അക്ഷരം മാസിക -APRIL 2021 - AKSHARAM MASIKA Admin (good books to read for women TXT) 📗
- Author: AKSHARAM MASIKA Admin
Book online «അക്ഷരം മാസിക -APRIL 2021 - AKSHARAM MASIKA Admin (good books to read for women TXT) 📗». Author AKSHARAM MASIKA Admin
നിദ്രയെന്നിൽ പെയ്തു നല്ലൊരു
സ്വപ്നമിന്നലെയന്തിയിൽ......
മോഹമേഘസരസ്സതിൽ -
നിന്നൂർന്നിറങ്ങിയ ഹൂറിയായ്...
നേരിലിനിയത് സാദ്ധ്യമാകും
നേരമിനിയും എത്തുമോ...
കാലവർഷക്കാലമെന്നത്
പാഴ്ക്കിനാവായ് തീരുമോ.!!
മലകളൊക്കെയരിഞ്ഞു ഹർമ്യം
തീർത്തു നമ്മൾ കേമരായ്...
കുന്നുകൾ പിണവണ്ടിയേറി-
പ്പാഞ്ഞുപോയ് പല വീഥിയിൽ.
നെഞ്ചെരിഞ്ഞു കരഞ്ഞ ഭൂമി
കരിഞ്ഞുണങ്ങാൻ പാകമായ്...
നീരളങ്ങൾ വിണ്ടു കീറി -
യൊരിറ്റു വെളളം സ്വപ്നമായ്..
നമ്മളാലൊരു കുന്നു പണിയാൻ
ആവുകില്ലാ നിശ്ചയം...
നമ്മളെക്കൊണ്ടാവുമുലകിൻ
ചരമഗീതം വരയുവാൻ..!!Yem Yemmen
ആദ്യമായ്കാണവേയുള്ളില്‍പതിച്ചൊരു
ആരാധ്യധാമമേചാരുശീലേ
ആരോയെവിടെയോപൊന്‍കതിരാക്കിയ...
അഭിരാമസൂനമേപ്രണയലേഖേ!
അനിര്‍വ്വചനീയമാമേതോയനുഭൂതി
അടയുന്നകൂവളമിഴിരണ്ടിലും
ആനന്ദസാഗരതിരമാലചിന്നുന്ന
ആദ്യാനുഭൂതിതന്‍മധുമന്ദഹാസമായ്!
അകതാരിലാഹ്ളാദകുളിര്‍മാരിപെയ്യുന്ന
അസുലഭസായൂജ്യനിമിഷങ്ങളെ
ആനയിക്കുംമഹാസ്നേഹമാംതേരിന്‍റെ
അകതലശോഭിതതല്പങ്ങളില്‍,
അമ്പിളിപെണ്ണിന്‍റെപുഞ്ചിരിപാലൊളി
അമ്പരമിമ്പമായ്വാരിച്ചൊരിയവേ
ആ നല്ലപൂനിലാഗംഗയിലൊന്നായി
ആലിംഗനത്തിന്‍റെനിര്‍വ്വിതിതീര്‍ക്കുവാന്‍,
അലയടിച്ചൊഴുകുന്നമനതലസ്വപ്നമേ
അണയാതെയന്നുംജ്വലിച്ചിടുംമോഹമേ
ആത്മാവില്‍മെല്ലെതഴുകുന്നരൂപമേ
അനുരാഗിണിനിന്‍റെദര്‍ശനപുണ്യമേ
ആടിവിളയാടിയെന്നുമീജീവിത
ആഗ്രഹവാതില്‍തുറന്നുള്ളിലെത്തിടു!
ആഴിതിരമാലപോലുള്ളൊരിഷ്ടമേ
അലിഞ്ഞര്‍ഷവര്‍ഷംപെയ്തിടുനിത്യവും. Jayan C R Unnithan
പ്രണയം മരണത്തിന്റെ മൂടുപടമണിഞ്ഞതായിട്ടാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകളൊക്കെ സൂചിപ്പിക്കുന്നത് . അവസാനമായി ലക്ഷ്മിയുടെ മരണവും.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ കുട്ടിത്തത്തിൽ നിന്നും കോളേജ് വിദ്യാഭ്യാസത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും കൗതുകമുണർത്തുന്ന ഒന്നാണ് പ്രണയം.
മാതാപിതാക്കളോട് എത്ര ...
ആത്മബന്ധമുണ്ടെങ്കിലും പ്രണയത്തിന്റെ ആദ്യാനുഭവങ്ങൾ കുട്ടികൾ
ഒളിച്ചുവയ്ക്കാറാണ് പതിവ്.
അഥവാ കണ്ടുപിടിക്കുകയോ ഉപദേശിക്കുകയോ ചെയ്താൽ
അവരെല്ലാം ശത്രുക്കളായി മാറുന്നു. കാരണം അതൊരു 'അനസ്തേഷ്യ പിരീഡ് ' ആണ്.
പിന്നീട് എന്തെങ്കിലും അബദ്ധങ്ങളിൽ ചെന്നു ചാടുമ്പോഴായിരിക്കും മറ്റുള്ളവർ അറിയുന്നത്. അപ്പോഴേക്കും ഒന്നുകിൽ സ്വയം ജീവനൊടുക്കും അല്ലെങ്കിൽ ഒരു കൊലപാതകിയായി മാറും.
അതുകൊണ്ടാണ് ഗുരു ഒരിക്കൽ സൂചിപ്പിച്ചത് ' വീണ്ടുവിചാരങ്ങളില്ലാത്ത പ്രേമത്തിൽ അപകടം പതിയിരിപ്പുണ്ട് ' എന്ന്.
പ്രണയത്തിന്റെ 'അനസ്തേഷ്യ പിരീഡ് ' കഴിഞ്ഞ് ബുദ്ധിയുദിക്കുമ്പോഴേക്കും നാമറിയാതെ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ തന്നെ ജീവിതമായിരിക്കും.
അതുകൊണ്ട് പ്രിയ കൂട്ടുകാരോട് ഒന്നേ പറയാനുള്ളൂ. നാം പഠിക്കാൻ പോകുമ്പോൾ അവിടെ വെറും ആണും പെണ്ണും ആകാതിരിക്കുക. ഒരു മകനാണെന്നും മകളാണെന്നും സഹോദരനാണെന്നും സഹോദരിയാണെന്നും എന്ന ചിന്ത സദാ ഉണ്ടായിരിക്കുക. ഏതൊരു ബന്ധത്തിനും ഒരു പരിധി വയ്ക്കുക. തന്റെ പ്രവൃത്തി കൊണ്ട് തന്റെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് യാതൊരു വിഷമവും ഉണ്ടാകാൻ പാടില്ല എന്ന വീണ്ടുവിചാരം പുലർത്തുക .
.................ഇനിയും പ്രണയം മരണത്തിന്റെ മൂടുപടമണിയാതിരിക്കട്ടെ.Swami Chandradeepthan
പെണ്ണ്-കവിത
മധുവിധു കാലത്തവൾ..
മനം നിറച്ചിരുന്നു..
മടി കുത്തും.. ...
മാറിടവും
മുടിയഴകും..
മുഖവും.
അരക്കെട്ടിൻ താഴത്തൊരു..
മറുകുണ്ടായിരുന്നു..
അരയിളക്കത്തിൽ..
ഇളകാത്തതൊന്ന്.
ഇന്നവൾ അമ്മയാണ്...
മധു വിധുവിന്റെ...
മണമില്ലിന്നു..
ഇടിഞ്ഞു വീണ മടിക്കുത്തും..
ക്ഷീര ഗന്ധമുള്ള മാറിടവും....
അരക്കെട്ടിൽ ആയിരം മറുകുകൾ..
അടിവയറ്റിൽ കീറലുകൾ...
മാറാതെ അവളന്നും.. ഇന്നും "പെണ്ണ് "
ശ്യാം മോഹൻ
ഋതുഭംഗികൾ-കവിത
ആത്മാവിലുതിരുന്നു തീത്തുള്ളികൾ
ചിന്തകൾ തേടുന്നു വനഭംഗികൾ
ഒടുവിലുതിരുന്ന നറുതേനിൽ
നിറയുന്ന മാനസം
തേടുന്നു വീണ്ടും...
ഋതുഭംഗികൾ Geetha Jayakumar
പ്രണയത്തിനാദ്യ കാലം
നിനക്കു ഞാൻ
ചന്ദനമായിരുന്നു.
...
ചിന്തകൾ മാറി
ഞാനൊരു
ചിലന്തിയെന്നും നീ പറഞ്ഞു.
സ്നേഹ ബന്ധനം
വിട്ടു നീ അകലുമ്പൊഴും ...
ചതിയുടെ
ചവർപ്പറിഞ്ഞെങ്കിലും.
ഞാൻ ചിരിക്കാൻ മറന്നില്ല.
ആരുമെന്നെ
നിരാശാ കാമുകനെന്ന് വിളിച്ചു
പരിഹസിക്കരുതെല്ലോ...
ഇനിയും ചിരിക്കേണ്ടി വന്നാൽ
ചിരി മറന്നെന്ന്
പറയാതിരിക്കാമല്ലോ. Kp Shameer
ഗാന്ധേയം-കവിത
ഇരുൾ മൂടുമീമഹാ...
നഗരത്തിലാത്മാവിൽ
എരിയുന്ന ചിതയുമായ് നീ നടന്നു
ഒരു കയ്യിൽ റാന്തലും
മറുകയ്യിലൂന്നു വടിയുമായ്
വിറയാർന്ന ചുണ്ടിലൊരു
സ്നേഹമന്ത്രം ജപിച്ചിടറുന്ന
ചുവടൂമായ് നീ നടന്നു
ചുറ്റും വിലാപങ്ങൾ
ചുടുനിണ ചാലുകൾ
ശിരസ്സറ്റു പിടയും കബന്ധങ്ങൾ
തകരുന്ന ബന്ധങ്ങൾ
തുഴയറ്റ ജീവിതം
കഥയാം കുരു ക്ഷേത്ര-
മുടൽ പൂണ്ട ദ്രശ്യങ്ങൾ
കണ്ടു കനലെരിഞ്ഞിരുൾ-
മൂടുമീ മഹാനഗരത്തിലാത്മാവിൽ
എരിയുന്ന ചിതയുമായ് നീ നടന്നു
മുന്നേ നടന്നു നീ നാടിന്റെ
ചിത്തത്തിലൊരരു മൗന-
നൊമ്പരം ബാക്കിയാക്കി.
ബിലാത്തിതൻ ഗർവ്വിനു
മുട്ടുമടക്കാത്ത
തോക്ക് കുഴലിനു
മുന്നിൽ പതറാത്ത
മാറിൽ പതിഞ്ഞോരു
ലാടം ഞെരുക്കാത്ത
ഒരു കൊടുംകാറ്റിനെ
ഉള്ളിൽ തളച്ചിട്ട
ഹൃദയം നുറുങ്ങിയൊരുവേള
അന്ത ചിദ്രത്തിന്റെ
പടയൊരുക്കങ്ങളിൽ
ഹൃദയം നുറുങ്ങിയൊരുവേള.
മുന്നേ നടന്നു നീ നാടിന്റെ
ചിത്തത്തിലൊരരു മൗന-
നൊമ്പരം ബാക്കിയാക്കി.
നിൻ ചുടുരക്തമീ കാലപ്രവാഹത്തിൽ
മായ്ഞ്ഞു പോകില്ലായൊരോർമ്മയായി
നിൻ ഹൃദയതാളം നിലയ്ക്കില്ല നിശ്ചയം
ഒരു നാളുമീ നാടിൻ ഹൃത്തടത്തിൽ.: എം.പി Martinpalakkappillil
പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച പുസ്തകം -The Way to Success- ഇപ്പോളിതാ ലോകവിപണിയിലേയ്ക്ക്.... (Digital Edition) Written by this magazine chief Editor - Rajmohan
It's a digital book for people searching for success. So read and get success guidlines. Available all famous online book stores.Available now:-amazone.com,playstore,itune,kobo.com.Amazone.com reading link given below.
https://www.amazon.com/dp/B01M70M1P6/?_encoding=UTF8&tag=boo0d5-20&linkCode=ur2&camp=1789&creative=9325
പ്രഹേളിക-കവിത
സ്വച്ചന്ദമായുള്ള നിദ്രയെ പുല്കവേ
ഇനിയൊന്നുണരുവാനാകാതെ-
ഒടുവിലീ യിഹ ലോകജീവിതം ...
വെടിയുംപോളോരുമാത്ര,കുളിരിന്റെ
ചില്ലിട്ട കൂട്ടിലേക്കുറ്റൂ നോക്കുന്നോ-
രഴലിന്റെ കാപട്ട്യമേറും മുഖങ്ങളെ –
യരുതരുത് ,നിങ്ങള്‍ പൊഴിക്കുന്ന –
മിഴിനീരോരപമാനമാകും പിണത്തിനു.!
കാണുന്നു നിങ്ങളെ ഞാനീ വിഹായസ്സില്‍
ചിറകു മുളച്ചൊരു ചിത്ര പതംഗമായ്,
കാണുന്നു നിങ്ങള്‍ തന്നചാര മഹിമ .
ജീവിചിരിക്കുംപോളറിയാത്ത നന്മ ..
ഒരുകൂടുവിട്ട്മറുകൂട്തേടുന്നൊ –
രാത്മ സഞ്ചാരമീ മൃത്യു.
മരണത്തിനപ്പുറം ലോകത്ത് മറ
യുമ്പോളറിയുന്നൂ നിത്യമാം ശൂന്യത .
മരണത്തിലേക്കുള്ള പാത താണ്ടുമ്പോ ള്‍
ഉടുമുണ്ടുപോലുമേ വേണ്ട !!
അറിയാമതെങ്കിലും കാട്ടുന്ന ക്രൂരത –
ക്കറുതി.വരുത്തുവാനാകാത്ത മര്ത്ത്യ രെ
സഹയാത്രികരായാരുമില്ലാത്തൊരേകാന്ത
പഥികനാണെന്നതോര്ക്കുതക.!
ഒറ്റയ്ക്കുവന്നുനീ ജീവിതം കൂട്ടിയിട്ട്
ഒറ്റയ്ക്കു തന്നെ മടങ്ങുമ്പോഴും
കാല പ്രവാഹ പ്രഹേളികയില്‍ നിന്റെത ,
കാണാത്ത മുഖവും കണ്ടു ഞങ്ങ ള്‍...
സ്നേഹം വെറുപ്പായി മാറുമ്പോഴും
സ്നേഹിച്ചോരോക്കെയുമകലുമ്പോഴും,
അറിയുക നിന്നെ, അകലുക നീയൊരു
ദ്രുത താളസംഗീതമായി പിരിയുക .!!! Aravindakshan Nair
ബസ് തിരുച്ചി ബസ്റ്റാന്‍റില്‍ എത്തിയപ്പോള്‍ സമയം രാത്രി ഒന്നരയായി.
വിനു മെല്ലെ കണ്ണുകള്‍ തുറന്ന് പുറത്തേയ്ക്ക് നോക്കി. സ്റ്റാന്‍റില്‍ അപ്പോഴും ആള്‍ തിരക്കാണ്. ബസുകളിലേക്ക് ആളുകള്‍ ഒഴുകി കയറി പറ്റുന്നു. അതില്‍ കച്ചവടകാരും കുടുംബങ്ങളായി വന്നവരും എല്ലാം ഉണ്ട്. ബസ് ഏകദേശം 15 മിനിറ്റ് കഴിഞ്ഞേ ഇനി പുറപ്പെടു.
ചെന്നെ എത്തുമ്പോള്‍ നേരം വെളുക്കുമെന്ന് തോന്നുന്നു, അവന്‍ കണക്ക് കൂട്ടി. അവിടുന്ന് വെല്ലൂര്‍ പോകണം.
വിനു തലതിരിച്ച് തൊട്ടടുത്ത് ഇരുന്ന മദ്ധ്യവയസ്കനെ നോക്കി. അയാള്‍ നല്ല ഉറക്കത്തിലാണ്. വിനുവിന് പക്ഷെ ഉറക്കം വരുന്നില്ല. അവന്‍ അങ്ങനെയാണ്. ബസില്‍ കയറിയാല്‍ പിന്നെ ഉറക്കം വരില്ല.
നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. അത് അവന് അലോസരമായി തോന്നി. അവന്‍ വീണ്ടും കണ്ണുകള്‍ ചേര്‍ത്തടച്ചു. അത് ഉറങ്ങാനായിരുന്നില്ല, ധ്യാനത്തില്‍ മുഴുകാനായിരുന്നു.
നാട്ടില്‍ ധ്യാനവും യോഗായും ഒക്കെ ചെയ്തും മറ്റുളളവര്‍ക്ക് പകര്‍ന്ന് കൊടുത്തും ജീവിക്കുന്നത് പുണ്യമായി അവന്‍ കരുതുന്നു.
ആ അനുഭവ സമ്പത്തില്‍ നിന്നാണ് അവന് ധ്യാനത്തില്‍ മുഴുകുന്നതിനും, അതുവഴി തന്‍റെ ശരീരത്തില്‍ വായു സ്പര്‍ശിക്കാതെ മാററിനിര്‍ത്തുന്നതിനുമുളള കഴിവ് കൈവരിച്ചത്.
അവന്‍റെ കണ്ണുകള്‍ അടഞ്ഞാണ് ഇരിക്കുന്നതെങ്കിലും പുറത്തെ കാഴ്ചകള്‍ സ്വപ്നത്തില്‍ എന്ന പോലെ അവന് കാണാം. അവന്‍റെ ശരീരത്തിന്‍റെ ഭാരം മെല്ലെ കുറഞ്ഞു വന്നു. വിനുവിനിപ്പോള്‍ തന്‍റെ ശരീരം മറ്റൊരാളെ പോലെ വ്യക്തമായി കാണാം. തന്‍റെ ആതാമാവ് തന്‍റെ ശരീരം വിട്ടു പറന്നു പോകുന്നത് പോലെ അവന് തോന്നി. വീശി വരുന്ന തമിഴ് കാറ്റ് അവന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കാതെ വഴിമാറി പോയികൊണ്ടിരുന്നു. ബസ് അപ്പോഴും സ്റ്റാന്‍റില്‍ വിശ്രമിക്കുകയായിരുന്നു.
ബസിന്‍റെ മുന്നിലെ വാതില്‍ വഴി ഒരു പെണ്‍കുട്ടി ബസിനുളളിലേക്ക് കയറി വരുന്നത് അവന്‍ കണ്ടു. അവള്‍ ബസില്‍ ഉറങ്ങുന്ന എല്ലാപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. അവള്‍ ആരെയോ തിരയുകയാണെന്ന് വിനുവിന് മനസ്സിലായി.
അവളുടെ നോട്ടം വിനുവില്‍ തറച്ചു. അവള്‍ മെല്ലെ അവനടുത്തേയ്ക്ക് വന്നു, അവനെ തുറിച്ചു നോക്കി നിന്നു. ആ പെണ്‍കുട്ടിക്ക് ഏകദേശം പത്ത് വയസ്സു കാണുമെന്ന് അവന്‍ കണക്കാക്കി. വിഷാദം നിറഞ്ഞ മുഖം, അവളുടെ തല മുണ്ഡനം ചെയ്ത് ചന്ദനം തേച്ചിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു.
അവന്‍ എന്തു വേണമെന്ന് തലയാട്ടി അവളോട് ചോദിച്ചു. പെട്ടെന്ന് അവളുടെ കണ്ണുകളില്‍ നിന്നും രണ്ട് തുള്ളി കണ്ണുനീര്‍ അവന്‍റെ കൈകള്‍ക്കു മുകളില്‍ വീണു. തിളച്ചവെളളം കൈകളില്‍ വീണതു പോലെയാണ് അവന് തോന്നിയത്, ഒപ്പം ഒരു മരവിപ്പും.
''എന്‍റെ അച്ഛനെയും അമ്മയെയും കണ്ടോ'' അവള്‍ മലയാളത്തില്‍ ചോദിച്ചു.
''ആരാ നിന്‍റെ അച്ഛനും അമ്മയും? അവര്‍
Comments (0)