bookssland.com » Literary Collections » അക്ഷരം മാസിക- October- 2017 - Aksharam Magazine FB Group (fiction novels to read .txt) 📗

Book online «അക്ഷരം മാസിക- October- 2017 - Aksharam Magazine FB Group (fiction novels to read .txt) 📗». Author Aksharam Magazine FB Group



1 2 3
Go to page:
ആമുഖം

അക്ഷരം Digital മാസിക October 2017----അക്ഷരസാഗരം-/കാവ്യ വഴിത്താര /ഭക്തിസാഗരം/സ്നേഹ താരകം- Snehatharakam/FOOD MAGAZINE  എന്നീ മുഖപുസ്തക ഗ്രൂപ്പുകളുടെ സഹകരണത്തോടെ ഡിജിറ്റലായി 
പ്രസിദ്ധീകരിച്ചിരിക്കുന്നു. എഴുത്തിനെ സ്നേഹിക്കുന്ന പ്രിയകൂട്ടാളികൾക്കായ്‌ ഒരു കൊച്ചു FB കൂട്ടായ്മ... അക്ഷരം മാസിക.


എഴുതാൻ ഒരു ഇടം ഇല്ലാത്തതിന്റെ പേരിൽ ആരും അറിയാതെ പോകുന്ന ഒരുപാടു തൂലികകൾ... മനസ്സിനുളളിൽ വിരിയുന്ന ആ ചിന്തകൾക്കും തോന്നലുകൾക്കും ഒരു കൊച്ചു വേദി... അക്ഷരം മാസിക

 

ഇവിടെ നമ്മൾ കോറിയിടുന്ന ഓരോ വരികളും,അതിൽ വലിയൊരു ആശയമോ പാഠമോ ഇല്ലെങ്കിൽ കൂടെ ആ മഷിപ്പാടുകൾ നമ്മുടെ മനസ്സിന്‌ ഒരുപാട്‌ മധുരം സമ്മാനിക്കും.....

 

എഴുതാൻ കഴിയാത്തവരായി ഈ ഭൂമിയിൽ ആരുമില്ല മറ്റുളളവരുടെ വരികൾക്ക്‌ ഉടമകളാവാതെ സ്വന്തമായി എഴുതാൻ ശ്രമിക്കുക. ഇഷ്ടപെട്ട നമ്മുടെ വരികൾ കൂട്ടുകാർക്കു പങ്കുവെക്കുക....ഡിജിറ്റലായ അക്ഷരം മാസിക ജ൪മ്മ൯ പ്രസാധകരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. പേജ് മറിച്ച് വായിക്കാം. അതിനൂതനമായ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി ജർമ്മൻ പ്രസിദ്ധീകരണ കമ്പനിയുടെ പിൻബലത്തോടെ സാഹിത്യ ലോകത്തിന്റെ നവ്യമായൊരു വാതായനം സഹൃദയർക്കായ് ഒരുക്കുന്ന അക്ഷരം ഡിജിറ്റൽ മാസിക. മുഖപുസ്തകത്തിലെ മുഖ്യ എഴുത്തുകാരുടെ....തിരഞ്ഞെടുത്ത രചനകളാണ് ഈ ലക്കത്തിലുള്ളത്.

 

 

(Writers FB page link added to their writing.)


    എല്ലാവർക്കും നന്മകൾ നേർന്നു കൊണ്ട്‌ 

 

Rajmohan-chief Editor - അക്ഷരം മാസിക 

 

  Chief Editor e-Page:- https://www.facebook.com/Rajmohanepage/

 Chief Editor Website:- https://prrajmohan.wordpress.com/blog/

Chief Editor Author Page in AMAZON :-https://www.amazon.com/author/rajmohan

Magazine controlled by the following FB Groups.

 ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക

https://www.facebook.com/groups/508054989269794/

Digital Production:- അക്ഷരം മാസിക

https://www.fb.com/aksharamdigitalmagazine/

 

 ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരസാഗരം-Aksharasagaram

https://www.facebook.com/groups/1534815413490719/

ഫേസ്ബുക്ക് ഗ്രൂപ്പ്:-കാവ്യ വഴിത്താര

https://www.facebook.com/groups/674676489243524/

 

 വെബ് സെറ്റ്:-http://wordemagazine.wordpress.com/blog

                   

   Prepared By: Admin Group-അക്ഷരം മാസിക

  Sub Editors:-Deepasoman Devikrupa,Biju Mohan,Aluvila Prasad Kumar,ജയദേവൻ കെ.എസ്സ്

 


 

 

 

Chief Advisor: Joy Abraham (Vssc മു൯ ശാസ്ത്രജ്ഞ൯ ) 

 Editorial Board: - സിറിൾ കുണ്ടൂർ,Krishnakumar Payyanur,Vinod Pillai Attingal

 

 

ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള എ൯െറ കവിതാ സമാഹാരം വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯)
https://www.amazon.in/xD39-xD43-xD26-xD2F-Malayalam-ebook/dp/B0768JR8FG/ref=as_sl_pc_qf_sp_asin_til?tag=wordemagazine-21&linkCode=w00&linkId=289f27011a92a35ab93364fe1d95f49a&creativeASIN=B0768JR8FG

പ്രണയം... വിരഹം(കവിത)

Rajmohan പ്രണയം ഒരിക്കലൊരു....
കഥയായ്.... നമ്മെത്തേടിയെത്തുന്നു
അത്... നാം കണ്ട ഒരു സിനിമയിലെ...
കഥപോലെയായിരിക്കാം....

പ്രണയം നാം വായിച്ച... മുത്തശ്ശിക്കഥകൾ പോലെ...ഒന്നായിരിക്കാം... 
എന്നുമൊരു സത്യമാവാൻ നാം
കൊതിക്കുന്ന ഒരു.... യഥാ൪ത്ഥ കഥ... 

നമ്മുടെ... ഇഷ്ടങ്ങളിലേറ്റവും... 
വലുതായി... തീരുന്നു.. പ്രണയമെന്നും... 
അറിയാതെ... എപ്പോഴോ.... 
നമ്മെത്തേടി.... വരുന്നു.... പ്രണയം

പക്ഷെ ....നാം ഇഷ്ടപ്പേടാതെത്തും
വിരഹവുമൊരു സത്യമാണ്
കണ്ണുനീരിന്റെ നനവുള്ള
സത്യം....പ്രണയവുമായ് എന്നും.... 
പോരാടുവാനെത്തുന്നീ വിരഹം.... 

അതുകൊണ്ടാവാം...എന്നും
പ്രണയകഥകളും...വിരഹം
നിറഞ്ഞ.. കഥകളും...
ഹിറ്റാകുന്നു.... സിനിമയിലും
സീരിയലിലും... 

ഇന്നി൯െറ... സിനിമയിലൂടെ.... 
സീരിയലിലൂടെ... പ്രണയവും....വിരഹവും
ആഘോഷമാക്കുന്നു... 
പുതു.... തലമുറ.... 

അന്ന്.... പ്രണയവും.... വിരഹവും
ആഴമേറുന്നൊരു.... വികാരമായിരുന്നു.... 
നെഞ്ചുതക൪ക്കും.... ഒരു വേദനയായിരുന്നു...
(രാജ്മോഹ൯- www.fb.com/Rajmohanepage)

 

 ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള എ൯െറ കഥാ സമാഹാരം വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯) 

 

https://www.amazon.in/xD15-xD25-xD4D-xD42-Malayalam-ebook/dp/B0768VFRXY/ref=as_sl_pc_qf_sp_asin_til?tag=wordemagazine-21&linkCode=w00&linkId=b5cb45c824fdb8f2e6fbf10bd635a660&creativeASIN=B0768VFRXY

അടച്ചുപൂജിയ്ക്കുമ്പോൾ(കവിത)

 വാഗ്ദേവതക്കു മുൻപിൽ
എനിക്കടിയറവ് വെയ്ക്കാനുണ്ട്
കേൾവിയില്ലാതെ,
തിരിയണഞ്ഞുപോയ
കുഞ്ഞുനിലവിളികൾ 
മൂർച്ചയില്ലാതെ,
ചുണ്ടുമുറിഞ്ഞുവീണ
വലിയ ആയുധങ്ങൾ 
നാവുനീട്ടി എഴുതിവാങ്ങിച്ച നീ
നാളെ കൈകൾ നീട്ടുമ്പോൾ ഹരിശ്രീകുറിക്കാൻവേണ്ടി
മാത്രമെൻ നെഞ്ചിലെ കനലുകളെരിഞ്ഞുതീരാതെ 
കാത്തിരുന്നെങ്കിൽ!-സദൻ തോപ്പിൽ

ദി മ൪ഡ൪.... (ത്രില്ല൪ നോവൽ)

അന്നത്തെ പുലരിപോലും നിശ്ചലമായി നിലകൊണ്ടു... വിമലി൯െറ ഉണർവ്വിന്റെ ഉത്സാഹമൊക്കെ അങ്ങു കെട്ടടങ്ങിയത് ആ പത്രവാ൪ത്ത കണ്ടശേഷമായിരുന്നു.വിളറിയ ആ പ്രഭാതത്തിലെ മധുരമേറിയ ചായയും കുടിച്ച് വായന തുടങ്ങിയപ്പോഴാണ് ആ വാ൪ത്ത കണ്ണിലുടക്കിയത്.

അപ്പോഴാണ് അദ്ദേഹം ന്യൂസ്പേപ്പറിൽ ആ മുഖം ശ്രദ്ധിച്ചത്...ഇതു പ്രിയ അല്ലേ? 
അതേ .....പഴയ മേൽവിലാസം തന്നെ.
അവൾ ഈ ലോകത്തിൽ നിന്നു എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുകയാണ് അതും കൊലപാതകം. ..മനസൊന്നു പിടഞ്ഞു അവസാനമായി ഒന്നു കാണുവാൻ പോലും സാധിച്ചില്ല.

കേസ് അന്വേഷണം നടത്തുന്നത് ഇ൯സ്പെക്ട൪ രാജ്കുമാറായിരുന്നു. അദ്ദേഹത്തെ കണ്ട് വിമൽ അവരുടെ ജീവിത കഥ പറഞ്ഞു.

ഓരോരോ വിചാരങ്ങൾ പഴയ കാലത്തിന്റെ ഏടുകൾ ഒന്നൊന്നായി നിവർത്തിയെടുത്തു. 
പ്രിയ....മനോഹരമായ മുഖവും, ആക൪ഷകമായി മഷിയെഴുതിയ കണ്ണുകളും ആരേയും ആക൪ഷിക്കുന്ന വാക്സാമ൪ത്ഥ്യവും.

ആദ്യമായി പ്രിയയെ കണ്ടത് ഓ൪മ്മയിലെത്തി... പഠന സംബന്ധമായി ഏറണാകുളത്തേക്ക് വണ്ടി കയറാ൯ മനസ് അനുവദിച്ചില്ലെങ്കിലും പോയേ വഴിയുള്ളു .ജനറൽ കംപാർട്മെന്റിൽ തിരക്ക് കുറഞ്ഞിരുന്നു .

ഒരു ബുക്ക് കയ്യിൽ കരുതിയിരുന്നു വായിക്കാൻ വലിയ താല്പര്യമുള്ള ത്രില്ല൪ നോവലാണ്.

ഞാൻ പ്രിയ.....നിങ്ങൾ എങ്ങോട്ടേക്കാണ് ?
മുഖമുയർത്തി നോക്കി ......ഞാൻ എറണാകുളത്തേക്ക് .
വിരോധമില്ലെങ്കിൽ നമുക്കു അല്പനേരം സംസാരിക്കാം ?
ഈ പെണ്ണിന് വട്ടാണോ? അപരിചിതനായ എന്നോട് ഇങ്ങോട്ടു കയറി സംസാരിക്കാമോ എന്ന്‌
ശരി .......അതിനെന്താ ?
അവളുടെ സംസാരം എന്നിലേക്ക്‌ അങ്ങു പെയ്തു തോരുകയായിരുന്നു. വിഷയങ്ങൾ ഒരു വിഷയമേ അല്ലാതായി മാറി ...!

ആ കൂടിക്കാഴച്ചകൾ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല ..അടുപ്പം കൂടി വന്നു.

ഒരിക്കൽ അവൾ ചോദിച്ചു ....എന്താണ് തെറ്റും ശരിയും ?
എന്താ ഇപ്പോൾ ഒരു ചോദ്യം ?
പറ വിമൽ .....
ഒരാൾ അറിയാതെയും അറിഞ്ഞുകൊണ്ടും ചെയ്തുപോയേക്കാവുന്ന കാര്യമാണ് തെറ്റ് ...

അവളുടെ ഓരോ വരവുകൾക്കും നൂറു നൂറു ചോദ്യങ്ങളും ഒരായിരം സ്നേഹത്തിന്റെ ഉത്തരങ്ങളും പങ്കു വക്കാൻ കാണും.ഒന്നും ആവശ്യപ്പെടാതെ ... സ്നേഹിച്ചു .
ഒരു വലിയ നായർ കുടുംബത്തിലെ ഏക അവകാശി .
അവരുടെ വീട്ടുകാരുമായി.....ഒടുവിൽ വഴക്കിടേണ്ടിവന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ഇറങ്ങി വരാ൯ അവളൊരുക്കവുമില്ലായിരുന്നു.

ഒടുവിലൊരിക്കെ.... ഇറങ്ങി വരാ൯ തയ്യാറല്ലെ൯കില് ഇനി കാണാൻ വരരുത് എന്ന്‌ താക്കീതു ചെയ്തു പറഞ്ഞയച്ചു ..എന്നിട്ടും പലപ്പോഴും അവൾ കാത്തുനിന്നു ......!

പ്രിയ...ഒരിക്കൽ പറയുകയുണ്ടായി .....ഞാൻ സ്നേഹിച്ച ആദ്യത്തേതും അവസാനത്തേതുമായ ആള് നീയാണ് ......ഇനിയൊരു പ്രണയംഎനിക്ക് ഇല്ല .

അവസാനമായി കണ്ടത് .......അവൾ മുംബെക്കു പോകാനായി ഒരുങ്ങിയപ്പോൾ ആണ് .

വിമൽ.. എനിക്ക് നിന്നെ ജീവനാണ്.എന്നിൽ നിന്നു നീ അകന്നുപോകുന്നതു എന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ് ...എങ്കിലും നിന്റെ ജീവിതത്തിൽ ഞാൻ ഇനി വേണ്ട.....എന്നും എന്റെ സ്നേഹം നിനക്കു മാത്രം .

പിന്നീട് ഒരിക്കലും അവൾ ചോദ്യങ്ങളും ഉത്തരങ്ങളുമായി എന്നെ തേടി വന്നില്ല .
പലപ്പോഴും ഒറ്റപ്പെടലിൽ ഞാൻ അവളെ തിരഞ്ഞു ........!
എന്തു തെറ്റും ശരിയും ........ജീവിത നാടകം ആടുകയല്ലേ നാം... ഓരോ കോലത്തിലും .

പ്രിയ ബാക്കിവച്ചുപോയ ജീവിതത്തിൽ ഏകനായി ഞാൻ യാത്ര ചെയ്തു ....
പ്രണയിക്കാൻ വേണ്ടി മാത്രം ജീവിതത്തിലേക്ക് ഇറങ്ങിവരുന്ന ചില സാക്ഷികൾ .

ഓർമയിൽ ഇപ്പോഴും അവൾ .......മരണം ഓ൪മ്മകളെ.... മറയ്ക്കില്ലല്ലോ....

അതേ .......പുതിയൊരു പുലരിക്കായ് വിമലിനിയും ..കാത്തിരിക്കുകയാണ്.... പ്രണയിനിയുടെ കൊലപാതകരഹസ്യം അറിയാ൯ അവനെ.... ഇനിയും ജീവിക്കാൻ പ്രേരിപ്പിക്കുകയാണ് .ആരാണ് പ്രിയയെ കൊന്നത്... 
(തുടരും) 
(രാജ്മോഹ൯- www.fb.com/Rajmohanepage)

 

പ്രണയവിപ്ലവം(കവിത)

 

അച്ഛന്റെ കടമകൾ -കഥ

ഏട്ടാ അച്ഛൻ വന്നു എന്നാർത്ത് വിളിച്ചു വരുന്ന അനിയത്തിമാർ, അനിയൻ. എന്തിനാണു അറിയോ ?
ചായക്കട പൂട്ടി വരുമ്പോൾ ബാക്കി വരുന്ന വട, അപ്പം, പിന്നെ കുറെ പലഹാരങ്ങളുടെ പൊടികൾ ഒക്കെ കഴിക്കാൻ. 
കുഞ്ഞുങ്ങളെ ഉറങ്ങിയോ ?എന്ന അച്ഛന്റെ ചോദ്യം, എന്താ കഴിച്ചു മക്കളെ.

കുറച്ചു കഞ്ഞി തന്നു അമ്മ, വിശപ്പ് മാറിയില്ല എന്ന ഒരേ സ്വരം.

അമ്മയുടെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അച്ഛനെയും കൂടുതൽ വിഷമം ആക്കി. കണ്ണ് തുടച്ചു അച്ഛന്റെ കയ്യിൽ കടലാസ് പൊതിയും കയ്യുടെ വിയർപ്പു കാണാമായിരുന്നു. വിറച്ചു കൊണ്ട് തരുന്ന പലഹാരം പൊതിയും നനഞ്ഞു കുതിർന്നു.

മൂത്ത മകൻ എന്ന എന്റെ സ്ഥാനം എല്ലാവർക്കും പലഹാരങ്ങൾ ഓഹരി വെച്ചു കൊടുക്കാൻ കൂടെ ഉണ്ടായിരുന്നു. 
രണ്ടു അനിയത്തിമാർ, ഒരു അനിയൻ, അച്ഛൻ, അമ്മ പിന്നെ എന്റെ കൂടെ ആറു ഓഹരി വെക്കാൻ മുതിർന്നപ്പോൾ അച്ഛൻ ഇടാറിയ സ്വരത്തിൽ പറഞ്ഞു മക്കളെ എനിക്ക് വേണ്ട, ഞാൻ കഴിച്ചു, അമ്മക്ക് കൂടെ കൊടുക്കണം എന്ന് അച്ഛന്റെ സ്വരം.

ഇടക്കൊക്കെ വരുന്ന ഇത്തരം സമയം അച്ഛൻ കഴികാതെ ഇരിക്കുമ്പോൾ അത് അമ്മയിൽ, പിന്നെ എന്നിലും സംശയം തുടങ്ങി. 
ദിവസങ്ങൾ കുറെ കഴിഞ്ഞു അച്ഛൻ ചായക്കട നടത്താൻ കഴിയാത്ത വിധം അസുഖം ആയി തുടങ്ങി. 
എന്നും വരുന്ന അസുഖം, അവശത പിന്നെയും ഞങ്ങളെ കൂടുതൽ തളർത്തി.

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കാരണവർ സ്ഥാനം, മൂന്നും, നാലും വയസ്സ് താഴെയുള്ള എന്റെ സഹോദരങ്ങളെയും, അച്ഛൻ, അമ്മ എന്നിവരുടെ സംരക്ഷണം കൂടെ എനിക്ക് മുകളിൽ ആയിരുന്നു.

ആശുപത്രിയിൽ കിടക്കാൻ മടിച്ചിരുന്ന അച്ഛൻ, അതിനും അടിമ ആയിതുടങ്ങി. മൂന്നു സെന്റ് സ്ഥലം, ഇടിഞ്ഞു പൊളിയാരായ വീട്ടിൽ സൗകര്യമില്ല. 
അടുത്ത ഒരു കൂടുകാരന്റെ ഓല മേഞ്ഞ ഒരു ചായക്കട നടത്തുന്ന ചുമതല അമ്മയിൽ ആയി. 
അച്ഛന്റെ മരുന്ന്, ഞങളുടെ പഠിപ്പു, വീട്ടിൽ ചിലവ്, ബാങ്കിൽ നിന്നും വീട് പൊളിഞ്ഞ ഭാഗം കുറച്ചു നേരെ ആകാൻ എടുത്ത ലോൺ ഒക്കെ കൂടെ കൂട്ടി നോക്കിയാൽ ഒത്തു പോവാൻ ബുദ്ധിമുട്ട്.

അങ്ങിനെയുള്ള ഓരോ കാര്യങ്ങൾ ഓർത്ത് ഞാനും അച്ഛനോട്, അമ്മയോട് പഠിപ്പു നിർത്താൻ പോവാ എന്ന് അവതരിപ്പിച്ചു. 
അതിനു രണ്ടാളും സമ്മതം തന്നില്ല.

കൂടുകാരൻ ആയിരുന്ന ഒരാളുടെ അച്ഛന്റെ പലചരക്കു കടയിൽ നിന്നോളാൻ ആവശ്യപ്പെട്ടു.
രാവിലെ എഴുന്നേറ്റു കുളികഴിഞ്ഞു ചായക്കടയിലേക്ക് കുറച്ചു നേരം അമ്മയെ സഹായിക്കാൻ, പിന്നെ രാവിലെ എന്തെങ്കിലും കഴിച്ചു അച്ഛന്റെ കഞ്ഞി ആയി വീട്ടിലേക്, അവിടെ നിന്നും കൂടപ്പിറപ്പൂ കളെ കൂട്ടി വീണ്ടും ചായക്കട പോവും. അതിനു ശേഷം പലചരക്കു കടയിൽ.

സ്കൂളിൽ 9 മണിക്ക്, പിന്നെ വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ കടയിലേക്ക്.
ദിവസം തരുന്നത് 20 രൂപ, ശനിയാഴ്ച, ഞായറാഴ്ച ദിവസം 75 ആയിരുന്നു കൂലി.

അച്ഛന്റെ അടുത്ത് ഇരുന്നു ഓരോന്ന് ചോദിച്ചിരുന്നുകൊണ്ട് ഇരിക്കുമ്പോൾ, അച്ഛൻ ഞങ്ങളെ നോക്കാൻ ബുദ്ധിമുട്ടിയ ഓരോന്ന് പങ്ക് വെച്ചു. ആ വർത്തമാനം ഇടയിൽ ആണ് അച്ഛൻ പറഞ്ഞത് രാത്രിയിൽ കൊണ്ട് വരുന്ന പലഹാരങ്ങൾ അച്ഛൻ ഒന്നും കഴികാതെ ആയിരുന്നു എന്നത്. 
മക്കളുടെ വിശപ്പു മാറിയില്ല എന്ന രോദനം എന്നെ രാത്രിയിൽ ഉള്ള വിശപ്പു ഇല്ലാതെആക്കി എന്നായിരുന്നു മറുപടി.

സ്കൂളിൽ പഠിക്കാൻ വേണ്ട സമയം രാത്രിയിൽ എന്നെ ഉറക്കം കുറച്ചു. അച്ഛന്റെ അസുഖം കൂടുതൽ ആയി തുടങ്ങി. അത് അമ്മയുടെ ചായക്കട പൂട്ടാൻ കാരണം ആയി.
എന്നിൽ മാത്രം ആശ്രയിച്ചു ഉള്ള ജീവിതത്തിൽ, ഞാൻ ഒരു പക്വത ഉള്ള കുടുംബനാഥൻ ആയി തീർന്നു. 
പത്താം ക്ലാസ്സിൽ അരകൊല്ല പരീക്ഷ കഴിഞ്ഞു. എല്ലാ അലച്ചിൽ കൂടെ മാർക്ക്‌ കുറഞ്ഞു. 
നായര് മാഷ് ഒരുപാട് ചീത്ത പറഞ്ഞു. അദ്ദേഹത്തിന്റെ എന്നോട് ഉള്ള താല്പര്യം എന്റെ ജീവിതത്തിൽ ഇനി പത്താം ക്ലാസ്സ്‌ പൂർത്തിയാക്കി പോവാൻ കഴിയില്ല എന്നു കൂടുതൽ വിഷമം ആക്കി.

ഇനിയും ഞാൻ പാർട്ട്‌ ആയി ചെയ്യുന്ന ജോലി കൊണ്ട് ഒന്നും ആവില്ല എന്ന് മനസ്സിൽ ആക്കി അച്ഛനോട്, അമ്മയോട് പറഞ്ഞു.
പഠിപ്പു നിർത്താൻ 
അച്ഛന് പകുതി സമ്മതം ആയിരുന്നു, എങ്കിലും അമ്മ സമ്മതിച്ചില്ല.

അമ്മ വീട്ടു ജോലിക്ക് പോവാൻ തയ്യാർ ആയി.
അമ്മയുടെ തീരുമാനം അംഗീകരിച്ചു കൊണ്ട് പിന്നെയും സ്കൂളിൽ പോവാൻ തുടങ്ങി. 
അമ്മ ജോലിക്ക് നിൽക്കുന്ന മുഹമ്മദ് ഇക്ക നല്ല നിലയിൽ എന്നെ പഠിക്കാൻ വേണ്ടത് ചെയ്തു. അതുകൊണ്ട് എന്റെ പലചരക്കു കടയിൽ ഉള്ള ജോലി കൂടെ നിർത്തി. പഠനത്തിൽ കൂടുതൽ ശ്രദ്ദിച്ചു. അത് എനിക്ക് കൂടുതൽ മാർക്ക്‌ നേടാനും, സഹായിച്ചു. 
കോളേജിൽ അഡ്മിഷൻ കിട്ടാൻ എനിക്ക് മാർക്ക്‌ സഹായം ആയി. 
കീറിയ പാന്റും, ഷർട്ടും ആയി അഡ്മിഷൻ വേണ്ടി ചെന്ന എന്നോട് വളരെ ദയനീയ നിലയിൽ ആണ് പെരുമാറിയത്. 
അദ്ദേഹത്തിന്റെ ചോദ്യങ്ങൾ, പിന്നെ കുടുംബകാര്യങ്ങൾ ഒക്കെ ഉള്ള ചോദ്യം എന്നെ കണ്ണുനീർ തുള്ളികൾ കൊണ്ട് നിറഞ്ഞു.
എങ്കിലും അയാൾ എന്നെ സെലക്ട്‌ ചെയ്തു. കാരണം മാർക്ക്‌ 60 ശതമാനത്തിൽ വലിയ കുറവ് ഇല്ലായിരുന്നു. 
പിന്നെ കീറിയ ഷർട്ട്‌, പാന്റ് ഒക്കെ കണ്ടു.
അതായിരിക്കും എന്ന് കരുതി. 
അല്ലായിരുന്നു അത് നായർ സാറിന്റെ മോനായിരുന്നു. 
അങ്ങിനെ സാറിന്റെ മോൻ ചെയ്ദ ഉപകാരം അഡ്മിഷൻ. 
അതും കഴിഞ്ഞു. അമ്മയുടെ വരുമാനത്തിന്റെ ഉള്ളിൽ ഒതുങ്ങി നിൽക്കുന്ന ജീവിതം, പഠിപ്പു ഒക്കെ അങ്ങിനെ ഒരു വിധം രണ്ടു വർഷം കോളേജിൽ കഴിഞ്ഞു. 
പ്രീഡിഗ്രി കഴിഞ്ഞു ഒരു വർഷത്തിൽ കൂടുതൽ പിന്നെയും കടയിലേക്ക്.
മുഹമ്മദ് ഇക്കയുടെ കാരുണ്ത്തിൽ പാസ്പോര്ട്ട് എടുത്തു. അങ്ങിനെ അയാളുടെ കാരുണ്യം കൊണ്ട് ഗൾഫിൽ എത്തി. 
അതുകൊണ്ട് കുടുംബം പ്രശ്നം ഇല്ലാതെ പോയി തുടങ്ങി. അനിയത്തിമാർ ഒക്കെ കല്യാണത്തിന് ആയി തുടങ്ങി. ഒരു ദിവസം ലീവ് ഇല്ലാതെ ഉള്ള പണി എടുത്തു രണ്ടു പേരെയും കല്യാണം കഴിച്ചുകൊടുത്തു. ഇനി അനിയൻ അവനെ കൂടെ ജോലി ആക്കി കൊടുക്കണം. പിന്നെ എനിക്ക് വിവാഹം കഴിക്കണം.

ഒരുദിവസം പോലും ലീവ്

1 2 3
Go to page:

Free e-book «അക്ഷരം മാസിക- October- 2017 - Aksharam Magazine FB Group (fiction novels to read .txt) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment