അക്ഷരം മാസിക- September 2017 - Aksharam Masika Admin (classic novels for teens TXT) 📗
- Author: Aksharam Masika Admin
Book online «അക്ഷരം മാസിക- September 2017 - Aksharam Masika Admin (classic novels for teens TXT) 📗». Author Aksharam Masika Admin
ഉയരുക ഭാരതമേ....
പുണരുക സത്യത്തേ....
സർവ്വ ധർമ്മ സംഗമ ഭൂവിത്
ലോകത്തിൽ ഒരു മാതൃകയായ്
വിളങ്ങി നില്പൂ ധരണിയിൽ നീ
ഉണരുക ഭാരതമേ... നീ
ഉയരുക ഭാരതമേ....
മാമുനിമാരുടെ പുണ്യതപത്തിൽ
ഉദിച്ചുയർന്നു നീ...
നളന്ദയും നിൻ നാമത്തിൽ
ജ്വലിച്ചുയർന്നിവിടെ
വിരുന്നുകാരും നിന്നെ ഭരിച്ചു
ത്യാഗത്താൽ നീ അവരെയെതിർത്തു
ദ്വേഷിച്ചെങ്കിലും അവരുടെ ചെയ്തികൾ
നല്ലതുമാത്രം നീ പുല്കി
ചിതറിയ നിന്നെ ഒറ്റക്കൊടിയുടെ
കീഴിൽ അവർ കൊണ്ടെത്തിച്ചു
ഉണരുക ഭാരതമേ....
ഉയരുക ഭാരതമേ
മൂവർണ്ണക്കൊടി പാറട്ടെങ്ങും
വന്ദേ മാതരമുയരെട്ടെങ്ങും
ഭാരത മണ്ണിൻ കീർത്തികളെന്നും
ഉലകിൽ പൊൻപ്രഭ ചൊരിയട്ടേ
ഉയരുക ഭാരതമേ
പുലരുക സത്യത്തിൽ
Benny TJ
പ്രാ൪ത്ഥന
Harish Natraj
ഓണം... ഓർമ്മകൾ
*******************
അഴകുള്ളൊരായിരം വര്‍ണ്ണചിത്രങ്ങള്‍
മഴവില്ലു പോലെന്റെ മനസ്സിലുണ്ട്.
മാരിവില്‍ തോല്‍ക്കുമാ വര്‍ണ്ണചിത്രങ്ങള്‍
കനവില്‍ തെളിയും മണിച്ചിമിഴുകളായി.....
പോയ കാലത്തൊരു പൂമ്പാറ്റ പോലെഞാന്‍
ബാല്യത്തിന്‍ വാടിയില്‍ പറന്നിരുന്നു.
ഒരിക്കലും വാടാത്താ മലരിന്‍വാടിയില്‍
സൗഹൃദ പുഷ്പങ്ങള്‍ വിരിഞ്ഞിരുന്നു....
പുത്തുമ്പിതുള്ളി കളിക്കുമെന്‍ മുറ്റത്തു
കളിപറഞ്ഞെത്തിയ കൂട്ടുകാരാ....
ഓണമാകുമ്പോളൊരൂഞ്ഞാലിന്‍ പടിമേലേ
കുതിച്ചുയര്‍ന്നെന്നെ നീ കൊഞ്ഞനംകുത്തി...
തിരുവോണനാളിലെന്‍ മുറ്റത്തു കളമിടാന്‍
പൂവുകള്‍തേടിഞാനലഞ്ഞിരുന്നു...
തൊടിനീളെപോയിഞാന്‍ ഇറുത്തൊരാപ്പൂക്കളെ
വാരിവിതറിയാ കുറുമ്പുകാരന്‍....
കാലങ്ങള്‍ പോയപ്പോള്‍ മറഞ്ഞൊരാ ബാല്യത്തിന്‍
മഞ്ചാടിമണികളെന്‍ മനസ്സിലുണ്ട്.
മാരിവില്‍ തോല്‍ക്കുമാ ഓര്‍മ്മചിത്രങ്ങള്‍
കനവില്‍ തെളിയും മണിച്ചിമിഴുകളായി.
************ ദീപാസോമന്‍ ദേവീകൃപ ************
ചിലന്തിവലകൾആഴിതൻ തീരത്തൊരലയാഴിയായെൻ
ഹൃദയം തേങ്ങിടുമ്പോൾ
ഒരു മാത്ര വെറുതെ മോഹങ്ങളെ ഞാൻ
താരാട്ടുപാടിയുറക്കി !
അന്ധകാരങ്ങളിൽ ആധിയായ് നിറയും
വ്യഥയോർത്തുറങ്ങാതെ ഞാൻ
പകൽ വെട്ട മണയുന്ന നേരവും കാത്ത്
ഇവിടെ തനിച്ചിരിപ്പൂ !
ചിലന്തികളൊരുക്കിയ വലയിൽ പിടയുന്ന
പ്രാണികളെപ്പോലെ
വിധിയൊരുക്കിയ കെണികളിലുഴറുന്നു
വഴിയൊന്നും കാണാതെയിരുളിൽ ! Madhu V Madayi
നിൻ ചിരിമണികിലുക്കത്തിലാണ്
എൻ മനമുണർന്നത്
നിൻ കൊലുസണിഞ്ഞ
കൊഞ്ചൽ കേട്ടാണ്
എൻ മനമെന്നും
കുളിരണിഞ്ഞത്
നീ വിതുമ്പിക്കരയുമ്പോൾ
ഞാൻ വിയർക്കുമായിരുന്നു
അലിവുള്ള നിൻ
അമ്മയായിരുന്നു
നിന്നരികിൽ എന്നും ഞാൻ
എൻ മടിത്തട്ടിലെ
മണിമുത്തുവീണയായ്
തഴുകി താരാട്ടുപാടിൽ
ശ്രുതിമീട്ടി
ഉറക്കുമായിരുന്നു
നിന്നെ ഞാൻ
അറിവുനേടി നീ
വലുതായപ്പോൾ നിൻ
അളവറ്റ സ്നേഹം
കൊതിച്ചിരുന്നു ഞാൻ
ജോലി നേടി നീ
ദൂരെദൂരേക്കകന്നടപ്പാള്‍
എങ്ങിയെങ്ങി എന്മനം
തളർന്നിരുന്നു
പക്ഷേ, മനം കൊതിച്ചതും
എൻ കണ്ണുനീർചാലുകൾ
പറഞ്ഞു പോയതും
മരണക്കിടക്കയിലും
എന്നില്‍നിന്നകന്നിരുന്നു...Kkjaleelk Kkj
ഓണപ്പൂ-കവിത
സദൻ തോപ്പിൽകുഞ്ഞോളം പാട്ടുകൾപാടി
ചേമ്പിലതൻ കുമ്പിളുകുത്തി
നിറമോലും പൂവുകൾ നുള്ളി
വരുന്നൊരോണവെയിലാളെ
ഓർക്കുന്നോ കാലമതെല്ലാം
പൂത്തുമ്പികൾ പാറിയതെല്ലാം
പൂമ്പാറ്റകൾ നുകർന്നൊഴിഞ്ഞും
ഒരുകൂടത്തേൻതുമ്പപ്പൂ...
ഒരു കളമെൻ പൂവിളിചുറ്റും
പലകളമായ് നാടുകൾ നീളെ
കിളികുലമായ് പാറിനടന്നും
തൊടി നിറയും നിറമല്ലിപ്പൂ...
വിരിയാത്തൊരു മൊട്ടുകണക്കെ
ഇതളുകളായ് വിരിയും ഓണ -
പ്പുലരികളിൽ കളമതിലണിയും
കണ്ണാന്തളിയും,കാക്കപ്പൂ...
കോളാമ്പി,മുക്കുറ്റിപ്പൂ...
മഞ്ഞയെഴും മന്ദാരപ്പൂ...
ചെമ്പരത്തി കാശിത്തുമ്പ-
ത്താകാശപ്പറയോളം പൂ...
കാണുന്നോ ഹൃദയംനിറയെ
നിറമണിയും ഇതളുകളാദ്യം
പ്രഭവിടരും തൊടികളിൽ കാണാ-
ക്കാലം തേടും ഓണപ്പൂ..
പൂത്തുമ്പിയും ഓണനിലാവും-കവിത
കർക്കിടകം എങ്ങോ മറഞ്ഞുപോയി....
ചിങ്ങനിലാവ് പരന്നൊഴുകി......
അത്തം പത്തിനും പൂക്കളം തീർക്കാനായി
ചെത്തിയും തുമ്പയും
മലർ അണിഞ്ഞീടവേ...
ഓണത്തപ്പന് തലയിൽ ചൂടാൻ കൃഷ്‌ണകിരീടം
പൂത്തുലയവെ.....
ഓണപ്പൊട്ടന്റെ
പൂവിളി
ഉയരുന്നു..
വഞ്ചിപാട്ടിന്റെ ശീലുകൾ കേൾക്കുന്നു.... പുലികളിക്കായി ചമയങ്ങൾ ഒരുങ്ങുന്നു...
വന്നെത്തി ഓണം
ഈ കേരളനാട്ടിൽ...
എങ്ങും
വാണിജ്യ വഴിയോര കച്ചവടങ്ങൾ..
ഡിസ്‌കൗണ്ടും സൗജന്യ സമ്മാനങ്ങൾ...
മാവേലികൾ വന്നെത്തിയീ മാമലനാട്ടിൽ...
ഓണാഘോഷം പൊടിപൊടിക്കാൻ...
കണ്ടില്ല എങ്ങുമെൻ പൂത്തുമ്പിയെ...
ഓണനിലാവിൽ ഊഞ്ഞാല് തീർക്കാൻ പൂത്തുമ്പി ഇനിയും
വന്നെത്തിയില്ല....
ഓർമ്മകൾ കൊണ്ടൊരു ഊഞ്ഞാല് തീർത്തു ഓണനിലാവിൽ ഞാൻ
കാത്തിരുന്നു..
ഓണപുടവയുമായ്
എൻ സഖി നീ
ചാരത്തു അണയും
നിമിഷത്തിനായി....Mahesh Irinjalakuda
THE WAY TO SUCCESS- BOOK FOR YOUR SUCCESS
പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച പുസ്തകം -The Way to Success- ഇപ്പോളിതാ ലോകവിപണിയില്‍.... (Digital Edition) Written by this magazine chief Editor - Rajmohan
It's a digital book for people searching for success. So read and get success guidlines. Available all famous online book stores.Available now:-amazone.com,playstore,itune,kobo.com. Amazon.com reading link given below.
https://www.amazon.com/dp/B01M70M1P6/?_encoding=UTF8&tag=boo0d5-20&linkCode=ur2&camp=1789&creative=9325
എത്രയോ താരാട്ട് പാടിയെനിക്കായി
മാറോടു ചേര്‍ത്തുറങ്ങാതെയിരുന്നമ്മ,
പതിവായി സ്നേഹാമൃതൂട്ടിയ നിനക്കായി
പകരം നല്‍കുവാനെന്‍ കൈകളിലെന്തമ്മേ..
അകലെയിവിടെ ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍
അകതാരിലെവിടെയോ
താലോലം പാടുന്നു
ഹൃത്തിലോരൂഞ്ഞാലു കെട്ടിയെന്നമ്മയ്ക്കായ്
മൂളീടട്ടെ ഞാനൊരു താരാട്ടുപാട്ട്.
എന്‍ മടിത്തട്ടില്‍ ചാഞ്ഞുറങ്ങും നിന്റെ
വാര്‍മുടി മാടിയൊതിക്കിയാ നെറ്റിയില്‍
മെല്ലെത്തലോടി,ഉമ്മമ്മവെയ്ക്കുവാൻ
എന്‍ നെഞ്ചകം കോരിത്തരിക്കുന്നു...
ജനനീ നീയെന്‍ ജീവധാരയില്‍
ഒഴുകി വറ്റാത്ത സ്നേഹപ്പുഴയായി,
തളര്‍ന്നു വീഴുമീ സായംസന്ധ്യയില്‍
പകര്‍ന്നു നല്‍കുവാന്‍ പകരമില്ലമ്മേ..
മൗന രാഗത്തില്‍ ഉച്ചത്തില്‍ ചൊല്ലാം
നിനക്കുമാത്രം കേള്‍ക്കാനീ താരാട്ടുപാട്ട്
എവിടെയാണെങ്കിലും സ്നേഹമന്ത്രത്താല്‍
കനവിലും കരളിലും നിറയുമീ രാഗം.-ശ്രീരേഖ എസ്
എന്റെ മനസ്സിലെ കവിത
ഞാൻ എന്റെ മനസ്സിലെ ചിന്തകളെയും ആകുലതകളെയും സ്വപ്നങ്ങളെയും കവിതയെന്ന മൂടുപടത്തിൻറെ മറവിലൂടെ നിങ്ങളോടു പങ്കുവക്കുന്നു.
മഴക്കാറു മൂടിയ മാനംപോലെയും പെയ്തൊഴിഞ്ഞു തെളിഞ്ഞ പ്രഭാതം പോലെയും പുകയുന്ന നെരിപ്പോടു പോലെയും ചിപ്പിക്കുളളിൽ നീറിനീറി മാറ്റു കൂടുന്ന മുത്തുപോലെയും ഞാൻ എപ്പോളും നിങ്ങൾക്കൊപ്പമുണ്ട് . എപ്പോളും സന്തോഷം പ്രദാനം ചെയ്യാനാവില്ലല്ലോ. വിഷാദത്തിന്റെ മഴനീർക്കണങ്ങളോട് അൽപ്പം ഇഷ്ടക്കൂടുതലുമുണ്ട്. അഹങ്കാരം തെല്ലും സ്ഫുരിക്കാത്ത ഭാവമല്ലേ വിഷാദം. ആരിലും അസൂയ ജനിപ്പിക്കാത്ത ഭാവമല്ലേ വിഷാദം. മിഴികളിൽ ഉരുണ്ടുകൂടുന്ന കണ്ണീർതുള്ളിയുടെ നൈർമല്യം മറ്റെന്തിനുണ്ട്. എന്തിനെന്നറിയാതെ ഉറവകൂടുന്ന ആർദ്രത എന്നിൽ കൂടുകൂട്ടുന്നു.
ചിലപ്പോളെല്ലാം അഗ്നിയാകാൻ കൊതിച്ചുപോകും. സർവ്വവും എരിച്ചുകളയുന്ന അഗ്നി. അതിനൊരു മട്ടുകാണുന്നുണ്ട്.എല്ലാം ചാമ്പലാക്കി വെണ്ണീറാക്കാനുള്ള ശക്തി കിട്ടിയാൽ ഞാനെന്റെ ചിന്തകളെയും സ്വപ്നങ്ങളെയും എല്ലാം ഒരഗ്നിശുദ്ധിനടത്തി തെളിഞ്ഞആകാശം പോലെ എന്റെ ഉള്ളൊരുക്കി ഒരായിരം വസന്തത്തിൻ വർണ്ണഭംഗിയെഴുന്ന കവിതകളാൽ നിങ്ങളിൽ ആനന്ദത്തിന്റെ പ്രകാശത്തെ കൊളുത്തിവയ്ക്കാം. അതുവരെ ഈ തമസ്സിന്റെ താഴ്വാരത്തെ മൗനം കനക്കുന്ന, ഇരുളിൽ പൂക്കുന്ന, വർണ്ണാഭ തെല്ലുമില്ലാത്ത ഹൃദയപുഷ്പങ്ങളെ കവിതയെന്ന ആവരണത്താൽ പൊതിഞ്ഞു നിങ്ങൾക്കു ഞാൻ ൽകും...
Deepasoman Devikrupa
"ഓരോ കാല വർഷവും നമ്മളിലൂടെ കടന്നു പോകുമ്പോഴും നമ്മളിൽ മിക്ക ആളുകളുടെയും വായിൽ നിന്നും കേൾക്കുന്ന ഒരു പഴിവാക്കുണ്ട് ഈ വർഷവും മഴ ചതിച്ചുവെന്ന് !!
മഴയാണോ ? നമ്മേ ചതിച്ചത്
നാം തന്നെ ഇരന്നു വാങ്ങിയിട്ട് മഴയെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം !!
"ഈ കുരുന്നിന്റെ മനസ്സ് പോലും നമുക്കില്ലാതായിരിക്കുന്നു ഇന്ന് !!
ഒരു മരം നടുന്നത് പോയിട്ട് ഉള്ളതിനെ എങ്ങിനേയും വിറ്റ് കാശാക്കാനേ നമ്മൾ നോക്കൂ ഇന്ന് !!
അതും ഒന്നുകിൽ പണ്ട് ആരോ വെച്ചു പിടിപ്പിച്ചതാകും !!
അല്ലേൽ പ്രകൃതിയായി നില നിറുത്തി പോന്നതാകും
നമ്മുക്കെന്തു മരം
എന്ത് പ്രകൃതി
കാശ് മാത്രം പോരെ
പിന്നെന്തിനാ മഴയെ കുറ്റപെടുത്തുന്നത് !!
അല്ല മഴക്കിവിടെ പെയ്തിട്ടെന്തു കാര്യം
പെയ്യുന്ന മഴവെള്ളം ഒരു തുള്ളിപോലും ഭൂമിയിലേക്ക് താഴ്ന്നു പോകുന്നുണ്ടോ ??
വല്ല ചേമ്പിലയിലും വെള്ളമൊഴിച്ചാലുള്ള
അവസ്ഥയിലല്ലേ ഇന്നത്തെ ഭൂമിയുള്ളത്
എന്നിട്ടോ പഴി മഴയോടും
ഇക്കൊല്ലവും കാലവർഷം ചതിച്ചു എന്ന് !!Siddeeq Pulatheth
മുത്തശ്ശിക്കായൊരു ഗീതം-കവിത
ഇന്നീപ്പടി കടന്നെത്തുമ്പോഴും
മുറ്റത്തൊളിച്ചോരു കാറ്റിലുമുണ്ടാ-
മെൻമുത്തശ്ശി തന്നുടെ സ്നിഗ്ദ്ധഗന്ധം!
മൂന്നാണ്ടുമുമ്പൊരു കർക്കടകനാളിൽ
പുണ്യംനിറഞ്ഞ രാമായണരാവിൽ
തൻവടിയൂന്നി, മുത്തശ്ശി വിറപാദയായ്
കാലത്തിനൊപ്പം കടന്നുപോയി, യിനി
ശിഷ്ടമാ സ്മൃതികൾ തൻകാലൊച്ച മാത്രം.
താരാട്ടിന്നീണമൊന്നുള്ളിലുണർത്തി
പല്ലില്ലാ മോണയോ മെല്ലെ വിടർത്തി
'കേറിവാ മക്കളെ നില്ക്കാതെ'യെ-
ന്നോതി മുറ്റത്തങ്ങെത്തുന്നു മുത്തശ്ശി,
ഒപ്പം വാത്സല്യസൂര്യനൊന്നല്ലൊരായിര-
മൊന്നിച്ചുദിക്കുന്നാ പൂമുഖത്തായി.
വിറയാർന്നകൈകളോ മെല്ലെനീട്ടി
ചെറുമക്കളെ ചാരത്തുചേർത്തു നിർത്തി
നെറ്റിയിൽ ചുംബിച്ചുനിർവൃതി കൊള്ളും.
കത്തും വിളക്കിന്റെ മുന്നിലായെന്നും
തൃസന്ധ്യയ്ക്കു താനേ ജ്വലിക്കും
മറ്റൊരു ദീപം പോലൈശ്വര്യമെങ്ങും
തൂവിനിറച്ചോരെൻ മുത്തശ്ശിയും
ഇരുൾ നീക്കിയുൾക്കാഴ്ച്ചയേവർക്കുമേകി,
കർമ്മവീഥിയിൽ പുണ്യം പകർന്നുവല്ലോ.
ഏതൊരു ഹൃത്തിലും നോവുണർത്താതെ
കരുതലോടമരുന്നൊരകതാരുമായി
മൃത്തിലും പതിയെ തൻപാദങ്ങളൂന്നി
കാതങ്ങൾ താണ്ടി, ആ കാല്പാടുകൾ
കാണാമിന്നാർക്കുമേ മായാതെങ്ങും.
ചേർന്നുകിടന്നോരോ രാവുതോറും
ഉണ്ണിയുറങ്ങുവതറിയാതെ
ഗുണപാഠകഥയൊക്കെ തുടരുന്നു മുത്തശ്ശി.
അങ്ങനെയങ്ങനെയൊരുനാൾ
തൻകഥ ചൊല്ലിത്തീർത്തിട്ടു മുത്തശ്ശി
യൊന്നുമയങ്ങാൻ കിടന്നതെന്തങ്ങനെ-
യുണരാതെ, തെക്കേപ്പറമ്പിലായ്പ്പിന്നെ.
ഓരോന്നോർത്തുവിതുമ്പിനില്ക്കേ
തൊട്ടുതലോടുന്നതാ കൊച്ചുകാറ്റല്ലാ,
പ്രിയമുത്തശ്ശി തന്നുടെയാത്മാവല്ലോ !Suresh Kannamathu
Comments (0)