അക്ഷരം മാസിക- October- 2017 - Aksharam Magazine FB Group (fiction novels to read .txt) 📗
- Author: Aksharam Magazine FB Group
Book online «അക്ഷരം മാസിക- October- 2017 - Aksharam Magazine FB Group (fiction novels to read .txt) 📗». Author Aksharam Magazine FB Group
രാവിൽ മിന്നുമീ മിന്നലോ
രാവറിയാതെ രാവേറെയും
കരിനിലാ വെട്ടത്തിലെ
കിളിനിലാ വെട്ടമായിന്ന്
വിതുമ്പുന്ന കാർവണ്ടു പോൽ
വിൺമേഘമേ നീ അകലെയ്ക്കോ
അതോ ഇന്നെന്റെ ചാരത്ത്
അറിയാതെ വന്നെത്തി
തുള്ളിത്തുടിയ്ക്കുമെന്നെന്റെ ഉള്ളം
തുടിച്ചിടുന്നത് അറിവീല നേരോ
നിശ്ചയം ചൊല്ലി നീ പോയ നേരം
നിനവിൽ വരച്ചു ഞാനാ മഴവില്ലു
മാനത്തു വിടരുന്ന മയിൽപ്പീലിച്ചന്തം
മനതാരിൽ വിടർത്തി ഞാനറിയാതെ
നൃത്തം ചവിട്ടിയ നേരത്ത്
നീ നനച്ചിന്നെന്റെ മേനി...
തുള്ളികൾ തുള്ളി നീയെൻ
തൂവൽ വിരിപ്പിച്ച് മയിലാട്ടമാടിച്ച
മാനത്തെ പെൺകൊടി
മാനം വിടർത്തി നീ പെയ്തിടു
പറയാതറിയുന്നു മഴയേ നിൻ
പ്രണയം നിറയുന്ന നനവാർന്ന തുള്ളികൾ
ചൊല്ലിടുന്നെന്നെ നോക്കി നീ
ചൊല്ലാത്ത പരിഭവക്കണ്ണുനീർ
മാരി നീ തീർത്ത മായാത്ത മുത്തുകൾ
മുറ്റത്ത് ഓളം വിരിയിച്ചകന്ന നേരം
അറിയുന്നു ഞാൻ നിന്നുള്ളിലെ
അറയിൽ അറിയാതൊളിപ്പിച്ച
പ്രണയവുമീ പെയ്ത് തീർന്ന മഴ നീ
പോൽ... നിത്യം... ശാന്തം... സുന്ദരം
എ .ആർ-Aswathy Rajendran
മാനത്ത്(കവിത)
അന്തിയിൽ സിന്ദൂരവർണ്ണങ്ങൾ
വിതറുന്ന മാനത്ത്
ഏകയായ് ഞാൻ പോയിടുമ്പോൾ,
വിണ്ണിൽതൊട്ട എന്നിലെ ആത്മനൊമ്പരം
മഴയായ് പെയ്തിറങ്ങുന്നു.
ചുടുകണ്ണീർ മഴയിൽ
എന്റെ നഗ്നമാം
പച്ചമാംസത്തിലായ് '
ശുദ്ധിയാക്കിട്ടട്ടെ
മധുരപതിനേഴിന്റെ
മേനിയെ,
തുടച്ചു നീക്കിടട്ടെ ചുടുരക്ത മത്രയും,
ഒഴുകി പടർന്നിടട്ടെ
അഴുക്കുചാലിലായ്...
പിടഞ്ഞങ്ങു പോകുന്ന പ്രാണനിൽ ശേഷക്രിയക്കു വെക്കണം അല്പായുസിന്റെ അസ്ഥികൾ '
വേട്ടയാടി നരഭോജനം
ചെയ്തോരു ദേഹിയിൽ 'അല്പസുഖത്തിന്റെ വേദനയിൽ കരിഞ്ഞുണങ്ങിയ
ആയുസ്സും വിധിയുടെ നിയമങ്ങളെ 'പരിഹസിച്ചിടുന്നു -സിറിൾ കുണ്ടൂർ
കാൽചിലങ്കകൾ താളം ചവിട്ടുമാ കാട്ടുപെണ്ണിൻ ഹൃദയം കവരുവാൻ കാത്തു നിൽക്കുന്നിതാ
പൂമരച്ചോട്ടിൽ
കാലം എനിക്കേകിയപുണ്യം നുകരുവാൻ
കാട്ടുപെണ്ണിൻ കാലദോഷങ്ങൾ കാറ്റിൽ പറത്തുവാൻ
കാട്ടുപെണ്ണിൻ സുഗന്ധം നുകരുവാൻ കാത്തു നിൽക്കുന്നു
ഇനിയുള്ള ജന്മം.
നീ കൂടെ ഉണ്ടെങ്കിൽ രചിക്കാം
പ്രണയ മഹാകാവ്യം നമ്മുക്കായി
പ്രണയത്തിന്റെ
വേരുകൾ എന്നിൽ പടർത്തി
നീ എന്നെ ആഞ്ഞു പുൽകൂ
എന്റെ കരങ്ങളെ തൊടാതെ മനസ്സിൽ പ്രണയത്തിന്റെ തേരോട്ടം നടത്തൂ
ഞാൻ എഴുതി കൊണ്ടേയിരിക്കും
നമ്മുടെ പ്രണയകാവ്യം....Santhosh Pillai
ഊർജ്ജമില്ലെങ്കിലും
തെളിഞ്ഞു കിടക്കും
പനി മുറിയിലെ
ബൾബിൻ
കൂർത്ത വെട്ടം
ഞാനുറങ്ങാൻ
തുടങ്ങുമ്പോൾ
മിഴിയിൽ
അസുരനൃത്തം ചവിട്ടുന്നു.
തനിച്ചു
പനിച്ചു കിടക്കുമ്പോൾ
കണ്ണടച്ചാൽ ,
എനിക്ക് പൂമ്പാറ്റകളുടെയും
പല്ലികളുടേയും
ഭാഷ കേൾക്കാം.
നിലാവ് സ്വകാര്യം പറയുന്നു:
തലേ രാത്രി
സ്വപനങ്ങളിൽ
തീ പടർന്നുപാട്ടുനിലച്ച അൾത്താരയിലെ
ഒരു പെൺകുയിലിനെ കുറിച്ച്.
ഭയം തോന്നുന്നുണ്ട്:
അടുത്തിരിക്കുന്ന
ചില്ലലമാരിയിലെൻ
തണുത്ത മുഖം കണ്ട് .
മരിച്ചവരുടെ വസ്ത്രങ്ങൾ
അതിനകത്താണ് .
നിശ്ചലമായ
ആഴക്കിണർ പോലെ
ഞാനുറങ്ങുമ്പോൾ
വലിയ ഇരുമ്പ് തൊട്ടി
എന്റെ നെറുകയിൽ വീഴുന്നു.
നാസരന്ധ്രo പണിമുടക്കിലാണ്
ശ്വാസഗതികളുടെ തടസ്സമേറുന്നു .
കണ്ണിലിടയ്ക്കിടെയാരോ
പച്ചമുളകിറ്റിക്കുന്നു.
തലയ്ക്കു മുകളിൽ
ഒരു വിഷാദ രാഗമുതിർത്ത് തേങ്ങിക്കറങ്ങുന്ന പങ്കയിൽ നിന്നും നേർത്തൊരു ചൂടുകാറ്റിനെ തട്ടിക്കളഞ്ഞ്,
സെമിത്തേരി മീതെ
ഗതി കിട്ടാതെ അലഞ്ഞ്
വരുന്ന ഒരു തണുത്ത
കാറ്റ് പറന്നെന്റെ
ജനലരികിൽ
വന്നു നില്ക്കുന്നു .
പാതി മയക്കത്തിൽ
ഞാൻ അപ്പോൾ
മരിച്ചവരുടെ പരാതി കേൾക്കുകയായിരുന്നു.:
അങ്ങാടിയിലലഞ്ഞവനും
അരമനയിലുറങ്ങിയവനും
മരണക്കുഴിയിലെ
അസൗകര്യം വിവരിക്കുന്നു.
അതിലൊരുത്തി,
ശബ്ദം വിഴുങ്ങിവിളിച്ചു പറയുന്നു...
"എന്നെ കൊന്നതാണ്...
എന്നെ കൊന്നതാണ് "....
നാശത്തിന്റെ
കാഴ്ചകളിലേയ്ക്കുള്ള
ജനാലകൾ എന്തിനാണ് .!
മുറിപണിത വിരലിനെ ശപിച്ചു ഞാൻ
കണ്ണു മിഴിച്ചുറങ്ങി.
നേരം വെളുത്തിരിക്കുന്നു.
കടുത്ത പനിയിൽ ഉടൽ വിറക്കുന്നു.
ദീർഘയാത്ര മാറ്റി വച്ചത്
എത്ര നന്നായി .....കെ.എസ്. പ്രദീപ്.
അടഞ്ഞ് കിടന്ന വാതിലുകൾ
ശബ്ദത്തോടെ തന്നെ
തട്ടിത്തുറന്നത്
മോഷ്ടാവെന്ന പേരിനായിരുന്നില്ല
ക്ലാവ് പിടിച്ച ഇത്തിരി സ്വപ്നങ്ങൾക്ക്
ജീവൻ നൽകാമെന്ന വ്യാമോഹം
ശിലകളെ തട്ടിയുണർത്തിയപ്പോഴും
ശിൽപിയാകാനുള്ള മോഹമില്ലായിരുന്നു
പകരം - നിന്റെ രൂപം
കൊത്തിയെടുക്കാനുള്ള വിഫലശ്രമം
കിതച്ച് ഒഴുകുന്ന പുഴയിൽ മുങ്ങാംകുഴിയിട്ടത്
കൗമാര ചാപല്യമല്ലായിരുന്നു
ഉയർന്ന് വരുമ്പോൾ
കടവത്ത് വിറയാർന്ന ചുണ്ടുകൾ
നൂറ് തികച്ച് നെഞ്ചിൽ കൈവെച്ച
കാഴ്ച കൊതിച്ചായിരുന്നു
വറ്റിവരണ്ട പുഴക്കും
ഉളി തട്ടിത്തെറിപ്പിച്ച ശിലയ്ക്കും
മരണപ്പെട്ട സ്വപ്നങ്ങൾക്കും
ഇന്നൊരു കാവൽക്കാരനെ കിട്ടിയത്രേ
ഗോപകുമാർ മുതുകുളം-ഗോപകുമാർ മുതുകുളം
-------------------------------------------------------------------------------------------------
ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള എ൯െറ പുസ്തകം -HOW TO BECOME A LEADER(Steps to life Success)വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯)
https://www.amazon.com/dp/B076DZZQLX/?_encoding=UTF8&tag=boo0d5-20&linkCode=ur2&camp=1789&creative=9325
മഴയേ നീ പെയ്തിടു(കവിത)
നീ-(കവിത)
വസന്തങ്ങളില്‍ ഇലപൊഴിയുകയും
ശിശിരങ്ങളില്‍ പൂവിടുകയും ചെയ്യുന്ന
എന്നിലെ ഭ്രാന്തിന്‍റെ പേരാണ്
'നീ'
നമുക്കിടയിലുള്ള അകലമറിയാന്‍
ഞാന്‍
കാറ്റിനെ പറഞ്ഞുവിട്ടു
കാറ്റു പറഞ്ഞു ,
എനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ...
സ്വപ്നങ്ങളില്‍ ,
പാതി മുറിഞ്ഞ ഉടല്‍ ,
ഇനിയുമടര്‍ന്നു മാറാത്ത
നിന്‍റെ ചുണ്ടുകളുടെ നനവിലാണ് .
വള്ളുവനാടന്‍ ഡയറി
(കടപ്പാട് എന്‍റെ വായനയില്‍ നിന്ന് )Joy Abraham
പുനർജന്മം-കഥ
മിനികുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട ചുവന്ന നിറത്തിലുള്ള ഉടുപ്പും, കുറച്ച് ചോക്ലേറ്റ്‌സും വാങ്ങി, ശ്രീജയും അജയനും അന്നമോളുടെ വീട്ടിലെത്തി. ഇന്ന് അന്നയുടെ പിറന്നാളാണ്. അവിടെ പാർട്ടി തുടങ്ങിയിരുന്നു.
അന്നമോൾ ഓടിവന്ന് അവരെ എതിരേറ്റു.
"മമ്മീ, ദേ ശ്രീജാന്റി എത്തി", അവൾ വിളിച്ചുപറഞ്ഞു.
ശ്രീജ അവളെ ചേർത്തുപിടിച്ച് ഇരുകവിളിലും ഉമ്മകൾ നല്കി, പിറന്നാൾ ആശംസകൾ ചൊല്ലി, വാങ്ങിച്ച സമ്മാനങ്ങൾ അവൾക്ക് നല്കി.
അന്നമോൾ സന്തോഷത്തോടെ വേഗം എല്ലാം തുറന്നുനോക്കി.
ഉടുപ്പെടുത്ത് ദേഹത്തോട് ചേർത്തുപിടിച്ച്, വിടർന്ന കണ്ണുകളോടെ അവൾ അവളുടെ മമ്മിയോട് പറഞ്ഞു "ഹായ്, ചുവപ്പ്.. എന്റെ പ്രിയപ്പെട്ട നിറം".
അത്ഭുതത്തോടെ അവൾ ശ്രീജയെ നോക്കി "ആന്റിക്ക് എങ്ങനെ അറിഞ്ഞു, എനിക്കിഷ്ടമാണ് ഈ നിറമെന്ന്?" അന്നയുടെ അമ്മ ഒന്നും മിണ്ടാതെ അവളുടെ തലയിൽ തലോടി, വാടിയ ചിരി ചിരിച്ചു.
ശ്രീജയുടെ കണ്ണുകളിൽ നനവ് പടർന്നു. അജയൻ മറ്റെന്തോ ശ്രദ്ധിക്കുന്നപോലെ അല്പം മാറി നിന്നു.
"മോൾക്ക് ഇഷ്ടമാവുമെന്ന് എനിക്കറിയാമായിരുന്നു" ശ്രീജ അന്നമോളെ ചേർത്തുപിടിച്ച് പറഞ്ഞു.
അന്നമോൾ സന്തോഷത്തോടെ ബാക്കി കുട്ടികളുടെകൂടെ കളിക്കാൻ പോയി.
അന്നയുടെ അമ്മ ശ്രീജയുടെ കൈകൾ അവരുടെ കൈയ്യിൽ കൂട്ടിപ്പിടിച്ച്, നിറകണ്ണുകളോടെ പറഞ്ഞു. "നിങ്ങൾ ഇല്ലായിരുന്നെങ്കിൽ, എന്റെ അന്നമോള് ..."
വിതുമ്പൽ ഒതുക്കാൻ അവർ പാടുപെട്ടു. "എനിക്ക് എന്റെ മോളെ തിരിച്ചുകിട്ടിയപ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ മോള് നഷ്ടമായല്ലോയെന്ന് ആലോചിക്കുമ്പോൾ.." അവർക്ക് മുഴുമിക്കാനായില്ല.
ശ്രീജയുടെ കണ്ണുകളും നിറഞ്ഞുതുളുമ്പി..
അജയൻ അവളുടെ അടുത്തുവന്ന് തോളിൽ ചേർത്തുപിടിച്ചു പറഞ്ഞു, "ഞങ്ങളുടെ മിനിക്കുട്ടിയുടെ ഹൃദയംകൊണ്ട് അന്നമോൾക്ക് ഒരു ജീവിതം കിട്ടിയല്ലോ. അവളുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും."
ശ്രീജ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു "അന്നമോളെ കാണുമ്പോൾ, ഞങ്ങൾക്ക് മിനിക്കുട്ടിയെ നഷ്ടമായെന്ന് തോന്നുന്നേയില്ല. ഇപ്പോഴത്തേക്ക് ഇത്രയും മതി ഞങ്ങൾക്ക്.. "Kavitha Menon
Imprint
Text: Akshara Magazine FB Group
Images: Akshara Magazine FB Group
Cover: Akshara Magazine FB Group
Editing: Raj Mohan
Translation: Akshara Magazine FB Group
Layout: Akshara Magazine FB Group
Publication Date: 10-01-2017
All Rights Reserved
Dedication:
Dedicated to literature lovers.
Comments (0)