bookssland.com » Literary Collections » അക്ഷര വീട് മാസിക - Akshara Veedu Admin (best books to read for beginners .txt) 📗

Book online «അക്ഷര വീട് മാസിക - Akshara Veedu Admin (best books to read for beginners .txt) 📗». Author Akshara Veedu Admin



1 2 3 4 5 6
Go to page:
ആമുഖം

എഴുതിയും വായിച്ചും ഒത്തുകൂടാൻ ഒരിടം

 തികച്ചും എഴുത്തിനെയും വായനയേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതും ആ ലക്ഷ്യം വച്ച് മുന്നോട്ട് പോകുകയും നവാഗതരായ എഴുത്തുകാരെയും എഴുത്തിൽ സ്വന്തം കഴിവുകൾ തെളിയിച്ച പ്രഗത്ഭരായവരെയും വായനയെ ഇഷ്ടപ്പെടുന്ന,  അറിയുന്ന വായനക്കാരേയും  ഒരിടത്ത് കൂടിച്ചേരാനുള്ള വേദി ഒരുക്കുകയാണ്

  അക്ഷര വീട് സാഹിത്യ കൂട്ടായ്മ.

 സ്വന്തം രചനകൾ പോസ്റ്റുചെയ്യുകയും അതോടൊപ്പം സ്വന്തം കഴിവുകളെ വളർത്തിയെടുക്കുന്നതോടൊപ്പം മറ്റുള്ള രചനകൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹിത്യ കുട്ടായ്‌മയായി അക്ഷര വീട് വളർത്തിയെടുക്കുക.

 നിങ്ങളുടെ പോസ്റ്റുകള്‍ക്കു കിട്ടുന്ന പ്രോത്സാഹനങ്ങള്‍ക്കായി നിങ്ങള്‍ കാത്തിരിക്കുന്നതുപോലെ മറ്റുള്ളവരുടെ സൃഷ്ടികള്‍ക്കും മതിയായ പ്രോത്സാഹനം നല്‍കുക .. കൂടാതെ നിങ്ങളുടെ കൂട്ടുകാരെക്കൂടി ഈ കൂട്ടായ്മയിലേക്ക് ചേര്‍ത്ത് അവരുടെ കഴിവുകള്‍ കൂടി ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ അവസരം കൊടുക്കുക..

 മലയാള മാസികാ പ്രസിദ്ധീകരണ ചരിത്രത്തില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ജ൪മ്മ൯ ഡിജിററല്‍ സാങ്കേതിക വിദ്യ  ഉപയോഗിച്ച് ഒരു ടച്ചിലൂടെ വായന സാധ്യമാക്കികൊണ്ട് പുസ്തക വായനയ്ക്ക് പുതിയൊരു ഡിജിറ്റലായ ദൃശ്യഭാഷ്യം നൽകിക്കൊണ്ട് അക്ഷര വീട് മാസികയിലെ ലി൯ക് ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.രചയിതാവി൯റെ പേര് പ്രസ്സ് 

ചെയ്താലുടനേ അവരുടെ പേജിലെത്തിച്ചേരാം. 

  നമുക്കിവിടെ കൈകോർക്കാം.എഴുതിയും വായിച്ചും.അക്ഷരങ്ങളെ ധ്യാനിക്കുന്ന നല്ല ലക്ഷ്യങ്ങൾ ഉള്ള സംഘമായി അക്ഷര വീടിനെ വളർത്തിയ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു .

 IT Co-ordinator & Chief Editor  : Raj Mohan 

 

Digital Production: WORDS  www.facebook.com/wordemagazine

 Digital Production:- Digital Book World  www.facebook.com/digitalbooksworld

 Associate Editor: Abdul Rasheed Karani

ഫേസ്ബുക്ക് ഗ്രൂപ്പ്:-
     https://www.facebook.com/groups/1280130775363441/

 ഫേസ്ബുക്ക്പേജ്:-

http://www.facebook.com/aksharaveeduepage

 വെബ് സെറ്റ്;-

 http://aksharaveedu.wordpress.com

 Editorial Board:Adv S Manoj Kumar(Group Legal Advisor), Mujeeb Edavanna,സിറിൾ കുണ്ടൂർ,Younus Muhammed,Martin Palakkappillil, Kp Shameer,ജിതു നാരായണൻ, Parvathy Shankar 

  

  

 

  

   

  

  

ഭൂമി ദേവി

Raj Mohan

*കലിയുഗം*

ചമയച്ചാർത്തണിഞ്ഞു
മുഖം മിനുക്കിയ
ചതിക്കുഴികൾ.

കണ്ടും കൊണ്ടും
പഠിച്ചിട്ടും പഠിക്കാത്ത
പാഠങ്ങൾ.

നാടകാന്തം
കണ്ണീരണിഞ്ഞ
വിലാപം.

Kp Shameer

 

 

ദുസ്വപ്നം

ചന്ദനത്തിരിയുടെ ഗന്ധം...... ആരുടെയൊക്കയോ അടക്കിപ്പിടിച്ച സംസാരം.....!

ആരൊക്കെയോ വന്നുപോകുന്നു..!!

എന്‍െറ വീട്ടുമുറ്റത്ത് കൂടിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ പരിചിതരും അപരിചിതരുമുണ്ട്.

എന്‍െറ ഉറ്റസുഹൃത്തുക്കളായ ദീപുവും,ജോസും,മുഹമ്മദും വിഷാദഭാവത്തില്‍ നില്ക്കുന്നു.

മുറ്റത്ത് ഇട്ടിരിക്കുന്ന കസേരകളില്‍ ഇരിക്കുന്ന പല മുഖങ്ങളും അയല്‍പക്കക്കാരാണ്.

ഉമ്മറത്ത് കത്തിച്ചുവെച്ച നിലവിളക്കിലെ തിരിയില്‍ നിന്ന് ഉയരുന്ന കറുത്ത പുകകൊണ്ട് വിളക്കിന്‍െറ മുകളിലേയ്ക്കുളള തണ്ട് കറുത്തിരിക്കുന്നു.

ആരോ ഇടയ്ക്കിടെ നിലവിളക്കില്‍ എണ്ണ ഒഴിക്കുന്നുണ്ട്.
ആളിന്‍െറ മുഖം വ്യക്തമല്ല.

മുറിച്ചു വെച്ച മുറിത്തേങ്ങകളില്‍ ദീപങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു.
അതിന്‍െറ വെളിച്ചം അവിടമാകെ പരന്നിരിക്കുന്നു.

ആരോ....? ഒരു വാഴയില നിലത്ത് വിരിച്ചു.

അകത്തെ മുറിയില്‍ നിന്ന് വെളള പുതച്ച ശരീരം ആരൊക്കെയോ എടുത്ത് ഉമ്മറത്തേയ്ക്ക് കൊണ്ടുവരുന്നു.

അവര്‍ മൂന്നുപേരും കൂടെയുണ്ട് എന്‍െറ കൂട്ടുകാര്‍ ക്രിസ്ത്യനും,മുസ്ളിമും,ഹിന്ദുവും ആരും അവരെ എതിര്‍ക്കുന്നില്ല.

എന്തെ...?

ആരാണ് ഇവിടെ മരിച്ചത്...?

ഇലയില്‍ കിടത്തിയ മൃതദേഹത്തിന് ചുറ്റും ആരൊക്കെയോ വിലപിക്കുന്നു.

അവിടെ കരയുന്ന പലമുഖങ്ങളില്‍ രണ്ടു മുഖങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞു.

എന്‍െറ മക്കള്‍...!!

എന്‍െറ പൊന്നുമക്കള്‍ എന്തിനാണ് കരയുന്നത്...?

അവരുടെ അമ്മ എവിടെ....?

ഈ രണ്ടു കൊച്ചു കുട്ടികളെ തനിച്ചാക്കി അവളെവിടെപ്പോയി.....?

ആരാണ് എന്‍െറ വീട്ടില്‍ മരിച്ചത്....?

ഒറ്റ രാത്രികൊണ്ട് എന്താണ് ഇവിടെ സംഭവിച്ചത്....?

എന്‍െറ മക്കളോടും ഭാര്യയോടുമൊപ്പം ഇന്നലെ അത്താഴം കഴിച്ചതാണ്.

സാധാരണ ഞാന്‍ വൈകിട്ടെത്തുംമ്പോഴേയ്ക്കും കുട്ടികള്‍ ഉറങ്ങീട്ടുണ്ടാവും.

ഇന്നലെ എന്തോ അങ്ങനെ ഒന്നിച്ചിരുന്ന് അത്താഴം കഴിക്കണമെന്ന് തോന്നി കഴിച്ചു.

ഇന്ന് ഓഫീസില്‍നിന്ന്‌ നേരത്തെവന്ന് കുട്ടികളെ കാവിലെ ഉത്സവത്തിന് കൊണ്ടുപോകാമെന്നേറ്റതാണ് ഭാര്യയോട് ഒരുങ്ങിനില്‍ക്കാനും പറഞ്ഞതാണ്.

എനിക്ക് എന്‍െറ കുട്ടികളുടെ കരച്ചില്‍ സഹിക്കാനാവുന്നില്ല.

എന്നെ എന്തെ ആരും തിരിച്ചറിയുന്നില്ല..?

എന്‍െറ ഉറ്റ സുഹൃത്തുക്കള്‍ പോലും എന്നെ എന്തെ അറിയുന്നില്ല..?

ആരും തിരിച്ചറിഞ്ഞില്ലെങ്കിലും എന്‍െറ ഭാര്യക്ക് എന്നെ മനസ്സിലാവും.

പക്ഷെ അവള്‍ എവിടെ..?

ഇനി അവള്‍ക്കെന്തെങ്കിലും.....!!

എന്‍െറ തൊണ്ട വരണ്ടു.

ഇത്തിരി വെളളം കിട്ടിയിരുന്നെങ്കില്‍....!

ഈശ്വരാ അങ്ങനെ ഒന്നും സംഭവിക്കല്ലെ...!!!

ഇപ്പോള്‍ ഞാനും കരയുകയാണ്.

എന്‍െറ കൂട്ടുകാരും കരയുന്നു. ഇന്നലെ സന്ധ്യക്ക് തമ്മില്‍ കണ്ടു സന്തോഷമായി പിരിഞ്ഞതാണ്.

ഇനി ആരെയെങ്കിലും കാക്കേണ്ടതുണ്ടോ...?

അതു ചോദിച്ച കാര്‍ന്നോരെ എനിക്കറിയാം.
അമ്മയുടെ ഒരു അകന്ന അമ്മാവനാണ്.
ഇടയ്ക്കൊക്കെ വീട്ടില്‍ വന്ന് നില്‍ക്കാറുണ്ട്.

ഇല്ല...!

ആരോ പറഞ്ഞു.

ഞാന്‍ തളര്‍ന്ന മനസ്സുമായി കുട്ടികളുടെ അടുത്തേയ്ക്ക് നടന്നു.

അവരെ എന്‍െറ മാറോട് ചേര്‍ത്തുപിടിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞു.

പക്ഷെ അവര്‍ എന്നെ തിരിച്ചറിഞ്ഞില്ല....!

വെളളയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നത് എന്‍െറ കുട്ടികളുടെ അമ്മയാണോ..?

ആവാം....അവളെ ഇവിടെ കാണാനേയില്ലല്ലോ...!!

കഴിഞ്ഞ പതിനഞ്ചുവര്‍ഷം ഒരുമിച്ചു കഴിഞ്ഞവള്‍ സന്തോഷവും സങ്കടവും ഒക്കെ ഒരുമിച്ച് തന്നോടൊപ്പം പങ്ക് വെച്ചവള്‍.

മുഖത്തൂന്ന് ആ തുണി ഒന്ന് മാറ്റൂ....!!

അവസാനമായി ആര്‍ക്കെങ്കിലും ഒന്നു കാണണമെങ്കിലോ..?

കാരണവര്‍ പറഞ്ഞു.

ആരോ മുഖത്തുനിന്ന് തുണി മാറ്റി.

ഞാന്‍ ഞെട്ടി..!!

ഞാന്‍...ഞാന്‍ മരിച്ചുകിടക്കുന്നു.

അകത്തെ മുറിയില്‍ നിന്ന് ഒരു തേങ്ങല്‍ കേട്ടു...അത് അവളുടെ ആയിരുന്നു.

ഞാന്‍ പൊട്ടിക്കരഞ്ഞു.

എന്‍െറ ഭാര്യ ,കുട്ടികള്‍, സ്നേഹിതര്‍ എല്ലാവരരെയും പിരിഞ്ഞ്........

ഇന്നുമുതല്‍ ഞാന്‍ ഏകനാണ്.......

എനിക്ക് സഹിക്കാനാവുന്നില്ല......

അഛാ.....ഇന്നല്ലെ കാവിലെ ഉത്സവം....ഇന്ന് നേരത്തെ വരണെ അഛാ...

ചേട്ടന്‍ വരുംമ്പോഴേക്കും ഞങ്ങള്‍ ഒരുങ്ങി നില്‍ക്കാം പിന്നെ ഓഫീസില്‍ നിന്നു വരുംമ്പോള്‍     ഒരുമുഴം മുല്ലപ്പൂമാലകൂടി വാങ്ങണെ......!!

വാങ്ങാം....!

ഉറക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ ഭാര്യയേയും മക്കളെയും ചേര്‍ത്തുപിടിച്ച് കരഞ്ഞു.

ഒന്നും മനസ്സിലാകാതെ അവര്‍ പകച്ചു നിന്നു.

ഞാന്‍ അപ്പോഴും വിയര്‍ക്കുകയായിരുന്നു.......

Suresh Puthenvilayil

 

 

ആർത്തിയുടെ അരക്കില്ലം

കാലം നമുക്കായ് 

കാത്തൊരു തണലുകൾ
തല മറന്നു എണ്ണ തേച്ചു്
തച്ചുടച്ചു തരിശാക്കി. .....
ഹാ കഷ്ടം !

മണ്ണും മറന്നു നമ്മൾ
നമ്മിലെ നമ്മെ മറന്നു
മനുഷ്യത്ത്വം എന്നോ പറന്നു
മരുഭൂ തലങ്ങൾ പിറന്നു ..

മാനവ മൃഗമുണർന്നു
ആർദ്രമാം മനസ്സൊഴിഞ്ഞു
ആർഭാടം ആർത്തി കൂട്ടി
സ്വയം ,
വെന്തുരുകി കരയാൻ. ..!

പാന പാത്രങ്ങളൊഴിഞ്ഞു
പൂനിലാവും മറഞ്ഞു
ഇരുളിൻ ഇടനാഴിയിൽ
ചോര , നിറം മറന്നു ....!

കാശിന്ന് കനം ചിരിച്ചു
കൗരവർ പുനർജ്ജനിച്ചു
ചൂതാട്ടക്കളം നിറഞ്ഞു ..
കൃഷ്ണാ ..., നീ എവിടെ ??

ജിജി ...

 Jiji Hassan

 

ജീവിച്ചിരുന്നപ്പോൾ

ജീവിച്ചിരുന്നപ്പോൾ കിട്ടാഞ്ഞ അന്നവും വെള്ളവും ഇന്നൊരു വാഴയിലയിൽ പൂവും നെല്ലും എള്ളും ചേർത്ത് മാറോടണച്ചു പ്രാർത്ഥിച്ചു ഉരുട്ടിനൽകി നൊന്തുപെറ്റ മക്കളിന്നെനിക്ക്.. കൈകൊട്ടിവിളിച്ചപ്പോൾ ആർത്തിയോടടുത്തുവന്ന ബലിക്കാക്കകൾക്കൊപ്പം പുലരിയിലെ ഈ അത്താഴത്തിനന്ത്യം യാത്രയാവണം..
ഇനിയെനിക്കില്ലത്രേ വിശപ്പും ദാഹവും...!!! 

Ramesh Nair

 

 

 

നീ ....

തിരമാലകള് ഒരിക്കല് നീങ്ങിപ്പോയന്നിരിക്കും..

പക്ഷെ നിന്റെ ഓര്മകളെ കുറിച്ചുള്ള അലകള് എന്നും എന്റെ ചങ്കില് ആഞ്ഞടിച്ചു കൊണ്ടിരിക്കും.
കാലങ്ങള് പലതു മാറി, ദൂരങ്ങള് താണ്ടി ഏറെ, വിധി അതിന്റെ ചിത്രങ്ങള് പലതു മാറ്റിവരച്ചു, യാത്രയില് പലതു മോഹങ്ങളായി മനസിനെ കിഴ്പ്പെടുത്തി,
അപ്പോഴും നിന്നോടുള്ള എന്റെ കളങ്കമില്ലാത്ത പ്രണയത്തിന്റെ ശേഷിപ്പായി, പ്രപഞ്ചത്തിന്റെ ഏതോ യാമത്തില് കാലത്തിന്റെ യാത്രയിലെന്നോ അനന്ത വിഹായുസ്സില് വിധി കോറിയിട്ട ഏതോ ഒരു കാല്പ്പനിക ചിത്രം പോലെ
നിന്റെ മുഖം എന്റെ നെഞ്ചില് ഇന്നും മായാതെ നിക്കുന്നു

#സാഹി_ജീ_കെ

 Sahi Gk

കാൽവെള്ളയിലെ ചുംബനം

പ്രണയികളുടെ

പേരുകൊത്തിയ മീസാൻകല്ലിൽ
ചോരയിൽ പതിച്ചിടണം
നമ്മുടെ വിരലടയാളം.

പ്രണയബലിയുടെ താഴ്വരയിലിരുന്ന്
കടലും ആകാശവും
സംഗമിക്കുന്നിടത്തേക്ക്‌
വാക്കുകളെ പറത്തിവിടുക.
മലക്കുകൾക്കും ജിന്നുകൾക്കുമൊപ്പം
കിളികളും തുമ്പികളുമായി
അവ തിരിച്ചെത്തും.
അന്നെന്റെ പ്രേമിതക്കുനൽകും
കാൽവെള്ളയിൽ ആദ്യചുംബനം.
അവിടെ നിന്റെമൗനങ്ങളെ
അടവച്ചുണർത്തുക.
ഇഷ്ടമില്ലെങ്കിൽ.......ഭൂമിയിലെ
സർവ്വദുർഗന്ധങ്ങളിലും ചവിട്ടി
ആ സ്നേഹസ്പർശം മായ്ച്ചുകളയുക

 Ashokan Puthur

 

മഴ

പ്രണയിച്ചു കൊതി തീരാതെ വിൺമറഞ്ഞ

ആത്മാക്കളുടെ കണ്ണീരാണ് മഴയെങ്കിൽ
നീ നനയുന്ന മഴ എന്റെ പ്രണയമാണ്...
പൊലിഞ്ഞു പോയ സ്വപ്നങ്ങളുടെ

തേങ്ങലുകളാണ് മഴയുടെ സംഗീതമെങ്കിൽ,

നിന്നിൽ നിറയുന്നത്..
എന്റെ നഷ്ടങ്ങളുടെ മർമ്മരമാണ്...
മരണത്തിന്റെ തണുപ്പാണ് മഴയുടെ കുളിരെങ്കിൽ...
നീ പുതച്ചുറങ്ങുന്നത് എന്റെ നിശ്വാസങ്ങളാണ്...

ഈ മഴയും നീയുമാണെന്റെ പ്രണയം.. ♡

 Arun Arun Vygha

 

തിരുവാതിരപ്പാട്ട്
1 2 3 4 5 6
Go to page:

Free e-book «അക്ഷര വീട് മാസിക - Akshara Veedu Admin (best books to read for beginners .txt) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment