bookssland.com » Literary Collections » അക്ഷരം മാസിക- June 2017 - Aksharam Magazine Admin, Raj Mohan (books to read as a couple txt) 📗

Book online «അക്ഷരം മാസിക- June 2017 - Aksharam Magazine Admin, Raj Mohan (books to read as a couple txt) 📗». Author Aksharam Magazine Admin, Raj Mohan



1 2 3 4
Go to page:
ആമുഖം

മുഖപുസ്തകത്താളുകളിലൊടുങ്ങുന്ന കുറച്ചു രചനകൾ ഓരോ മാസവും മാസികയാക്കി വായക്കാരിലെത്തിക്കുകയാണ് അക്ഷരം മാസിക ചെയ്യുന്നത്.വായിക്കാനും എഴുതാനും താല്പര്യം കാണിക്കുന്ന നിങ്ങളുടെ കൂട്ടുകാരെ ഈ മാസികയുടെ വിവരം അറിയിക്കുക.

 

ഈ മാസികയുടെ പുറകിലെ പ്രവ൪ത്തനങ്ങളെ നിയന്ത്രിക്കുന്ന FB കൂട്ടായ്മകളുടെ വിവരങ്ങളെല്ലാം താഴെ കൊടുത്തിരിക്കുന്നു. താല്പര്യമുള്ളവ൪ക്കെല്ലാം ഈ കൂട്ടായ്മകളിലേയ്ക്ക് സ്വാഗതം. കറിക്കൂട്ടുകളുമായ് Food Magazine FB Group,  ഭക്തിക്കായ്- ഭക്തിസാഗരം FB Group, ജോലിക്കായ് Job Magazine FB Group, കവിതയ്ക്കായ് കാവ്യ വഴിത്താര, അക്ഷര സാഗരം, അക്ഷരം മാസിക.

 

ഈ മാസികയുടെ വളർച്ചയിൽ, അതിന്റെ എല്ലാ മേഘലകളിലും നിങ്ങളുടെ മികച്ച പങ്കാളിത്തവും സഹകരണവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

 

 പുസ്തക വായനയ്ക്ക് ഡിജിറ്റലായ ദൃശ്യഭാഷ്യം നൽകിക്കൊണ്ട് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വായിക്കാനും എഴുതാനും ചിന്തിക്കാനും വഴിയൊരുക്കുകയാണ് അക്ഷരം മാസിക. ഒരു പാട് വായിക്കാൻ നിറഞ്ഞ വിഭവങ്ങൾ ഈ മാസികയിലു ണ്ട്.

 

FB Group രചനകളെ തുട൪ച്ചയായി പ്രസിദ്ധീകരിച്ച് വായനക്കാരിലെത്തിക്കുന്നു.

  

മാസികയിലെ ലി൯ക്ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.

      

 സ്നേഹത്തോടെ .....  ചീഫ് എഡിറ്റ൪, അക്ഷരം മാസിക 

 

Magazine controlled by the following FB Groups.

 ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക

https://www.facebook.com/groups/508054989269794/

 ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരസാഗരം-Aksharasagaram

https://www.facebook.com/groups/1534815413490719/

ഫേസ്ബുക്ക് ഗ്രൂപ്പ്:-കാവ്യ വഴിത്താര

https://www.facebook.com/groups/674676489243524/

ഫേസ്ബുക്ക് ഗ്രൂപ്പ്:-ഭക്തിസാഗരം-Bakthisagaram

https://www.facebook.com/groups/312075739139154/

ഫേസ്ബുക്ക് ഗ്രൂപ്പ്:-FOOD MAGAZINE

https://www.facebook.com/groups/207763306101666/

ഫേസ്ബുക്ക് ഗ്രൂപ്പ്:-JOB MAGAZINE

https://www.facebook.com/groups/214976748664278/

 വെബ് സെറ്റ്:-http://wordemagazine.wordpress.com/blog

                      https://poetryemagazine.wordpress.com/

  e-page:-WORDS   https://www.facebook.com/wordemagazine

 

 

    Chief Editor: Raj Mohan, M.Com,BLIS,PGDCA,DTTM (Accounts Officer-Gulf)

Editor Page:- https://www.facebook.com/Rajmohanepage/

Digital Production:- അക്ഷരം മാസിക

https://www.facebook.com/aksharamdigitalmagazine/

Media Publicity :-WORDS

www.facebook.com/wordemagazine

 Prepared By: Admin Group-Aksharam Magazine

Sub Editors:-Biju Mohan,Aluvila Prasad Kumar

 

 

 

Chief Advisor: Joy Abraham (Vssc മു൯ ശാസ്ത്രജ്ഞ൯ ) 

 Editorial Board: - സിറിൾ കുണ്ടൂർ,Apm Nazir,Krishnakumar Payyanur,Vinod Pillai Attingal,

 

പ്രണയമേ നിനക്കായ്-കവിത

കാലാന്തരങ്ങളായ്

കാത്തിരിപ്പാണ്
കാതോർത്തിരിപ്പാണ്.....
പ്രണയമേ നിന്‍ വിളിക്കായ്...
ഈ കൈകളിൽ
ചേർത്തുവെയ്ക്കാൻ
ജീവിതമൊന്ന് കോർത്തെടുക്കാൻ

നീ വരുന്നേരമണയും വസന്തകാലം
വന്നുചേരു നീ .....ഈ സുന്ദര ഭൂവിലും
നിനക്കായ് കൊതിച്ചിരിപ്പൂ

ആരാണ് നീ.. അറിയില്ല
തിരയുന്നു ഞാനെല്ലായിടവും
തിരികേ മടങ്ങുമ്പോൾ
എൻ കരൾ കൂട്ടിൽ
കിളിയായ് കൂട്ടിരിയ്ക്കാൻ നീ
വരുന്നതും കാത്തിരിപ്പൂ ഞാ൯

തളരില്ല എ൯ മനം
നിഴലിന്റെ അരികുപറ്റി
ഒരു നിഴൽ രൂപമായ്
നിന്നേയും കാത്തിരിക്കവേ...

നിന്നെ തൊട്ടു തീണ്ടാൻ
വിട്ടു നൽകയില്ലാ൪ക്കും
എന്റെയീ കിനാവിലെ
ചൂടു നൽകീട്ടു ഞാൻ
നിന്‍റെ കിനാക്കൾ
ഏറ്റെടുക്കാം പ്രിയേ...അവക്കുയിർ കൊടുക്കാം
ഇനിയേറെദൂരം ഇല്ല തനിയേ

താണ്ടി നടക്കാം നമുക്കിനി
ജീവിതപ്പാത... വരിക നീ....
ഒരുമിച്ചു താങ്ങായ് താണ്ടീടാം
വരിക കിളീ പ്രണയമായ്....നീ
കടലാഴങ്ങോളം കടന്നു ചെല്ലാം
പ്രണയത്തിരയായ് മാറാം

പ്രണയത്തിനായുസ്സ് അതിനുമപ്പുറം
ഉയിർ പോകുവോളം....
ഒടുവിലൊരു ശിലയായ്ത്തീരാം
അതുവരെ പ്രണയിക്കാം
നമുക്ക്... പരസ്പരം.....(രാജ്മോഹ൯)Rajmohan

കാഴ്ച-കവിത

Aluvila Prasad Kumar‎ 

പുസ്തകം
..............
വായനയുടെ
ആഴങ്ങളിൽ
ഓർമ്മകൾ
നൊമ്പരം സൃഷ്ടിക്കും
ചിലപ്പോൾ സുഖദുഖങ്ങൾ
മഴയായി പെയ്തിറങ്ങും
"വായനയുടെ പുതിയ
തലങ്ങൾ തീർക്കും ജീവിതം
ഒരു പുസ്തകം
#അനീഷ്‌_നർമ്മദ

വിധി - കഥ

 

എവിടെനിന്നോ പാഞ്ഞുവന്ന് തന്റെ വലതു കണങ്കാലിലേയ്ക്ക് ഓടിക്കയറിയ ഞണ്ടിനെ കൈകൊണ്ട് തട്ടിമാറ്റി മണലിലേയ്ക്കിട്ട് അയാളൊന്നിളകിയിരുന്നു. വീണിടത്തു തന്നെനിന്ന് ആ ഞണ്ട്.. അതയാളെയൊന്ന് തുറിച്ചുനോക്കി, പിന്നെ അല്പദൂരെയുണ്ടായിരുന്ന കല്ലിൻകൂട്ടം ലക്ഷ്യമാക്കി പാഞ്ഞു, പോകുന്ന പോക്കിൽ ഇടയ്ക്കെവിടെയോ ഒന്നുനിന്ന് എന്തോ ആലോചിക്കുകയും ചെയ്തു. തന്നെപ്പറ്റിത്തന്നെയായിരിക്കും പാച്ചിലിനിടയിൽ അത് ചിന്തിച്ചിട്ടുണ്ടാവുകയെന്ന് അയാൾക്കു തോന്നി. അതിനെ തെറ്റുപറയുവാനുമാവില്ല... നേരം കുറച്ചധികമായല്ലോ താനിവിടെ കാത്തുകെട്ടിയിരിക്കുന്നു. ആ കൊച്ചുജീവി അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോഴെല്ലാം താനിവിടെത്തന്നെയിരിപ്പുണ്ടായിരുന്നു. അതുമാത്രമോ, ഇരുന്ന ഇരിപ്പിൽ ചുറ്റിനും പലയിടങ്ങളിലായി ചെറിയ നനനവുള്ള മണൽ കൂനകൂട്ടി വയ്ക്കുകയും ചെയ്തു.. തന്റെ സഞ്ചാരത്തിന് തടസ്സം വരുത്തിയവനെ ഒന്നാക്രമിച്ചുകളയാം എന്നോർത്താവും അത് ഒടുവിലോടിവന്ന് ദേഹത്തേയ്ക്കു കയറിയത്.. ഈ കടൽത്തീരത്തിനുമപ്പുറത്ത് ഇയാൾക്ക് ചെയ്യാനും ചെയ്തുതീർക്കാനും ഒന്നുമില്ലാഞ്ഞിട്ടാണോ ഇവിടെ തന്റെ വാസസ്ഥലത്തു വന്നിരുന്ന് ഇത്തരം കോപ്രായങ്ങളെല്ലാം കാട്ടിക്കൂട്ടുന്നതെന്നാവും അത് ചിന്തിച്ചിട്ടുണ്ടാവുക.. അയാൾക്ക് പെട്ടെന്ന് ചിരി വന്നു, ചിരി നിർത്താതെതന്നെ അല്പം മുൻപ് ചുറ്റിനും താൻ പണിഞ്ഞുതീർത്ത മണൽഗോപുരങ്ങൾ ഒന്നൊന്നായി ഇടിച്ചു താഴെയിട്ടു. പിന്നെ അകലെ.. അങ്ങ് അഗാധങ്ങളിൽ നിന്നും ഇരച്ചുമുന്നോട്ട് വരുന്ന തിരമാലകൾ എണ്ണിയിരുന്നു. പലപ്പോഴും എണ്ണം തെറ്റിച്ചു കൊണ്ട് തിരമാലകൾ ഒന്നിനു മീതെ ഒന്നായി കരയെ ലക്ഷ്യമാക്കി കുതിച്ചു. അതിലേതോ ഒരു നിമിഷത്തിൽ അയാളുടെ കാഴ്ച്ചയെ മറച്ചുകൊണ്ട് ഒരു യുവാവും യുവതിയും കൈകൾ കോർത്തു പിടിച്ച് മുന്നിലൂടെ നടന്നുപോയി. യുവാവെന്തോ സ്വകാര്യം പറഞ്ഞതും യുവതി ഉച്ചത്തിൽ ചിരിച്ചു കൊണ്ട് അവന്റെ കൈവിടുവിച്ച് മുന്നോട്ടോടി, അതിലുമുച്ഛത്തിൽ ചിരിച്ചുകൊണ്ട് അവൾക്കു പിന്നാലെ അവനും ഓടി. ഓടിയോടി അവർ കാഴ്ച്ചയിൽനിന്നു മറഞ്ഞതും അയാൾ വീണ്ടും തിരകളെ നോക്കിയിരിപ്പായി. തിരകളുടെ എണ്ണം എപ്പോഴേ തെറ്റിയിരുന്നു, അയാൾക്ക് അതിലും തോൽവി സമ്മതിക്കേണ്ടതായി വന്നു. പക്ഷേ വലിയ നിരാശയൊന്നും തോന്നിയില്ല, ഓർത്തെടുക്കുമ്പോൾ തീർച്ചയാണ്, തന്റെ പല കണക്കുകൂട്ടലുകളും പലപ്പോഴായി തെറ്റിയിട്ടേയുള്ളൂ... നഷ്ടങ്ങളുടെ കണക്കുകൾ ധാരാളം ജീവിതത്തിൽ തെറ്റാതെ കടന്നുവന്നിട്ടുമുണ്ട്.. വ്യക്തതയില്ലാത്ത കുറേയധികം ഓർമകളും ചിന്തകളും പേറി ആ കടൽത്തീരത്ത് അയാളിരുന്നു.

അവൾ വരേണ്ട സമയം മുൻപേ.. വളരെ മുൻപേ അതിക്രമിച്ചിരുന്നു. എന്തു സംഭവിച്ചുകാണും, ഇനി വരാതിരിക്കുമോ?.. സാധ്യതയില്ല.. ഈ സ്ഥലവും സമയവും അവൾ തന്നെയാണ് തിരഞ്ഞെടുത്തത്, താൻ അവളെ ആദ്യമായി കണ്ടതും അവസാനമായി കണ്ടതും ഇവിടെവച്ചായിരുന്നല്ലോ.. അങ്ങിനെയല്ല, താനവളെ ഇവിടെവച്ചു മാത്രമേ കണ്ടിട്ടുള്ളൂ..

ആദ്യമായി കാണുമ്പോൾ അവൾ നീലയിൽ വലിയ വെളുത്ത പൂക്കളുള്ള ഒരു സാരിയായിരുന്നു ധരിച്ചിരുന്നത്. നീല നിറം തനിയ്ക്കിഷ്ടമായിരുന്നത് കൊണ്ടാണോ അതോ ആ നിറത്തിൽ പൊതിഞ്ഞു നിന്നിരുന്നത് ഒരു പെണ്ണായതുകൊണ്ടാണോ എന്നറിയില്ല, അവളെ താൻ ശ്രദ്ധിച്ചു. അവൾ അസ്തമയം കാണുകയായിരുന്നു.. തനിച്ച്, തെല്ലും ചലിയ്ക്കാതെ, ചുവന്നുതുടുത്ത സൂര്യനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ ആ നിൽപ്പിൽ ഉയരമുള്ള ഒരു പെൺപാവയെ ഓർമിപ്പിച്ചു. അസ്തമയക്കാറ്റിൽ സാരിയുടെ മുന്താണിയും നീണ്ട് അഴിഞ്ഞു കിടന്ന തലമുടിയും ഒരു ദിശയിലേയ്ക്ക് പറന്നുകൊണ്ടിരുന്നു എന്നതൊഴിച്ചാൽ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ചലങ്ങളൊന്നും തന്നെ അവളിലുണ്ടായിരുന്നില്ല. താനും നോക്കിനിന്നു, അവളെ.. കുറേ നേരം.. അസ്തമയം കാണുവാനാണ് ആ നേരത്ത് കടൽത്തീരത്ത് വന്നതെങ്കിലും പിന്നീടത് കണ്ടതേയില്ലെന്നതാണ് സത്യം. സൂര്യൻ കണ്ണിൽനിന്നു മറയുന്നതുവരെ അവൾ ആ നില്പു തുടർന്നു, ഒടുവിൽ അത് തിരകളിലലിഞ്ഞില്ലാതായി അന്തരീക്ഷമാകെ ആദ്യം ഇരുളും പിന്നെ ചാന്ദ്രവെളിച്ചവും പടരാൻ തുടങ്ങിയപ്പോൾ തിരിഞ്ഞു നടന്നു. കവിളിലൂടെ താഴേയ്ക്ക് വീണുകിടന്ന മുടിയിഴകൾ അവളുടെ മുഖത്തെ മറ്റുള്ളവരിൽ നിന്നും മറച്ചു. നടത്തത്തിനിടയിൽ അവൾ ആരെയും ശ്രദ്ധിച്ചതായി തോന്നിയില്ല, തന്നെയും. റോഡിലെത്തി യാത്രക്കാരില്ലാതെ പൊയ്ക്കൊണ്ടിരുന്ന ഒരു റിക്ഷാ കൈകാണിച്ചു നിർത്തി അതിനുള്ളിൽ കയറിയിരിക്കുന്നതുവരെ അയാൾ അവളെ പിൻതുടർന്നു, പിന്നെ അവളും റിക്ഷയും റോഡിന്റെ അങ്ങേയറ്റത്തെത്തുന്നതുവരെ നോക്കിനിന്നു.

തിരിച്ചു കടൽത്തീരത്തേയ്ക്കു നടക്കുന്നതിനിടയിൽ അരികിൽ കണ്ട തട്ടുകടയിൽ നിന്നും വാങ്ങിയ ചായ ഊതിക്കുടിക്കുമ്പോൾ അയാളോർത്തു.. ആഴ്ചയിൽ രണ്ടു ദിവസങ്ങളിലെങ്കിലും താനിവിടെ വരാറുണ്ട്, അസ്തമയം കാണുക തന്നെയായിരുന്നു ലക്ഷ്യം. പക്ഷേ നാളിതേവരെ അതിനെ മറന്ന് മറ്റൊന്നിനെ നോക്കിനിന്ന സാഹചര്യം ഉണ്ടായിട്ടില്ല, ആശ്ചര്യം തന്നെ.. ആ കാഴ്ച കണ്ണിൽ നിന്നും മായാത്തതുപോലെ. അവളെ ഇനി കാണുമോയെന്നറിയില്ല, കണ്ടാലും തനിയ്ക്ക് തിരിച്ചറിയുവാനാവുമോയെന്ന് തീർച്ചയില്ല, മുഖം കാണാനായില്ലല്ലോ.. അയാൾ തെല്ലൊന്നു നേടുവീർപ്പെട്ടു. കണ്ടുമുട്ടുവാനാണ് വിധിയെങ്കിൽ കാണുക തന്നെ ചെയ്യും!! - പൊതുവെ വിധിയിൽ വിശ്വാസമില്ലാതിരുന്ന അയാൾക്ക് അപ്പോൾ അങ്ങിനെ ആശ്വസിക്കാനാണ് തോന്നിയത്. ആ ഒരു ചിന്ത കൂടി വിധി തന്നെ, അയാളറിയാതെ അയാളെ പിന്തുടരുന്ന വിധിവഴി.

അയാൾ തന്റെ സാഗരസന്ദർശനത്തിന്റെ എണ്ണം കൂട്ടിയത് വളരെ പെട്ടെന്നായിരുന്നു, ലക്ഷ്യവും. ആഴ്ചയിൽ രണ്ടെന്നുള്ളത് നാല് ദിവസങ്ങളായി മാറി. ഓരോ വരവിലും അവളെക്കണ്ടെത്താൻ വേണ്ടി മാത്രം ഇരുട്ടും വരെ തീരത്തിന്റെ പല ഭാഗങ്ങളിലും അയാൾ ചെന്നുനിന്നു. പലപ്പോഴും മുൻപിൽ അവൾ നിൽക്കുന്നതുപോലെ തോന്നിയെങ്കിലും അതൊന്നും അവളായിരുന്നില്ല, മാറ്റാരൊക്കെയോ അയാളുടെ കണ്ണുകൾക്കുമുൻപിൽ നീലയിൽ വലിയ വെളുത്ത പൂക്കളുള്ള സാരിയുടുത്ത് തെളിയുകയും പൊടുന്നനെ മറയുകയും ചെയ്തു. അയാൾ പതിയെപ്പതിയെ ഭ്രാന്തനാവാൻ തുടങ്ങി.. ആരെന്നറിയാത്ത; എന്തെന്നറിയാത്ത; മുഖമില്ലാത്ത; ചലനമില്ലാത്ത ഒരു മായാഭ്രാന്ത് അയാളിൽ നിശബ്ദമായി മൊട്ടിട്ട്, പതിയെപ്പതിയെ ഇതളുകൾ വിരിച്ചു തുടങ്ങി. അയാളത് തിരിച്ചറിഞ്ഞുവെന്നുള്ളതാണ് മറ്റൊരു വിശേഷം. കാറ്റിൽ പറക്കുന്ന നീലയിൽ വലിയ വെളുത്തപൂക്കളുള്ള ഒരു സാരിയെയും കാറ്റിനോടൊത്തു ദൂരേയ്ക്ക് പൊയ്പ്പോകാൻ ബദ്ധപ്പെടുന്ന നീണ്ട മുടിയിഴകളേയും അയാൾ പ്രണയിച്ചുതുടങ്ങി.. ഗാഢമായി പ്രണയിച്ചുതുടങ്ങി.

പിന്നീടൊരുനാൾ, ഭ്രാന്ത് മൂത്ത ഏതോ ഒരു നാൾ.. അയാളവളെ വീണ്ടും കണ്ടു, പൂക്കളില്ലാത്ത ഒരു ചുവന്ന സാരിയിൽ അവൾ അസ്തമയത്തിലലിഞ്ഞുചേർന്നങ്ങിനെ നിൽക്കുകയായിരുന്നു. അന്നവൾ അയാളെയും കണ്ടു. അയാൾക്ക് അയാളെ തടയുവാൻ കഴിഞ്ഞില്ല, ഏതാനും നിമിഷങ്ങൾ അവളെ നോക്കിനിന്നശേഷം അയാൾ അവൾക്കടുത്തു ചെന്നു, അവൾക്കുമാത്രം കേൾക്കുവാൻ പാകത്തിൽ താനവളെ പ്രണയിക്കുന്നുവെന്ന് പറഞ്ഞു... സ്നേഹത്തിന്റെ ആ ചിലമ്പിച്ച ശബ്ദം കേട്ട് അവൾ തലചരിച്ചു നോക്കി, കണ്ണുകളിൽ പ്രണയവുമായി നില്ക്കുന്ന അപരിചിതനെ അവൾ ഭയപ്പാടോടെ തുറിച്ചുനോക്കി, അന്നയാൾ ആദ്യമായി അവളുടെ മുഖം കണ്ടു.. വിടർന്ന കണ്ണുകളും പതിഞ്ഞ മൂക്കും ചെറിയ ചുണ്ടുകളുമുള്ള മുഖം, മൂക്കിൽ വെളുത്ത കല്ലുകളാൽ തിളങ്ങുന്ന ചെറിയ മൂക്കൂത്തി, നെറ്റിയിൽ അതിലും ചെറിയ ഒരു ചുവന്ന പൊട്ട്.. അയാൾ ഞെട്ടിത്തരിച്ചു, എവിടെയോ കണ്ടുപരിചയിച്ച് പിന്നെയെന്നോ മറന്നുപോയ ഒരു മുഖം!!.. അയാളാകെ വല്ലാതായി, അവളപ്പോഴേക്കും തിരിഞ്ഞു നടന്നുതുടങ്ങിയിരുന്നു. തന്റെ കണ്ണുകൾക്ക് അവളെ നഷ്ടമാകുന്നതറിഞ്ഞിട്ടും അയാൾക്കനങ്ങുവാൻ കഴിഞ്ഞില്ല, തിരയടിച്ചു നനഞ്ഞ മണ്ണിൽ കാലുകളുറച്ച് കുറേനേരം കൂടി അയാൾ ആ നിൽപ്പുനിന്നു.

അന്ന് രാത്രി തന്റെ മുറിയിൽച്ചെന്നയുടനെ അയാൾ മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരുന്ന ക്യാൻവാസുകൾ ഒന്നൊന്നായി പൊടിതട്ടിയെടുത്തു, അതിൽ വളരെ പൊടിപിടിച്ച ഒന്നിൽ കണ്ട ചിത്രത്തിന് അവളുമായി സാമ്യമുണ്ടായിരുന്നു. വർഷങ്ങൾക്കുമുൻപ് അയാൾ ഒരു പുലർകാലസ്വപ്നത്തിൽ കണ്ട വിടർന്ന കണ്ണുകളും പതിഞ്ഞ മൂക്കും ചെറിയ ചുണ്ടുകളും ഇന്നാദ്യമായി അയാൾ നേരിൽ കണ്ടിരിക്കുന്നു, അതും ഒരു ശ്വാസത്തിന്റെ അകലത്തിൽ. ആ കൈയിലിരുന്ന് പഴയ ക്യാൻവാസ് പതിയെ വിറച്ചു. അന്ന് പാതിരാത്രിയിൽ അയാൾക്ക് ഭ്രാന്ത് കൂടി!!.. ക്യാൻവാസിലെ ചായങ്ങളിലമർന്ന അയാളുടെ സ്വപ്നവും അന്നു സംഭവിച്ച അതിന്റെ നേർക്കാഴ്ചയും അയാളെ ഉറക്കത്തിൽ ഇടതടവില്ലാതെ ശല്യംചെയ്തു, പലവട്ടം അയാൾ ഞെട്ടിയെഴുന്നേറ്റു.. അവളുടെ ഭയന്ന കണ്ണുകൾ ഇരുട്ടിലെവിടെയോ നിന്നയാളെ തുറിച്ചുനോക്കി.

പിറ്റേന്നും അയാൾ കടൽക്കരയിൽ പോയി, തുടർന്നുള്ള ഓരോ ദിവസവും പോയി, പക്ഷേ അവളെ കണ്ടെത്താനായില്ല. ഏകദേശം ഒരു മാസത്തിനുശേഷം അയാളവളെ വീണ്ടും കണ്ടു.. അതേ കടൽക്കരയിൽ, അതേ അസ്തമയത്തിന്റെ കീഴിൽ.. നീലയിൽ വലിയ വെളുത്ത പൂക്കളുള്ള സാരിയിൽ. എങ്കിലും അയാളവൾക്കരികിലേയ്ക്ക് പോയതേയില്ല, തന്നെക്കണ്ടാൽ അവൾ അന്നത്തെപ്പോലെ അവിടെനിന്നും പൊയ്ക്കളയുമോയെന്നയാൾ വല്ലാതെ ഭയപ്പെട്ടു. അവളും അയാളെ കണ്ടു.. പക്ഷേ അയാളെ ഒരിക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് ഇത്തവണയവൾ അയാൾക്കരികിലേക്ക് നടന്നുവന്നു, അയാളുടെ മുഖത്തേയ്ക്ക് നോക്കി, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. "എനിക്കിന്നൽപ്പം തിരക്കുണ്ട്, അടുത്തയാഴ്ച്ച ഇതേ ദിവസം ഇവിടെ വരാമോ? നിങ്ങളോട് സംസാരിക്കാനുണ്ട്".. അയാൾക്കൊന്നും മനസ്സിലായില്ല, പക്ഷേ അവൾക്കുള്ള മറുപടിയായി തലകുലുക്കുക മാത്രം ചെയ്തു. അവൾ പതിയേ നടന്നകന്നു. അത് തിരിച്ചറിഞ്ഞതിനു പിറകേ അയാളും യാത്രതിരിച്ചു.

പിന്നീടുള്ള ഓരോ ദിവസങ്ങളും നിമിഷങ്ങളും പല യുഗങ്ങൾ പോലെ അയാൾക്കു മുന്നിലൂടെ കടന്നുപോയി, ആ ഒരാഴ്ചകൊണ്ട് അയാൾ തന്നിൽ കുറച്ചുനാൾ മുൻപ് വന്നുചേർന്ന ഭ്രാന്തുമായി താഥാത്മ്യം പ്രാപിച്ചു കഴിഞ്ഞിരുന്നു. അവളെന്ന ഭ്രാന്ത്.. ഒരു പുലർകാല സ്വപ്നം.. പൊടിപിടിച്ച ക്യാൻവാസിലെ ആ ചായക്കൂട്ട്.. അതയാളുടെ ആത്മാവിന്റെ ഭാഗമായിത്തീർന്നിരുന്നു. അവളെക്കാണാൻ പോവേണ്ടതിന്റെ തലേന്നുവരെ അയാൾ കടൽത്തീരത്തുപോയില്ല, കാരണമെന്തെന്നറിയില്ല.. മനഃപൂർവം പോയില്ല.. അത്രമാത്രം.

കടലവില്പനക്കാരൻ പയ്യന്റെ ക്ഷീണിച്ച ഒരു ശബ്ദം അയാളെ ചിന്തകളിൽ നിന്നുയർത്തി. അവൾ വരില്ലേ?.. അതോ തന്നെ ഇന്നു കാണാമെന്നുപറഞ്ഞത് മറന്നിരിക്കുമോ??.. അയാൾ ഒരിക്കൽക്കൂടി ചിന്തിച്ചുനിർത്തി. കടല വേണോയെന്നുള്ള ചോദ്യത്തിന് പ്രതികരണമൊന്നും ലഭിക്കാഞ്ഞിട്ടാവണം, പയ്യൻ അയാൾക്കടുത്തു നിന്നും അടുത്തയാളെത്തേടിപ്പോയിരുന്നു.

അൽപനേരം കൂടി അയാളതേ ഇരിപ്പിരുന്നു, പെട്ടെന്ന് ദൂരെ നിന്നും വന്ന ഏതോ ഒരു കാറ്റ് കൊണ്ടു വന്നെന്നപോലെ അവൾ അയാൾക്കടുത്തു വന്നിരുന്നു. അയാളവളുടെ മുഖത്തേയ്ക്ക് നോക്കി, ഇളംമഞ്ഞ സാരിയിൽ അവൾ മുൻപിലിരിക്കുമ്പോൾ അയാൾക്ക് തൊടിയിൽ മേടമാസത്തിൽ പൂത്തുനിൽക്കുന്ന ഒരുകുല കണിക്കൊന്ന പൂക്കളെയോർമ്മ വന്നു. അവൾ കടലിനെനോക്കി മുഖവുരയേതുമില്ലാതെ അയാളോടായി പറഞ്ഞുതുടങ്ങി.. "എന്റെ പേര് ആർദ്ര, ഇവിടെയടുത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു, നിങ്ങൾ അന്ന് എന്നോട് വന്ന് സംസാരിച്ചതിൽപ്പിന്നെ പല ദിവസങ്ങളിലും ഞാൻ ഇവിടെ വച്ച് നിങ്ങളെ കണ്ടിരുന്നു, കണ്ടപ്പോഴെല്ലാം നിങ്ങളെന്നെ തേടുകയാണെന്നു തോന്നി, എന്നെ കാണാത്ത ആ ദിവസങ്ങളിൽ നിങ്ങളുടെ മുഖത്ത് നിരാശ പടരുന്നതും ഞാൻ കണ്ടു. നിങ്ങളുടെ ഉള്ളിലെ സ്നേഹം എത്ര തീവ്രമാണെന്ന് ആ ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കി, അതുകൊണ്ടു മാത്രമാണ് നിങ്ങളോട് സംസാരിക്കണമെന്നുറച്ചത്.." ഒന്ന് നിർത്തി അവളൊരു ദീർഘശ്വാസമെടുത്തതുപോലെ തോന്നി. തന്റെ നോട്ടം ദൂരെനിന്നും പിൻവലിക്കാതെതന്നെ തുടർന്നു.. "എന്റെയുള്ളിലൊരു പ്രണയമുണ്ട്, എന്നോ നഷ്ടമായ ഒന്ന്.. അതിന്റെ വിങ്ങൽ അസഹ്യമാകുമ്പോഴാണ് ഞാനിവിടെ വരുന്നത്, ഈ അവസാനമില്ലാത്ത തിരകളും അവസാനിക്കുന്ന സൂര്യനും എന്റെ മനസ്സിന് ആശ്വാസമേകുന്നു, അതുകൊണ്ടു മാത്രമാണ് ഞാനിവിടെ.. എന്നും.."
അവൾ ഒരിക്കൽക്കൂടി നിർത്തി.. അയാളെയൊന്നു നോക്കി.. അയാൾ കണ്ണുചിമ്മാതെ അവളത്തന്നെ നോക്കിയിരിക്കുകയായിരുന്നു, അവളെമാത്രം കേൾക്കുകയായിരുന്നു... അയാളുടെ കണ്ണുകളിൽ നോക്കി ഏറെപ്പതിഞ്ഞ ശബ്ദത്തിലവൾ തുടർന്നു,
"എന്നിലെ പ്രണയം തീവ്രമാണ്, നിങ്ങൾക്കുള്ളിലേതിനെക്കാളും.. നഷ്ടപ്പെട്ടെങ്കിൽപ്പോലും.." പറഞ്ഞുതീർത്തവൾ എഴുന്നേറ്റു. അയാളൊയൊന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ വേഗത്തിൽ നടന്നകന്നു.
അവൾ അയാളുടെ കാഴ്ച്ചയിൽ നിന്നും മറഞ്ഞു.. സൂര്യനും മറഞ്ഞു.. അയാളും തിരകളും അകലെയെങ്ങോ തിരകളിൽ ഇളകിയാടുന്ന ഒരു വഞ്ചിയും മാത്രം ബാക്കിയായി. വേനലാണെന്നത് മറന്ന് നന്നേ കുളിരുള്ള ഒരു മഴ അയാൾക്കുമേൽ പതിയേ പെയ്തു തുടങ്ങി, അയാളതറിഞ്ഞതേയില്ല.. ഒന്നുമാത്രമറിഞ്ഞു, അവളും സൂര്യനും ആ നിമിഷം അയാൾക്കന്യരായിക്കുന്നുവെന്ന്.. പക്ഷേ, അയാൾ വിധിയിൽ വിശ്വസിച്ചു തുടങ്ങിയിരുന്നു, കണ്ടുമുട്ടേണ്ടവരാണ്.. കണ്ടു!!.. ഒന്നിക്കേണ്ടവരാണെങ്കിൽ തീർച്ചയായും ഒന്നിക്കും!!..
ഒരു ചെറുപുഞ്ചിരി അയാളുടെ കട്ടികൂടിയ ചുണ്ടുകൾക്കിടയിൽ വിരിഞ്ഞു. അയാൾ മെല്ലെയെഴുന്നേറ്റ് നടന്നു.. പൊടിപിടിച്ച ക്യാൻവാസിലേയ്ക്ക്.. ഒരു പുലർകാല സ്വപ്നത്തിലേക്ക്.. ആത്മാവിന്റെ ഭാഗമായ ആ ഭ്രാന്തിലേയ്ക്ക്.. അയാൾ നടന്നൂ.. പിറ്റേന്നും കടൽക്കരയിലെത്താൻ.. അവളെയും സൂര്യനേയും കാണുവാൻവേണ്ടി മാത്രം.. നടന്നൂ.. പിറ്റേന്നും കടൽക്കരയിലെത്താൻ..കാത്തു

 

പേരില്ലാത്ത കവിത
1 2 3 4
Go to page:

Free e-book «അക്ഷരം മാസിക- June 2017 - Aksharam Magazine Admin, Raj Mohan (books to read as a couple txt) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment