bookssland.com » Literary Collections » അക്ഷരം മാസിക- September 2017 - Aksharam Masika Admin (classic novels for teens TXT) 📗

Book online «അക്ഷരം മാസിക- September 2017 - Aksharam Masika Admin (classic novels for teens TXT) 📗». Author Aksharam Masika Admin



1 2 3 4
Go to page:
അക്ഷരം മാസിക- August 2017

അക്ഷരം Digital മാസിക July 2017----അക്ഷരസാഗരം-/കാവ്യ വഴിത്താര /ഭക്തിസാഗരം/JOB MAGAZINE/FOOD MAGAZINE എന്നീ മുഖപുസ്തക ഗ്രൂപ്പുകളുടെ സഹകരണത്തോടെ  ഡിജിറ്റലായി 
പ്രസിദ്ധീകരിച്ചിരിക്കുന്നു.

Inviting your writings for next edition.Press below Link to read free..

 

  https://www.bookrix.com/book.html?bookID=zle3ff22b012f75_1501397120.4004518986#0,486,30816

ചിങ്ങപ്പുലരി-കവിത

തുമ്പപ്പൂവിൻ പുഞ്ചിരിയിൽ

പൊന്നിൻ ചിങ്ങപ്പുലരി പിറന്നു, 
മലയാളത്തിൻ പുതുവർഷവുമായ്‌,
മങ്കമാർ പുതുകോടിയണിഞ്ഞു.

പൂവേ പൂവേ പൂവിളി കേട്ടോ
പൂക്കളുണർന്നു പൂമ്പാറ്റകളോ... 
പുളകം നിറയും മനമാകെ, 
തുമ്പപ്പൂവിൻ തൊടികൾ ഉണർന്നു.

മലയാളിയുണർന്നു മാവേലി വന്നു
താളം ചവിട്ടി ഊഞ്ഞാലുമാടി
അത്തപ്പൂക്കളം വിടരുന്നു,
അത്തം പത്തിന് പൊന്നോണം--Vijayakumar Karthikeyan

കഥക്കൂട്ട്-കഥാ സമാഹാരം

                                        കുറച്ച്  കഥ ഡിജിറ്റലായി 
                        പ്രസിദ്ധീകരിച്ചിരിക്കുന്നു.Thriller story collection. Press below Link to read free..

                                              (Wriien by:-Rajmohan)

https://www.bookrix.com/book.html?bookID=zle3ff22b012f75_1499500100.0782890320#0,504,13806

 

Wordsonline വീഡിയോ channel

 

(www.fb.com/wordemagazine) അവതരിപ്പിക്കുന്നു. Wordsonline വീഡിയോ channel. മനോഹരമായ കവിതകളും, ഷോട്ട് ഫിലിം, ഗാനങ്ങളുമായി..... ഇനിയന്നും. നിങ്ങളുടെ ഗാനങ്ങളും റെക്കോഡ് ചെയ്തു അയക്കുക.Introducing Words online Video channel . Press below to watch channel free:-
https://vid.me/Wordsonline

 

മിഴികളിലൂടെ-കവിതാസമാഹാരം

 

മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന്   വായിക്കുക.... ഡിജിറ്റലാണ്.Written by:-Rajmohan

https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,504,26928 

 

Also avilable in our digital library:- https://www.facebook.com/digitalbooksworld

 

വരവായി ഓണം-കവിത

ആമോദമോടെ വരവായല്ലോ
ചിങ്ങമാസം ലാസ്യമേളത്തോടെ
ഇക്കാലം ഹൃത്തില്‍ തങ്ങിനില്ക്കും
ഏഴഴകോടെ നല്ലമിഴിവോടെ.
കുഞ്ഞുങ്ങള്ക്കിതുല്ലാസകാലം
ഓണക്കാലത്തൊളിച്ചു കളിക്കാം
സ്കൂളില്‍ പോകേണ്ട ധ്രുതിയില്‍
പഠനം വേണ്ട ദീര്ഘസമയം.
സുഗന്ധമൊഴുക്കി പൂക്കളെങ്ങും
മാടിവിളിക്കുന്നു ഏവരേയും.
തുമ്പപ്പൂ,നെല്ലിപ്പൂ,കോളാമ്പിപ്പൂ,
മുക്കുറ്റിപ്പൂ, കണ്ണാന്തളിപ്പൂ
ചെറുതും, വലുതെന്നൊന്നുമില്ല
സര്വ്വവുമറുക്കുന്നു കിടാങ്ങള്‍
പുഷ്പങ്ങള്‍ ശേഖരിക്കുന്നവര്‍
നിറമുള്ള പ്ലാസ്റ്റിക്ക്‌പാത്രങ്ങളില്‍
വാടിപ്പോകാതിരിപ്പാന്‍
ജലം തളിക്കുന്നു സൂനങ്ങളില്‍.
മുറ്റത്തെ പൂക്കളം, അകത്തേയും
ആകര്ഷകം, ആനന്ദദായകം.
ഓഫീസുകളിലും, പൊതുസ്ഥലത്തും
ഓണാഘോഷം അതിഗംഭീരം.
കായ വറുത്തതും,ശര്ക്കരയുപ്പേരിയും
പഴവും,പായസവും, പപ്പടവും
പുളിയിഞ്ചിയും, നാരങ്ങാക്കറിയും
നാലുദിനമെങ്കിലും നീണ്ടുനില്ക്കും.
തുകിലുണര്ത്തല്‍ സുന്ദരം
തുമ്പിതുള്ളല്‍ കമനീയവും.
ഓണക്കോടിയും,കൈകൊട്ടിക്കളിയും
നാട്ടിന്സുകൃതം, അംഗനകള്ക്കിമ്പവും.
ഊഞ്ഞാലാടിയിരുന്നു പണ്ടൊക്കെ
ഓണത്തിന്നോര്മ്മ സുഖദായകം.
നിര്ദ്ധ്നര്ക്കാകയി ഓണാഘോഷം
പങ്ക്‌വെച്ചാലേറെ പുണ്യപൂരകം. Anandavalli Chandran

പിരിയേണ്ട വഴികൾ-കവിത

അത്രമേൽ സങ്കടമത്രമേൽ

വേദനയെഴും നിമിഷമേ
വേറിടാൻ വയ്യെന്റെ പ്രാണനത്രമേൽ
രമിച്ചുപോയ് പണ്ടേ .

ഒന്നായ് യുഗങ്ങളിൽ ഒഴുകി മതിവരാതെ,
ഇരുവഴികളായ് പിരിയേണ്ട പുഴപോൽ,
കുന്നുകളായ് മുറിയേണ്ട മലകളെപ്പോൽ,
അടർന്നു പോകുന്നു നാം,
പെയ്യുന്നിതാ , വ്രണിത മേഘങ്ങൾ,
നനയുന്നു നാമിരുവരും.

ഏതേതു രാജ്യങ്ങളാൽ
ഏതേതു വർണ്ണങ്ങളാൽ
ഏതേത് അന്തരങ്ങളാൽ
പിരിയേണ്ടു നാം,
കാരണമല്ലൊന്നിനും കാരണം.

ഈ പകൽ മങ്ങും
സന്ധ്യ പൂചൂടും,
ഇരുൾരാത്രി മാഞ്ഞേ
തെളിയുമിനിയും പ്രഭാതം.

നീ മറക്കുമോ !
ഞാനോർക്കുമോ നിന്നെ !
അറിവതില്ലെനിയ്ക്കെങ്കിലും
പ്രണയമേ, ചുറ്റിലായ് നിറയുന്നു ശൂന്യത.പ്രശാന്ത് എം

 

രാമഴ-കവിത

ആ മഴ പെയ്തതെന്റെ മനസ്സിലാണു സഖീ
ആ മഴ പെയ്തതെന്റെ മനസ്സിലാണു
കൂർത്ത വാക്കുകൾ കോർത്ത
മാലയും എനിയ്ക്ക് ചാർത്തി നീ
എൻ ഹൃദയം പറിച്ച നഖവുമായ്
പോയകന്നപ്പോൾ....
ആ മഴ പെയ്തതന്ന് എൻ മനസ്സിലാണ്
സഖീ...
നോവിന്റെ കണ്ണുനീർ തുള്ളികൾ
ഇറ്റിറ്റ് വീണൊരാ മഴ രാവുകൾ
പകലുകൾ തോരാതെ പെയ്തിരുന്നു
അകലെയാ കാലൊച്ച കാതോർത്ത്
ഞാൻ നിൻ വരവിനെ ക്ഷണികമെങ്കിലും
ഒരു നോക്കിനായ് കാത്തിരുന്നിരുന്നു
മിന്നിൽപ്പിണരുകൾ കാതിനെ
കൊട്ടിയടച്ചപ്പോഴും.. മാരിവില്ല് നീ
നിമി നേരമെങ്കിലും വരുമെന്ന്
നിനച്ചു ഞാൻ... വിഫലമെൻ
സ്വപ്നങ്ങളെന്നും നിൻ നിഴലിനെ
കണ്ടിരുന്നു പെയ്ത് തോരാത്ത
മഴയിലും കൂരിരുളിലും ആ
നിഴലു ഞാൻ എന്നുള്ളിൽ
കണ്ടിരുന്നു...
രാമഴ കുളിച്ചു തോർത്തിയ നിൻ
ഈറൻ മുടിയിഴ ഓർത്ത് ഞാൻ
രാക്കറുപ്പാർന്നൊരാ ജാലക വിരികളിൽ
തഴുകി നിൻ ഓർമ്മകൾ കൺകളിൽ
നിറച്ചൊഴുക്കി....
നീ വലിച്ചെറിഞ്ഞ നിറം മങ്ങിയൊരു
പുഷ്പം പെണ്ണേ ഞാനൊരു
വീണപൂ പോലിതാ ഈ മണ്ണിൽ
പാദങ്ങൾക്ക് അടിയിൽ
ജീവനായ് കേണിടുന്നു....
ഒഴുകുന്ന നദി പോൽ പെണ്ണേ
നീ ഒഴുകുക മുന്നോട്ട് മാത്രം
പ്രവാഹിനി നിൻ ഉദ്ഭവം
നീ തേടുകിൽ ഇങ്ങ് അകലെ
കുന്നിൻ ചെരുവിലായ് അതൊരു
നീരുറവ ഞാനായിരിക്കും....
എന്നെയും ചേർത്ത് അറിയാതെ
നീ ഒഴുകിടുമ്പോൾ... എന്തിനായിനി
നിൻ വരവിനായ് ഞാൻ കാക്കണം
ഇനിയൊരു ജന്മം എനിയ്ക്കായ് 
നീ ജനിക്കുമെങ്കിൽ ......
പെയ്ത് തീരാത്ത മഴ എൻ 
മനസ്സിൽ നിനക്കായ് കാത്തിടാം
സഖീ...എനിയ്ക്കും നിനക്കും
കുളിച്ച് തോർത്തുവാൻ
മിഴിനീരു കൊണ്ടീ രാമഴ.....

എ.ആർ-Aswathy Rajendran

 

ആക്സിഡ൯്റ്-(കഥ)

മഴമൂടിയ ആ ജൂലൈയിലെ ഒരുദിവസം ഒരു ആക്സിഡന്റിലൂടെയാണ് രാകേഷും അഖിലയും തമ്മിൽ പരിചയപ്പെടുന്നത്.

തിരക്കുള്ള റോഡിലൂടെയുള്ള ഡ്രൈവിങ്ങിനിടയിലാണ് രാകേഷിന് കൈയ്യബദ്ധം പറ്റി കാറിന്റെ പിൻ ചക്രം അഖിലയുടെ കാലിൽ ഇടിച്ചു. അപ്രതീക്ഷിതമായ ആ സംഭവത്തിൽ രാകേഷ് പരിഭ്രമിച്ചു.

പുറമേക്ക് പരിക്കൊന്നും കാണാനായില്ലെങ്കിലും അവൾ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.അവരെ രണ്ടു പേരെയും അനുകൂലിച്ചും പ്രതികൂലിച്ചും അവിടെ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ഞാനവളെ കൈ പിടിച്ച് വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലെത്തിച്ചു..

ഡോക്ടറെ കണ്ട് എക്സ്റെ എടുക്കുമ്പോഴേക്കും അഖിലയുടെ സുഹൃത്തുക്കൾ അവിടെയെത്തി.അവരുടെ മുഖത്തെല്ലാം ഞാനെന്തോ ചെയ്ത ഭാവം. എന്റെ ഭാഗത്ത് ഞാൻ മാത്രം, വല്ലാത്തൊരു ഒറ്റപ്പെടൽ. അവരിൽ നിന്നുള്ള പ്രതികരണം എന്താകുമെന്നറിയാതെ തെല്ലു ഭയത്തോടെ നിൽക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അഖില പറഞ്ഞു ,നിങ്ങളിനി വീട്ടിലേക്ക് പോയ്ക്കോളു, ഇവരൊക്കെയുണ്ടല്ലൊ ഇപ്പോൾ കുഴപ്പമൊന്നുമില്ല.

ആ പുഞ്ചിരിയിൽ എന്റെ മനസൊന്ന് തണുപ്പിച്ചു. എങ്കിലും എക്സ്റെ റിപ്പോർട്ട് ഡോക്ടറെ കാണിച്ച് കാലിൽ പ്ലാസ്റ്ററിടും വരെ ഞാനും കൂട്ടുനിന്നു.എല്ലിനു ചെറുതായൊരു സ്ക്രാച്ചുണ്ടായിരുന്നു.ഹോസ്പിറ്റൽ ബില്ലടച്ച് അവളെ യാത്രയാക്കിയ ശേഷം മൊബൈൽ നമ്പറും വാങ്ങിയാണ് ഞാൻ മടങ്ങിയത്.

ആദ്യമായാണ് എനിക്കിങ്ങനെയൊരനുഭവം.ഇത്രയും കാലം ഒരപകടവും വരുത്തിയിട്ടില്ല. വീട്ടുകാരറിഞ്ഞാൽ എന്തു പറയുമെന്ന ആധിയുമുണ്ടായിരുന്നു.എല്ലാവരും ആശ്വസിപ്പിക്കുകയാണ് ചെയ്തതെങ്കിലും ആ സംഭവത്തിന്റെ ഷോക്ക് മാറാൻ എനിക്ക് രണ്ടു ദിവസമെടുത്തു.

രണ്ട് മൂന്ന് ദിവസങ്ങൾക്കു ശേഷം മനസൊന്നു ശാന്തമായപ്പോൾ രാകേഷ് അഖിലയെവിളിച്ചു.അവളുടെ സുഖവിവരമറിയാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പരസ്പരമൊരു പരിചയപ്പെടലില്ലാതിരുന്നതിനാലാണു രാകേഷ് വിളിക്കാൻ മടിച്ചു നിന്നത്.

പക്ഷേ യിതൊരു പരിചയക്കുറവോ ദേഷ്യമോ ഇല്ലാതെയുള്ള അഖിലയുടെ സംസാരം അവരെ പെട്ടെന്ന് പരിചിതരാക്കി. ഇടക്കിടെയുള്ള സുഖവിവരങ്ങളന്വേഷിക്കലുകൾക്കിടെ മൂന്നാഴ്ചത്തെ റെസ്റ്റിനു ശേഷം അഖില ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും വാട്സ് ആപ്പ് മെസ്സെജുകളിലൂടെ അവരുടെ സൗഹൃദം തുടർന്നു.
നാടും വീടും കുടുംബ വിശേഷങ്ങളുമെല്ലാം അവ൪പരസ്പരം പങ്കു വെച്ചിരുന്നു.

അന്ന് രാകേഷ് ആ കാര്യം അഖിലയോട് പറഞ്ഞു. അഖിലയോട് പ്രണയമാണെന്ന സത്യം. ആദ്യമായ് കണ്ടപ്പോഴേ മനസിൽ തോന്നിയൊരിഷ്ടം ഇനിയെങ്കിലും പറയാതിരിക്കാൻ കഴിയില്ലെന്ന് രാകേഷ് അവളോട് പറഞ്ഞു.

അന്ന് അഖിലയുടെ വീട്ടിലെത്തി അവരുടെ പ്രണയം മാതാപിതാക്കളെ രാകേഷ് അറിയിച്ചു. 
നല്ല ജോലിയും വിദ്യാഭ്യാസവുമുള്ള രാജേഷിനെ അഖിലയുടെ മാതാപിതാക്കളും അംഗീകരിച്ചു.

ഇന്ന് അവ൪ വിവാഹിതരാകുകയാണ്.

(രാജ്മോഹ൯- www.fb.com/Rajmohanepage)

 

ആരണ്യകം-കവിത

ആവാസഭൂപടങ്ങളാരണ്യകങ്ങള്‍
അതിജീവനത്തിന്‍റെ കേദാരമൂര്‍ത്തി!.
അത്താണിയായിട്ടു നിന്നതു മര്‍ത്ത്യന്‍റെ
ആദിസംസ്ക്കാരത്തിന്‍ തേരിലെന്നും.

ആദികാവ്യത്തിനുമാദിപുരാണത്തിന്‍
ആധാരശിലയായി വര്‍ത്തിച്ച വേദി.
ആരണ്യകാണ്ഡത്തെ തൊട്ടെഴുതിയതും
അടവിതന്‍ വാസത്തിലലിഞ്ഞവര്യന്‍.

ആത്മസാക്ഷാത്കാരം നേടിയെടുക്കുവാന്‍
വാനപ്രസ്ഥത്തിന് തല്പം വിരി ച്ചവര്‍
ഔഷധക്കലവറ നെഞ്ചോട് ചേര്‍ക്കും 
കാടെന്നും നാടിന്നു മുത്തായി ഭവിച്ചു.

വളളിമരങ്ങളെ കെട്ടിപ്പുണര്‍ന്നിട്ട്, 
ചേലിലായ് പാടുന്ന താരാട്ട് പാട്ടുകള്‍
പച്ചപ്പറുദീസ തുന്നുന്ന കാടുകള്‍
വിസ്മയമേന്തുന്ന കൗതുകക്കാഴ്ചകള്‍.

ആരണ്യകങ്ങളിന്നെങ്ങോ മറയുന്നു. 
അന്തിയുറങ്ങുന്നാ മൃഗസഞ്ചയങ്ങള്‍
ആസുരഭാവത്തില്‍ മാനവന്നുളളിലായ്!
അന്യോന്യംതല്ലുമിരുകാലിവൃന്ദമായ്!.

കാട്ടുനിയമങ്ങള്‍ നട്ടുവളര്‍ത്തുന്നു.,
കയ്ക്കുന്ന കാട്ടുപഴമായി നീതികള്‍
മദംപൊട്ടുമാനകള്‍ പോലെ മതങ്ങളും, 
ആസുരഭാവത്തിന്നസ്ത്രങ്ങളാക്കുന്നു!  Varadeswari K

 

കാലത്തിന്റെ യാത്ര-കവിത

തിരിഞ്ഞുനോക്കാതെ യാത്രയാകുന്നു
കാലമിന്ന് മുന്നോട്ട്...

വിജനമായ ഇടവഴികൾ,
ആരുടെയോ

1 2 3 4
Go to page:

Free e-book «അക്ഷരം മാസിക- September 2017 - Aksharam Masika Admin (classic novels for teens TXT) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment