bookssland.com » Literary Collections » അക്ഷര വീട് മാസിക - Akshara Veedu Admin (best books to read for beginners .txt) 📗

Book online «അക്ഷര വീട് മാസിക - Akshara Veedu Admin (best books to read for beginners .txt) 📗». Author Akshara Veedu Admin



1 2 3 4 5 6
Go to page:
അതിലൊന്നായിരുന്നു...അര ലക്ഷം വില വരുന്ന ഐ-ഫോണ്‍.

ഒരു അര്‍ദ്ധ രാത്രി ആ ഐ-ഫോണ്‍... "കണ്ണേ.. കാതലേ" എന്ന പഴയ തമിഴ് ഗാനം പാടി, തങ്ക മുത്തുവിനെ ഉണര്‍ത്തി. ഒരു പയിന്റ് ബ്രാണ്ടി കഴിച്ച്, ദേവുട്ടിയോടുത്തുള്ള ജീവിതത്തിന്റെ മദ മോഹങ്ങളെ പുണര്‍ന്ന് കിടക്കുകയായിരുന്നു അയാള്‍.

തങ്ക മുത്തു തന്റെ ചിരകാലമായ സംശയം ചോദിച്ചു. " നീ വെളുത്ത സുന്ദരി... നാന്‍... കറുത്ത...."

അവളുടെ ശബ്ദം അയാളെ വിലക്കി. " മാമ. അങ്ങിനെയൊന്നും തോന്നരുത്... എന്നിട്ട് ഇംഗ്ലീഷില്‍ ചിരിച്ചു....". യു ആര്‍ വെരി ഹാന്‍ഡ്‌സം."

അതിനു കാരണവും പറഞ്ഞു... " മാമയാണ്, എനിക്കും അമ്മയ്ക്കും സ്നേഹം തന്നത്. ഞങ്ങളുടെ കുടുംബം പുലര്‍ത്തിയത്‌... എന്റെ അച്ഛന്‍ ആയിരുന്നെങ്കില്‍, കുടിച്ചു... കുത്താടി... വല്ല പെണ്ണുങ്ങള്‍ക്ക് ഉള്ളതെല്ലാം കൊടുത്തു.... ഞങ്ങള്‍ തെണ്ടേണ്ടി വരുമായിരുന്നു....അതില്‍ നിന്നെല്ലാം ഞങ്ങളെ രക്ഷിച്ചത്‌ മാമയാണ്... എനിക്കറിയാം..."

"എന്ത്"? എന്ന് ചോദിക്കാന്‍ പളനി വേലുവിന്റെ ചുണ്ടുകള്‍ വിറച്ചു..

"മാമ. ഡോണ്ട് വറി....... അമ്മ പറഞ് എല്ലാമെനിക്ക് അറിയാം..."

"അമ്മ എന്താണ് പറഞ്ഞത്?"

മാമ ഞങ്ങള്‍ക്ക് വേണ്ടി മാത്രം... ചില സാഹസിക പ്രവൃത്തികള്‍, ചെയ്തത്...

" ബോധം കേട്ട് വീണ അച്ഛനെ ആസ്പത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്ക്..... ഇല്ലായ്മ ചെയ്തത്....എത്രയോ രാത്രി എന്റെയും അമ്മയുടെയും ചിലവിനു തരാന്‍... വേണ്ടി മാത്രം...എവിടെയൊക്കെയോ പോയി... സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി ചെയ്ത കാര്യങ്ങള്‍...."

പളനി വേലുവിനെ ശബ്ദം ഉണരാതെ വന്നപ്പോള്‍, ദേവുട്ടി ആശ്വസിപ്പിച്ചു...അവസാനം, ഒരു തളര്‍ന്ന ചോദ്യം ഫോണിന്റെ തലക്കല്‍ ഉതിര്‍ന്നു.
"നീ. അതൊക്കെ......എങ്ങിനെ അറിഞ്ഞു?"

"ന്റെ അമ്മ പാവന്ന് അറിയില്ല്യ... ആദ്യം മാമയെ ഞാന്‍ കെട്ടാന്‍ സമ്മതിക്കാതിരുന്നപ്പോ, അമ്മ ആകെ അപ്സട്റ്റ് ആയി...അപ്പോഴാ... മാമ ചെയ്ത കഷ്ടപാടുകള്‍ പറഞ്ഞ് കരഞ്ഞത്....."

അവള്‍ തുടര്‍ന്നു.

" മാമ..... എനിക്ക് മാമനോട്...അതിന്റെ പേരില്‍ ഒരിക്കലും ഇഷ്ടക്കേട് തോന്നിയിട്ടില്ല..മാമ എന്റെ ഹിറോ ആയി... മാറി എന്നതാണ് വാസ്തവം..."

"അതൊക്കെ... ഞാന്‍.....ദേവുവിന്റെ അമ്മയ്ക്കും...ദേവുവിനും വേണ്ടി... ചെയ്യേണ്ടി വന്നതാണ്....എനക്ക് ഇപ്പോ" തപ്പ്" തോന്നുന്നുട് ... അത് കൊണ്ടാണല്ലോ.... നിങ്ങടെ കാര്ന്നമാര്‍ക്ക് കോവില്‍ പണിതതും പൂജയൊക്കെ തുടങ്ങിയതും"


"മാമ.... അതില്‍ വിഷമിക്കേണ്ട...ശരിക്കും...ന്റെ പഴണി മാമന്‍... മന കരുത്തുള്ളവനാണ്. ഇങ്ങനെ ആയിരിക്കണം പുരുഷന്‍....."

" എപ്പോഴെങ്കിലും....മാമ അതൊക്കെ എന്നോട് വിസ്തരിച്ചു കേപ്പിക്കണം.. എന്നിട്ട് നിക്ക് ന്റെ മാമന്റെ ആ വീരക്രത്യങ്ങള്‍ കേട്ട്...സന്തോഷിക്കണം.."

അതിനു പത്താം ദിവസം, ദേവുട്ടി തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു.

"...... എല്ലാം അറിഞ്ഞപ്പോ, അവനെ കുത്തി കൊല്ലണമെന്നാണ് .തോന്നിയത്. പിന്നെ, കുറെ നേരം കരഞ്ഞു. പിന്നെ കരുതി. ഞാന്‍ എന്തിനു എന്റെ ജീവിതം അവനെ കൊന്ന് നശിപ്പിക്കണം...

"അങ്ങിനെയാണ്, ഞാന്‍ മധുരമായ വാക്കുകള്‍കൊണ്ട് അവന്റെ മുന്നില്‍ പ്രണയ നിലാവ് സ്രഷ്ടിച്ചത്. പിന്നെ, എല്ലാം ഞാന്‍ കരുതിയതിനേക്കാള്‍ എളുപ്പമായി....അവന്‍ എണ്ണി എണ്ണി പറഞ്ഞു. കൊടും ക്രൂരതകള്‍ ലേശം പോലും കുറ്റബോധമില്ലാതെ വിശദീകരിച്ചു. എല്ലാം കേട്ട് ഞാന്‍ ഫോണില്‍ ഉണ്മാദത്തോടെ ചിരിച്ചു അവനെ ഉത്തേജിപ്പിച്ചു. ബോധം കേട്ട് കിടക്കുന്ന അച്ഛനെ ആസ്പത്രിയില്‍ കൊണ്ട് പോകുന്നതിനിടക്ക്, ശ്വാസം മുട്ടിച്ചു കൊന്നത് കേട്ടപ്പോള്‍, ഞാന്‍ വിങ്ങി പൊട്ടി കരയുകയായിരുന്നു...എന്ന് അവനറിഞ്ഞിരിക്കില്ല."

"അവന്‍ ജന്മനാ പേരും കള്ളന്‍!!. അന്ന് അഞ്ഞൂറ് രൂപയ്ക്കു വിറ്റ ആ കുതിരയും കുതിര വണ്ടി പോലും, മറ്റാരുടെതോ ആയിരുന്നു. കുതിര ചത്തപ്പോള്‍, അവന്റെ രാത്രികള്‍ ഓരോന്നും ചിലവഴിച്ചത് പലയിടത്ത് പോയി കളവുകള്‍ ചെയ്യാന്‍ വേണ്ടി. ... ആ കാശ് കൊണ്ടാണ് അവന്‍ "കാര്ന്നമാരുടെ" പ്രതിഷ്ടക്കായി കോവില്‍ പണിതതും പൂജയും പ്രസാദവും നല്‍കി, ദേശക്കാരുടെ വിശ്വാസം വിലക്ക് വാങ്ങിയതും. പഠിപ്പിലെങ്കിലും .നിയമത്തിന്റെ നിഴലില്‍, എങ്ങിനെ പണം സംമ്പാദിക്കാമെന്ന് അറിയുന്ന ഒന്നാംതരം "ക്രിമിനല്‍" ബുദ്ധി!! ."

"അവന്റെ ഓരോ വാക്കുകളുടെ തുള്ളികളും അവന്‍ സമ്മാനിച്ച ഐ-ഫോണില്‍ തെളിവുകളാക്കി കുരുക്കിയിട്ടത്തിനു വ്യക്തമായ ലക്‌ഷ്യം ഉണ്ടായിരുന്നു. .പെണ്ണ് ദുര്‍ബലയല്ലെന്നു സ്ഥാപിക്കാന്‍... പ്രതികാരം.ഒരു മകള്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാന്‍... അവന്റെ കുറ്റത്തിന് അര്‍ഹതയുള്ള ശിക്ഷ വാങ്ങി കൊടുക്കാന്‍..........".

" ഒരു കാര്യം മാത്രം ചിന്തയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടിയിരിക്കുന്നു.. ഒരു സ്ത്രീയുടെ പക്ഷം.. അവന്റെ ചതി കുഴികളില്‍ മനപൂര്‍വം വീണതോ.... അതോ ...അനാഥയായപ്പോള്‍, ദാരിദ്ര്യത്തെ ഭയന്ന ഒരു പാവം സ്ത്രീയുടെ നിസഹായതയോ?"

അത്രയും ഡയറിയില്‍ കുറിച്ചുവെച്ച്, അതെല്ലാം ഒരിക്കല്‍ കൂടി വായിച്ച് ദേവുട്ടി ..ഉറങ്ങാന്‍ കിടന്നു.

അപ്പോള്‍ , തങ്ക മുത്തു എന്ന പളനി സാമി, പെണ്ണിന്റെ പ്രണയം തന്റെ ജയിലറ പോലെ ഭയാനകമെന്ന തിരിച്ചറിവോടെ ചുമരുചാരി ഇരുന്ന് ചിന്തിച്ചു. ജന്മം നല്‍കിയ തന്തയും തള്ളയും ആണ്ടവന്റെ മുന്നിലേക്ക്‌ നട തള്ളി അനാഥനാക്കിയ വഞ്ചനയായിരുന്നു തന്റെ ബാല്യം.. തെരുവിന്റെ മകനായി ജീവിച്ചപ്പോഴും, വഞ്ചന, ജീവിത വൃതമാക്കിയവരെയാണ് കൂടുതലും കണ്ടത്. അതും ആണ്ടവന്റെ തിരുസന്നിധിയില്‍. എല്ലാം മറന്നു പുതിയൊരു ജീവിതത്തിനാണ് മറ്റൊരു നാട്ടിലേക്ക്, മറ്റൊരു ഭാക്ഷയിലേക്ക് കുടിയേറിയത്.....അവിടെയും സ്വാര്‍ത്ഥതയുടെ ഇരയായപ്പോള്‍, താന്‍ പാപവും പുണ്യവും മറന്നു.....അപ്പോള്‍ ആരാണ് തന്നെ കുറ്റവാളിയാക്കിയത്?

 രചന: രാമചന്ദ്രന്‍ കാഞ്ഞിന്‍ങ്ങാട്ട്    Ramachandran Kanjinghatte

മഴയും മനസും-ഒരു നാടൻ പാട്ട്

കാർമേഘം മൂടുന്നൊരീരാത്രീ
കാത്തിരിക്കുന്നു ഞാൻ പേമാരി
മേല് കിഴക്കങ്ങ് പൊട്ടിത്തെറിച്ച്
മിന്നലെൻ മുന്നിലായ് പാഞ്ഞുപോയെ
തുള്ളിയൊരെണ്ണം നെറുകയിൽ വീണെ
തുള്ളിതുടിച്ചുപോയെൻമനമാകെ
കാറ്റൊന്നു വന്നേ കാര്യം മൊഴിഞ്ഞേ
തെക്കൂന്നു വരണൊണ്ട് പേമാരീ
തുള്ളികളിച്ചു ഞാൻ കാത്തു നിന്നെ
പേമാരി വന്ന വരവു കണ്ടെ
കാറ്റിനൊപ്പം കരിയിലക്കൊപ്പം
പേമാരി വന്നെന്നെ കെട്ടിപ്പിടിച്ചെ
ആകെ നനഞ്ഞു കുതിർന്നു ഞാൻ നിന്നെ
അതുപോലെയെന്നുടെ മണ്ണും നനഞ്ഞേ
മണ്ണു നനഞ്ഞപ്പോ മനസു നനഞ്ഞെ
മനസു നനഞ്ഞപ്പോ കണ്ണു നിറഞ്ഞെ
എന്തിനി വന്നാലുമിനിയൊരുനാളു
മൊരു തുള്ളി വെള്ളം കളയില്ല ഞാനെ.....

Ajeesh Vs

 

കാക്കാത്തി - കഥ

കഴിഞ്ഞ രണ്ട് പൌര്‍ണ്ണമിയും അമാവാസിയുടെ രണ്ടാമത്തെ വരവും
എത്താറായിട്ടുംഅസഹ്യതയുടെയും അശുദ്ധിയുടെയും ആ നാളുകള്‍
എത്താത്തതിനാല്‍ ആകാഷയോടൊപ്പം പരിഭ്രമത്തോടും ഇരിക്കുന്ന
ഒരു പകലിന്‍റെ പകുതിയില്‍ ഒന്ന്‍ മയങ്ങാം എന്ന് കരുതിയാണ് ഞാന്‍
കതകടച്ചതും ജനല്‍പാളികള്‍ തുറന്നിട്ടതും.
കട്ടിലിനരുകിലായി എന്‍റെ തോളില്‍ പിടിച്ച് എന്‍റെ പിറകില്‍ നില്‍ക്കുന്ന
മുപ്പത് ദിവസം മാത്രം പരിചയം ഉള്ള ആ യുവതുര്‍ക്കിയുടെയും
എന്‍റെയും ഡിജിറ്റല്‍ ചിത്രത്തില്‍ നോക്കി ഒന്ന് ചിരിച്ചിട്ട് ആ മുപ്പത്
ദിവസത്തിലെ മറക്കാനാകാത്ത ഒരു ദിവസം മനസ്സില്‍ ഓര്‍ത്തെടുത്ത്
കൊണ്ടാണ് കട്ടിലിലേയ്ക്ക് ചാഞ്ഞത്.

ആ മുപ്പത് ദിവസത്തെ ജീവിതം മുപ്പത് വര്‍ഷം ഓര്‍ത്താലും മടുക്കാത്ത സ്നേഹം സമ്മാനിച്ച്‌ അവന്‍ അനന്തതയിലേക്ക് പറന്നുയരുന്നതിന് സാക്ഷ്യം വഹിക്കാന്‍ ഞാനും പോയിരുന്നു .
കൈകള്‍ വീശി കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ മനസ്സില്‍ പടച്ചോനേ
കാത്തോണേ എന്നായിരുന്നു.
നനഞ്ഞ കണ്ണുകള്‍ തുടച്ച് തിരിഞ്ഞപ്പോള്‍ ഒരു പിന്‍വിളി
"ഷാഹിനാ..........." അങ്ങനെ ഒരു വിളികേള്‍ക്കാന്‍ ഇനി എത്രനാള്‍
കാത്തിരിക്കണം എന്ന ഓര്‍മ്മയുടെ ഇടയിലായിട്ടാകാം തോന്നലാകും
എന്ന് കരുതി എങ്കിലും തിരിഞ്ഞു നോക്കി.
അല്ല തോന്നലല്ല അതവന്‍ തന്നെ നവാസ്.... ന്‍റെ...ഖല്‍ബിലെ രാജകുമാരന്‍ തിരികെയുള്ള പത്തടി നടക്കുകയായിരുന്നില്ല
പറന്നെത്തുകയായിരുന്നു.

"എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നൂടെ കാണണം എന്ന് തോന്നി അതാ വന്നത്" ന്‍റെ...കണ്ണുകളില്‍ക്കൂടി ഉരുണ്ടിറങ്ങിയ മുത്തുകള്‍
തുടയ്ക്കുകയായിരുന്നില്ല നവാസ് പെറുക്കിയെടുക്കുകയായിരുന്നു
"യ്യേ...ന്തിനാ...ഇങ്ങനെ സങ്കടപ്പെടണേ....? പോകാണ്ടിരിക്കാന്‍ പറ്റുമോ..? ചെന്നിട്ട് നിനക്കുള്ള വിസയുമായി ഞാന്‍ വേഗം വരാട്ടോ..
ന്‍റെ...മുത്ത് കരയാതെ ദേ...എല്ലാരും നോക്കണു. ഞാന്‍ എങ്ങും
പോണില്ല ദേ...ഇവിടെ ഞാന്‍ ഇല്ലേ..? നെഞ്ചില്‍ കൈ തൊട്ട് അവനത്
പറയുമ്പോള്‍ ആ കൈകള്‍ കുറച്ചു താഴേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ കൊതിച്ചു അവിടെയല്ല നീ ചിലപ്പോള്‍ ഇവിടെ ഉണ്ടാകും എന്ന് പറയണം എന്നും മോഹിച്ചു.

അധികം അവിടെ നില്‍ക്കാന്‍ സമയം അനുവദിച്ചില്ല അകത്തേയ്ക്ക്
കയറുമ്പോള്‍ എന്നില്‍നുന്നും പെറുക്കിയെടുത്ത ആ മിഴിമണി മുത്തുകളില്‍ അവനൊന്ന് മുത്തിയോ എന്ന് എനിക്ക് തോന്നി
തോന്നിയതല്ല രണ്ടുപ്രാവശ്യം ആ വിരലുകള്‍ ചുണ്ടോട് അടുപ്പിക്കുന്നത് ഞാന്‍ കണ്ടു ആദ്യപ്രാവശ്യം തന്നെ എന്‍റെ സ്നേഹത്തിന്‍റെ മണവും രുചിയും അവന്‍ അനുഭവിച്ചിട്ടുണ്ടാകാം
അതല്ലേ ഒന്നുകൂടി അവന്‍ ആ വിരലുകള്‍ ചോണ്ടോടടുപ്പിച്ചത്.

"അമ്മാ.......എതാവതും കൊടമ്മാ ...പശിക്കിത്.."
കണ്ണുകള്‍ അടച്ച് കിടന്ന് ഓര്‍മ്മകളെ താലോലിക്കുന്നതിനാല്‍ ആ വിളി കേട്ടു എണീറ്റ് ജനലില്‍ കൂടി പുറത്തേയ്ക്ക് നോക്കിയപ്പോള്‍
മധ്യവയസ്കയായ ഒരു സ്ത്രീയും പത്ത് വയസ്സ് തോന്നിക്കുന്ന ഒരു
പെണ്‍കുട്ടിയും. മുഷിഞ്ഞ വസ്ത്രവും പാറിപ്പറന്ന തലമുടിയും
ദയനീയതകൊണ്ട് കഴുകിയ മുഖവും.
കതക് തുറക്കാന്‍ തുനിഞ്ഞപ്പോള്‍ ആണ് ഇന്നലെ ആരോ പറഞ്ഞ
വാര്‍ത്ത ഓര്‍മ്മവന്നത് തമിഴ് സ്ത്രീകള്‍ വന്ന് എന്തോ മണപ്പിച്ച്
ബോധം കെടുത്തി എല്ലാം കവര്‍ന്നു പോയി എന്ന്.
ഉയര്‍ന്ന കൈകള്‍ താഴ്ന്നു മുന്നോട്ട് വച്ച കാലുകള്‍ പിന്നോട്ട് വലിച്ചു
വീണ്ടും ജനലിനടുത്ത് എത്തി.
ഇവിടെ ഇപ്പോള്‍ മറ്റാരും ഇല്ല പോയിട്ട് പിന്നെ വരൂ.
എന്നേ കണ്ടതുകൊണ്ടാകാം അവര്‍ ജനലിനടുത്തേയ്ക്ക് നടന്നടുത്തു
"അമ്മാ ...പുള്ളയ്ക്ക് പശിക്കിത് എതാവതും ചപ്പാട് കെടയ്ക്കുമാ..?"
അത് സത്യസന്ധമായ വിശപ്പിന്‍റെ വിളിയാണ് എന്ന് എനിക്കും തോന്നി.

ഞാന്‍ നവാസിനെ ഒന്ന് നോക്കി അവന്‍റെയും മുഖത്ത് ആ കുട്ടിയുടെ
കണ്ണില്‍ കണ്ട ദയനീയത ആയിരുന്നു. ആ ചിത്രത്തിന് താഴെയിരുന്ന
നോട്ടുകളിലെക്ക് അവന്‍ കണ്ണുകാണിച്ചു അതില്‍നിന്നും ഒരു
നൂറുരൂപ എടുത്ത് ഞാന്‍ ജനലില്‍ കൂടി പുറത്തേയ്ക്ക് നീട്ടി.
"വേണ്ടാമ്മാ ...പണം തേവയില്ലമ്മാ...ചാപ്പാട് പോതും കൊളന്തയ്ക്ക്
റൊമ്പ ..പശിക്കിത് എതാവതും പോതുംമ്മാ ..."
ഇതാണ് വിശക്കുന്നവരുടെ സ്വരം ഇതാണ് വിശക്കുന്നവരുടെ മുഖം
രണ്ടും കല്‍പ്പിച്ചുഞാന്‍ അകത്ത് പോയി ചെമ്പില്‍ ബാക്കിയിരുന്ന
ചോറും കറികളും വിളമ്പി വെളിയില്‍ വന്നു.

കാര്‍പോര്‍ച്ചിലേ അരഭിത്തിയില്‍ ഇരിക്കാന്‍ പറഞ്ഞു ഒരു ചെറിയ
പാത്രം മുന്നില്‍വച്ച് ഞാന്‍ ചോറ് ആ പെണ്‍കുട്ടിയ്ക്ക് വിളമ്പുമ്പോള്‍
അതിന്‍റെ മുഖത്ത് കണ്ട ഭാവം മരിച്ചാലും എനിക്ക് മറക്കാനാകില്ല.
എന്തായിരുന്നു ആ ഭാവം..? ആകാംഷാ,സന്തോഷം,സ്നേഹം,കാരുണ്യം,ഭയം,ദുഖം.ഇതെല്ലാം
ഒത്തുകൂടിയ ഒരു ഭാവം.
അവള്‍ വയറുനിറയെ വാരിവലിച്ചു കഴിച്ചു കയ്യില്‍നിന്നും,വായില്‍നിന്നും ഒക്കെ ചോറ് താഴേയ്ക്ക് വീഴുന്നുണ്ടായിരുന്നു അമ്മ അവളേ വഴക്കും പറയുന്നു.
"ഡീ ....എന്നാടീ ..കാട്ടണേ ..? എതുക്ക്‌ ചപ്പാട് തൊലക്കിത് മിതുവാ
ചാപ്പിട്.."
ബാക്കി വന്ന ചോറ് അവര്‍ ഒരു പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞെടുത്തു അതു കണ്ട ഞാന്‍ അവരോട് ചോദിച്ചു
നിങ്ങള്‍ക്കും വിശക്കിണില്ലേ ബാക്കിയുള്ളത് നിങ്ങള്‍ കഴിക്കു
"പോതുംമ്മാ ...അവള്‍ ചപ്പിട്ടാ ..ഞാന്‍ ചാപ്പിട്ട മാതിരി കൊളാന്ത
ചാപ്പിടുന്നത് പാത്താലേ അമ്മാവുക്ക് പശി പോയിടും.. അത് ഉനക്ക്
ഇപ്പോ തെരിയാത് അന്ത വയറ്റില് ഒരു പുള്ള ഇരിക്ക് അവന്‍
വെളിയില്‍ വരട്ടും അപ്പോള്‍ ഉനക്ക് തെരിയും.."
പടച്ചോനേ ...എന്‍റെ വയറ്റില്‍ കുഞ്ഞ് ഉണ്ടെന്ന് ഞാന്‍ പോലും ഉറപ്പിച്ചില്ല പിന്നെ അത് ഇവര്‍ക്ക് എങ്ങനെ അറിയാം ..?

ഞാന്‍ കല്യാണം കഴിച്ചില്ലല്ലോ പിന്നെ എങ്ങനാ എനിക്ക് കൊളന്ത
പിറക്കുന്നത് ഞാന്‍ വെറുതേ അവരോട് ചോദിച്ചു.
"അമ്മാ ....നാങ്ക ...കാക്കാത്തി കൈനോക്കതു താന്‍ നമ്മ വേല ഉനക്ക്
കല്യാണവും ആച്ച് കൊളന്തയും ആച്ച് അതും ഉന്‍ കണവന്‍ മാതരി
ഒരു ആണ്‍ കൊളന്ത രാശാ ...മാതിരി ഇരുക്കും അവന്‍ "
അതിലൊന്നും വിശ്വാസം ഇല്ലെങ്കിലും അപ്പോള്‍ അതൊക്കെ ഞാന്‍
വിശ്വസിച്ചു ഞാനല്ല വിശ്വസിച്ചത് എന്നിലേ അമ്മ .
കയ്യിലിരുന്ന നൂറു രൂപാ ഞാന്‍ അവര്‍ക്ക് കൊടുത്തു. സന്തോഷം കൊണ്ട് മതിമറന്ന ഞാന്‍ അകത്തേയ്ക്ക് ഓടി നവാസിന്‍റെ പടം എടുത്ത് നെഞ്ചോട് ചേര്‍ത്തു.
അവനേ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ഫോണും എടുത്ത് കാര്‍പോര്‍ച്ചില്‍ എത്തിയ ഞാന്‍ കണ്ടത് ആ പെണ്‍കുട്ടിയുടെ കയ്യില്‍
നിന്നും വായില്‍നിന്നും പൊഴിഞ്ഞു വീണ വറ്റുകള്‍ പെറുക്കിയെടുത്ത് ഇഴഞ്ഞകലുന്ന എറുമ്പുകള്‍ ....
അപ്പോള്‍ ഞാന്‍ എന്‍റെ മനസ്സില്‍ അത് ഓര്‍ത്തു
പടച്ചോനേ ...കഴിക്കേണ്ടവന്‍റെ പേര് ഓരോ വറ്റിലും എഴുതിയാണല്ലോ നീ ഞങ്ങളിലേയ്ക്ക് എത്തിക്കുന്നത് അത് അവനുതന്നെ കിട്ടുകയും ചെയ്യുന്നു നീ വലിയവനാണ്‌ തമ്പുരാനേ
വളരെ വലിയവന്‍ .............

കാദംബരി കാദംബരി കൊച്ച്
"""""""""""""""

തുളസി...

പ്രിയ തുളസി...നിനക്കായ് തറ
തീ൪ത്ത് വിളക്കുവച്ചിരുന്ന ഒരു
കാലം ഒാ൪മ്മയാകുന്നു....
നീയാരെന്നറിയാത്ത പുതിയൊരു....
തലമുറയാണിവിടെയെന്നറിയുക...
പൊറുക്കുക..... (രാജ്മോഹ൯)

Raj Mohan

ജീവിതo......

ഈ ചായക്കൂട്ടിനാകില്ല....

വരച്ചുതീ൪ക്കുവാനീ
     ജീവിതം...... അഭിനയിച്ചു

തീ൪ക്കണമോരോ... രംഗവും....

തിരശ്ശീല വീഴും
     വരെ....

Raj Mohan

അക്ഷര വീട് മാസിക-December 2016

 

Press below link to read this beautiful Magazine.

https://www.bookrix.com/book.html?bookID=zle3ff22b012f75_1482232325.0083289146#0,558,21960

കാവ്യ വഴിത്താര - കവിതാ സമാഹാരം

 

Press below link to read this beautiful digital malayalm poetry collection by this magazine Chief Editor.

https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,558,25866

 

 

Written by: Raj Mohan

 

1 2 3 4 5 6
Go to page:

Free e-book «അക്ഷര വീട് മാസിക - Akshara Veedu Admin (best books to read for beginners .txt) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment