വായിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു . ഒരുപാട് സന്തോഷം -രാജ്‌മോഹൻ )

 

രാജ് മോഹൻ 

*************

തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം സാഹിത്യ രചനകൾക്കായി മാറ്റി വക്കുന്നു. അക്ഷരം ഡിജിറ്റൽ മാസികയുടെ ചീഫ് എഡിറ്റർ ആണ്. നിറദേദങ്ങൾ എന്ന കവിത സമാഹാരത്തിൽ 8 കവിതകൾ പ്രസിദ്ധീകരിച്ചു. മഴതുള്ളി പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കഥ / കവിതാ സമാഹാരത്തിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷരദീപം/അക്ഷരമുദ്ര എന്നീ പ്രസാധകരുടെ കവിതാ സമാഹാരത്തിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോക പ്രശസ്ത പുസ്‌തക പ്രസാധകാരായ ആമസോണിലൂടെ നിരവധി പുസ്തകങ്ങൾ (ഡിജിറ്റൽ) പ്രസിദ്ധീകരിച്ചു.  ഡിജിറ്റൽ ബുക്കുകളിലൂടെ  തൂലികത്തുമ്പിൽ വിരിയുന്ന കാവ്യങ്ങൾ കുറിക്കാറുണ്ട്. കാവ്യവഴിത്താര, മിഴികളിൽ എന്നീ കവിതാസമാഹാരങ്ങൾ  പ്രധാന രചനകളാണ്.

 

FB Link: Raj Mohan  M.com,BLIS,PGDCA,DTTM

Personnel epage:- www.fb.com/rajmohanepage

email:- prrmohan0@gmail.com

Member:-Amazon writers central: http://www.amazon.com/author/rajmohan

 

 

 Published By:- ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക

https://www.facebook.com/groups/508054989269794/

 

 FBPage:-  https://www.facebook.com/aksharamdigitalmagazine/

  E-Mail:- aksharamemasika@rediffmail.com

എഡിറ്റോറിയൽ -1

  

 

കാവ്യവ്യസാഗരം FB ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അക്ഷരം മാസിക പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ കവിതാ സമാഹാരമാണ് രാജ്മോഹന്റെ കവിതകൾ .

 

രചനയിൽ ഏറെ പുതുമയും ആഖ്യാനത്തിൽ അത്യാധുനിക നിലപാടുകളും ഓരോ കവിതയെയും ആസ്വാദകന്റെ മനസ്സിൽ ഇടം കൊടുക്കുന്ന രീതിയിലാണ് Rajmohan തയ്യാറാക്കിയിരിക്കുന്നത്. (Team-Aksharam Masika)

 

 

എഡിറ്റേഴ്സ് ഡെസ്ക്-രാജു കാഞ്ഞിരങ്ങാട്

 

കഴിഞ്ഞു പോയവയൊക്കെ കാലഹരണപ്പെട്ടവയല്ലെന്നും കാലത്തോട് കലഹിക്കുന്നതാണ് കവിതയെന്നും, വർത്താമാനത്തിൽ നിന്നു കൊണ്ട് ഭൂതത്തെ വിശകലനം ചെയ്യുകയും ഭാവിയെക്കുറിച്ച് പറയുകയെന്നതും കവിതയുടെ രാഷ്ട്രീയമാണെന്നും, മാറി വരുന്ന കാലഘട്ടത്തിൽ കവിക്കും, കവിതയ്ക്കും തന്റെ സ്വത്വം നിലനിർത്തേണ്ടതുണ്ടെന്നും, കാലത്തിനൊപ്പം ചരിക്കുകയും കാലാതിവർത്തി യാക്കേണ്ടതാണ് കവിതയെന്നും നമ്മോട് പറയുന്നതും സംവദിക്കുന്നതുമാണ് രാജ് മോഹന്റെ കവിതകൾ. അക്ഷരം മാസിക ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുപയോഗിച്ച് അദ്ദേഹത്തിന്റെ കവിതകളുടെ ഡിജിറ്റൽ പുസ്തകം സവിനയം വായനയ്ക്കായി സമർപ്പിക്കയാണ്. കാവ്യ സ്നേഹി കൾ ഈ ശ്രമത്തെ നെഞ്ചോട് ചേർക്കുമെന്നഉത്തമ വിശ്വാസത്തോടെ.

രാജു കാഞ്ഞിരങ്ങാട്

 Raju Kanhirangad 

Editorial Board Member- അക്ഷരം മാസിക

FBPage:-  https://www.facebook.com/aksharamdigitalmagazine/

 E-Mail:- aksharamemasika@rediffmail.com

 

 

 

എഡിറ്റോറിയൽ-2

 എഡിറ്റേഴ്സ് ഡെസ്ക്-നന്ദിനി ബി നായർ

ഒരു നാണയത്തിന് ഇരുവശങ്ങൾ ഉണ്ട് എന്ന് പറയുന്നത് പോലെ ഈ പുസ്തകത്തിനെ കുറിച്ചും പരാമർശിക്കാം.
പ്രകൃതിയേയും അനുഭവങ്ങളേയും അതോടൊപ്പം തന്നെ സമകാലിക വിഷയങ്ങളെ കൂട്ടി ഇണക്കിയ ഒരു സമാഹാരമാണ് ഈ പുസ്തകം എന്ന നിഗമനത്തിൽ എത്തിചേരാൻ സാധിക്കുന്നു.

മനുഷ്യ മനസിനെ സ്പർശിക്കുന്നതും സ്പർധയേറിയതുമായ രചനകളുടെ ഒരു മായാ ലോകം തന്നെ തീർക്കുന്നു ഈ ഏഴുത്തുകാരൻ.

മുത്തുമാലയിലെ മുത്തുമണികൾ എങ്ങനെ ഇഴുകിചേർന്ന് നില്കുന്നുവോ അതേപോലെ തത്തുല്യമായ അനുഭവം ഉളവാക്കുന്നതാണ് ശ്രീമാൻ രാജ്മോഹന്റെ രചനകൾ.
'തുല്യത', 'ചിലന്തിവല','വേണം രണ്ടു കണ്ണുകൾ' മുതലായ രചനകളിലൂടെ കടന്നു പോകുമ്പോൾ തന്നെ ഓരോ വായനക്കാരുടെ ഉള്ളിലും മാറേണ്ട ചിന്താഗതികളെ കുറിച്ചു അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞു വരുന്ന തരത്തിൽ ഉള്ളതും സമകാലിക പ്രസക്തി ഉള്ള രചനകളും ആണ്.

കേവലം ഒരു മായാ ലോകത്തിൽ നിന്നു മാത്രം രചനകൾ രചിക്കാതെ സമൂഹത്തിൽ ഇറങ്ങിചെന്ന് സാധാരണക്കാരുടെ ചേതോവികാരം ഉൾക്കൊണ്ട് ഉള്ള രചനകൾ നമുക്ക് കാണാൻ സാധിക്കുന്നു.
സമൂഹത്തിൽ മാറ്റങ്ങൾ സൃഷിടിക്കാൻ സാധിക്കുന്ന മുഖമുദ്ര തന്നെ ആണ് രാജ്മോഹന്റെ രചനകൾ.
സമകാലിക വിഷയങ്ങൾ മാത്രമല്ല,മറിച്ചു മനുഷ്യ വികാരങ്ങളുടെ തീവ്രമായ അനുഭവങ്ങളെയും പ്രകൃതിയുടെ മായാകാഴ്ച്ചകളെയും ഇവിടെ മനോഹരമായി തന്റെ തൂലികയാൽ വരച്ചുകാട്ടിയിരിക്കുകയാണ്.

ഇദ്ദേഹം നമ്മുക്ക് വിവരിച്ചുതരുന്ന ഈ രചനകൾ വരും തലമുറയ്ക്കും ചിന്തിക്കാനും ചിന്തിപ്പിക്കുവാനും ഉള്ളതായി തീരട്ടെ.

✒നന്ദിനി

FB: Nandini B Nair
     Email: nandinime22@gamil.com

Editorial Board Member- അക്ഷരം മാസിക

FBPage:-  https://www.facebook.com/aksharamdigitalmagazine/

 E-Mail:- aksharamemasika@rediffmail.com

 

 

 

ഏകലവ്യൻ

 

പ്രതിമയിൽ ഇഷ്ട ഗുരുവെ
ദർശിച്ചു...... പഠിച്ചു വിദ്യകളൊക്കെയും
ഒടുവിൽ... ഗുരുദക്ഷിണ.... വിരലായ്
നല്കിയവൻ.... ഗുരുശിഷ്യ ബന്ധത്തിന്
പരിപാവന ദർശനം നല്കിയവൻ
ഏകലവ്യൻ....

 

ഇഷ്ട ശിഷ്യനായ് വിരൽ ചെത്തിവാങ്ങിയ
ഗുരുവിനെക്കളെനിക്ക് പ്രിയം
മനസ്സിൽ ഗുരുവായി നിനച്ചു
ആ ഗുരുവിനായ് വിരൽ നൽകിയ

 നിന്നോടാണെന്നും പ്രിയ ഏകലവ്യ......

 

നിശ്ചദാർഢ്യം മർത്യനു കാണിച്ച
നിന്റെ ആത്മാർത്ഥത
ഇന്നിന്റെ ആത്മാവുകൾക്കില്ലെന്നത്
നേര് തിരയുന്നോർക്കു മുന്നിലെന്നും
തെളിയുന്ന സത്യം മാത്രം

 

അന്നവന് വന്നുഭവിച്ചതു്
കുശാഗ്ര ബുദ്ധി വന്നുഭവിച്ച
ആചാര്യനിൽ നിന്നായിരുന്നു.....

 

ഇന്ന്.....  ഏകലവ്യന്മാർ തീരെ
ഇല്ലാത്ത ലോകമാണ്.... ഇവിടെ
ഗുരുവിനെ ഘൊരാവോ ചെയ്യുന്ന,
ശിക്ഷ നൽകുന്ന, ഗുരുവിനെ
തെരുവിൽ നേരിടുന്ന,
കോടതി കയറ്റുന്ന
അപകടം മനസിലേറ്റുന്ന
ശിഷ്യരാണെവിടെയും ....

 

നന്മ നിറഞ്ഞ ആ കാലത്തെ
ശിഷ്യരായ് തീരുവാൻ ശ്രമിക്കുക
വിരലില്ലെങ്കിലും വിശ്വാസം
ഗുരു ദക്ഷിണ നൽകുക...

 

അച്ഛനമ്മമാരെ നടതള്ളാതെ
ഗുരുക്കന്മാരായ് നമിക്കുന്നൊരു
തലമുറയിനി വരുമോ
അതിനായ് ഒരു പഴങ്കഥ പറയാം

ഈ തലമുറയോടിന്ന്...


ഈ ഏകലവ്യന്റെ കഥ 
ഗുരുവിനായ്  വിരലേകിയ
അന്നത്തെ ആ ശിഷ്യന്റെ
ചരിത്ര കഥ.......
(രാജ്മോഹ൯) 

തുല്യത

 

 

പ്രാണനും മരണവും നമ്മളിൽ

ഒന്നു പോലെ തിളങ്ങവേ..

തുല്യതയെന്ന വിഷയം

കാലങ്ങളേറെയായ്

കേൾക്കുന്നതാണുനാം....

 

ഒരുപോൽ ശ്വസികുന്നു നാം പ്രാണവായു

ജീവൻ നിലച്ചാൽ നമ്മുടെ ദേഹം

അറിയുന്നു ഒരേ പേരിൽ ....

 

പെറ്റുവീഴുന്നൊരു നാൾമുതലിങ്ങനെ

നമ്മളിൽ വേർതിരിവുകൾ

വേലിപോലെ കെട്ടുന്നു

ഒരാകാശച്ചോട്ടിൽ തലകുനിച്ചവൾ

നടന്നിടേണം എങ്കിലും ഉയർന്ന ശിരസവന്....

 

ഇരുളുന്ന രാവിന്റെ നിലാചന്ദ്രിക

ഉയരുംമുൻപ് അവൾ കുടേറണം

നിലാവിന്റെ ... സൗന്ദര്യം

എങ്കിലും അവന് മാത്രം ....

 

പെണ്ണവൾ ..മോഹങ്ങളെല്ലാമടക്കിവെച്ചീടണം.

ഒരേ സൂര്യന്റ കീഴിൽ എങ്കിലും രണ്ട് പക്ഷം

അന്നത്തിൽ...സ്വപ്നത്തിൽ...സ്വാതന്ത്രത്തിൽ

എങ്കിലും അവൾക്കെന്തേ വേറെ പക്ഷം.....

 

ലിംഗഭേദം കൊണ്ട് വേർതിരിച്ചവർ

കാണാതെ പോയൊരു നേരറിവ്

മനസ്സെന്ന...എരിഞ്ഞടങ്ങും

ആത്മാവിന് എങ്കിലും ലിംഗഭേദമില്ലത്രേ....

 

തുല്യരാണെന്നു പറഞ്ഞിടുമെങ്കിലും

പിന്നാമ്പുറത്താണ് സ്ത്രീയിന്നും...

തുല്യതയിന്നും മരീചികയല്ലയോ...(രാജ്മോഹ൯) 

 

നീയെന്ന ഓർമ്മ

 

ഓർമ്മയിലോളങ്ങളായ്

  കുന്നിക്കുരുവോളം സ്വപ്നമുണ്ട്

നേടിയെടുക്കാനാകുമോ എന്ന്
സംശയമുള്ള ഒരു മനോഹര
സ്വപ്നമുണ്ടെനിക്ക്
നീയെന്നൊരു സ്വപ്നം....

 

വിടപറഞ്ഞകന്ന ഓർമ്മത൯ വഴികളിൽ

പിൻവിളിക്ക് കാതോർത്ത്എന്നും
കാലത്തിനൊപ്പം ഞാനലയുകയാണ്...

 

ഞാ൯ സഞ്ചരിക്കുമ്പോൾ
സന്ചാരവഴിയിലൊന്നും മറക്കുവാനാകാത്ത
നീ നിറയും ചില ഓർമ്മകളുണ്ടെനിക്ക്

നീയെന്ന നോവിൻ ഓർമ്മ...


പാതിവഴി പിന്നിട്ട ഇന്നലെകളിലോ
സഞ്ചരിക്കുന്ന ഇന്നിലോ
നാളെയുടെ വർത്തമാനങ്ങളിലോ
മൗനമായ ഭൂതകാലങ്ങളിലോ
ഒഴുകിയകലാത്തൊരു മുഖമായ്
നീ നിറയാറുണ്ടെന്നിലെന്നും
പുഞ്ചിരിയാൽഎന്നും
വിടർന്നൊരു നി൯ മുഖം.....

 

ആധിയാണെനിക്ക് നിന്നെ
സ്വന്തമാക്കുവാ൯.... കാരണം
പണക്കൊഴുപ്പാലെന്തും ചെയ്യുന്ന
മനുഷ്യ ബന്ധങ്ങളെ പണത്താലളക്കും
ബന്ധുക്കളാണ് നിനക്കു ചുറ്റിലും
കളയുവാനാകില്ല.... ജീവനെനിക്ക്
കാത്തിരിക്കുന്ന കൂടപ്പിറപ്പുകളുണ്ടെനിക്ക്...

 

പണമെന്നിലെത്തുന്നേരം
വരുമൊരുനാള്....അതുവരെ.... നീ
എനിക്കായി.... കാത്തിരിക്കുമെന്കില്
(രാജ്മോഹ൯)

 

 

അപ്പൂപ്പ൯താടി

 

അകലേക്ക് അനന്തതയിലേക്ക്
    പറന്നകലുകയാണ് നീ

ദിശയില്ലാതെ ദിശാബോധം തീരെയില്ലാതെ

 

പല ജീവിതവും ഇന്ന് അലയുകയാണ്
ദിശയില്ലാതെ നിന്നെപ്പോലെ....

 

പുതിയ തലമുറ തേടുന്നു പുതു

വഴികളോരോന്നായ്..
നിന്നെപ്പോലെ ദിശയില്ലാതലയാനായ്
ലക്ഷ്യമില്ലാതലയും നിന്നെപ്പോലെ
അപ്പൂപ്പ൯താടിയായ് തീരാനായ്
അലയുന്നുണ്ട് ഇന്നു പലരും...


കടമകളില്ലാത്ത ജീവിതവഴി
തിരയുന്നുണ്ട് പലരും
തിന്മയുടെ പടവുകൾ താണ്ടി
പണമെന്ന ലക്ഷ്യപ്രാപ്തിക്കായ് 

ഓടുന്നുണ്ട് പുതു തലമുറയിലെ പലരും...

  

നേരെ നടക്കാൻ നീരായ് നടക്കാൻ

  ശീലിക്കണ്ടതുണ്ട് പലരും ....( രാജ്മോഹ൯)

കറുപ്പ്

 

നി൯ മൗനത്തി൯ ഇടനാഴികളിലെവിടെയോ
എന്നോർമ്മയുടെ കറുപ്പുണ്ട് 

കണ്ണുകൾ തുറക്കുന്ന കറുത്ത...
നീതി മാത്രം രക്ഷയായ്
തേടുന്നു അനവധി മനുഷ്യ൪......

 

കാട്ടിലും കടന്ന്
കാണുമ്പോഴൊക്കെ
മനുഷ്യരെപ്പോലും വേട്ടയാടും 
തിന്മയുടെ മുഖംമൂടിയണിഞ്ഞ മനുഷ്യ൪
പാവങ്ങളെ പോലും കുത്തി
മുറിവേല്പിക്കാറുണ്ട്...

 

നിണമണിയാത്ത പകലുകളിൽ
പേടിയില്ലാ രാവുകളിൽ
തിന്മയുടെ  മുഖങ്ങളില്ലാത്ത
നന്മയുടെ മൂടുപടങ്ങളിൽ

കറുപ്പിന്റെ നീരാളി കണ്ണുകളിൽ
തട്ടിവീഴാത്ത നാളെകളാണ്
എ൯െറ സ്പ്നം ......


തിന്മയുടെ മൂടുപടങ്ങൾക്ക് പുറത്തും
നീതിയുടെ കറകളഞ്ഞ
കറുപ്പ് മാത്രമായിരിക്കണം
( രാജ്മോഹ൯)

പ്രണയഗണിത0

 

 

പകലിൽ ജാലകങ്ങളിനിയും

തുറന്നിട്ടില്ല
    നാം...രാത്രിയെ
    മറിക്കടക്കാനാഗ്രഹിക്കുന്നത്....

പകലിൽ വരവിലൂടെയാണ് 

 

പ്രണയസിദ്ധാന്തങ്ങളിലൂടെ
നാം കണ്ടുമുട്ടും....പകലിൽ 
പ്രണയ ജാലകങ്ങളിനിയും
തുറന്നിട്ടില്ല...നിശയിലാണ് നാം 

 

ഇല്ലായ്മകളുടെ അടുക്കള ജാലകങ്ങളിനിയും
    തുറന്നിട്ടില്ല....പകലിനായ് കാത്തിരികുന്നു  
    ഇല്ലായ്മകളുടെ "ശിഷ്ട " സ്വപ്നങ്ങളിൽ

തട്ടി വീണു പോവുന്ന സങ്കീർണ്ണത..നിരന്തരം

 

പ്രണയ ന്യൂനങ്ങളിൽ പരാജയപ്പെട്ട
കണ്ടുമുട്ടുംമുന്നേ ജാഗ്രത പുലർത്തേണ്ടിയിരുന്ന
ഇല്ലായ്മ മറിക്കടക്കാനായി നാം
പരാജയപ്പെട്ടവരുടെ പ്രതിരോധശേഷികളില്ലാത്ത
പ്രതീക്ഷകൾ രണ്ടറ്റങ്ങളും കൂട്ടിമുട്ടുമ്പോൾ
ശൂന്യ ജീവിതങ്ങളുടെ മറിക്കടക്കാനാഗ്രഹിക്കുന്ന
പ്രതീക്ഷ....നിറഞ്ഞ പകലിന്റെ ജാലകങ്ങൾ

 

പ്രണയമെന്നതിന്റെ, മറു പാതിയിൽ
ജീവിതത്തിന് എന്ത് പേരിടണം?
ഉത്തരങ്ങളുടെ ആകാശമാണിപ്പോൾ വീടിന്റെ മേൽക്കൂര
അളവില്ലാത്ത ഭൂമിയുടെ രണ്ടറ്റങ്ങളിലേക്ക്
പ്രതീക്ഷ....പ്രണയഗണിതങ്ങളിൽ...    (രാജ്മോഹ൯) 

നാളെ

 

ഒരു ജനതയുടെ സ്വപ്നമായിരുന്നു
    അന്നീ.... നെല്ല് വിളയും.... ഭൂമി


    ഇന്നു വയലുകളെല്ലാം സ്വപ്നങ്ങളുടെ
    മറുകരക്കാണ്.... വയലെല്ലാം മണ്ണിട്ട്....

കൃഷിയും, മണ്ണും മറന്ന് കെട്ടിപ്പൊക്കുന്നു
    സൗധങ്ങളൊരുക്കുന്നു നാം

ഉപഭോഗ സംസ്കാരത്തിന്റെ വക്താക്കളാകുന്നു

ഈ ജനത....

 

 

വരുംതലമുറയ്ക്കായ് നാം..... കരുതുന്നു
    വറുതിയുടെ, വിലക്കയറ്റത്തി൯െറ
    മധുരമില്ലാ.... നാളെ......(രാജ്മോഹ൯) 

കാത്തിരിപ്പ്
1 2 3 4
Go to page:

Free e-book «രാജ്മോഹന്റെ കവിതകൾ - Raj Mohan (pdf ebook reader .TXT) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment