അക്ഷര വീട് മാസിക - Akshara Veedu Admin (best books to read for beginners .txt) 📗
- Author: Akshara Veedu Admin
Book online «അക്ഷര വീട് മാസിക - Akshara Veedu Admin (best books to read for beginners .txt) 📗». Author Akshara Veedu Admin
ഒത്തിരിക്കൊതിയുണ്ട്
മകനേ, നിന്നെയൊരു പുത്തനുടുപ്പണിയിക്കുവാൻ...
അരിക്കലത്തിനരുകിൽ...
കൊതിയോടെ നീയിരിക്കുമ്പോൾ,
രുചിയുള്ളകൂട്ടാ-
നൊരുക്കിത്തരാൻ...
കാൽമുട്ടിലെ മുറിവിലിത്തിരി
പ്പച്ചിലയല്ലാത്ത മരുന്നുപുരട്ടുവാൻ...
തേഞ്ഞുരഞ്ഞുപോവാത്തൊരു
പാദുകമണിയിക്കുവാൻ...
ടാറിൽ ചവിട്ടി,
പൊള്ളിയകാൽവെള്ളയിൽ
പഞ്ഞിപ്പുതപ്പിനാൽ
മരുന്നു തേച്ചീടുവാൻ...
രക്തമൂറ്റിക്കുടിക്കും
പ്രാണികളും
വിശന്നലഞ്ഞുനടക്കുന്ന
നായ്കളും അതിലും ക്രൂരരാം
മനുഷ്യരുമുള്ളൊരീ-
ത്തെരുവിൽനിന്നുനിനക്കു;
കൊച്ചുകൂരതീർത്ത-
ഭയമേകുവാൻ...
അമ്മയ്കുള്ളൊരീ സാരി-
ത്തലപ്പുപുതച്ചുറങ്ങുനീ,
ചോരനീരാക്കിഞാനുയർത്തു-
മൊരുചായ്പ്പിവിടെ...
നൽകിടാമെന്നോമനേ
വിശപ്പേശാത്തൊരു ദിനമെങ്കിലും നിനക്കായ്...
ജിതു നാരായണൻ
മിഴികളിലൂടെ - കവിതാ സമാഹാരം
Press below link to read this beautiful digital malayalm poetry collection by this magazine Chief Editor.
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,558,21420
Written by: Raj Mohan
Imprint
Text: Akshara Veedu Admin
Images: Akshara Veedu Admin
Editing: Raj Mohan
Translation: Akshara Veedu Admin
Publication Date: 01-14-2017
All Rights Reserved
Dedication:
To all writers of this magazine
Comments (0)